'ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും... വിനയൻ സാർ ആശംസകൾ...' സംവിധായകൻ വിനയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി

പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്ന് പ്രേക്ഷകർ വ്യക്തമാക്കുന്നു. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ നടന് സാധിച്ചുവെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ ഇപ്പോളിതാ ചിത്രത്തിലെ സംവിധായകൻ വിനയനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
'ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും...വിനയൻ സാർ ആശംസകൾ', എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിച്ചത്. ഈ ചിത്രം ഓണനാളിലാണ് തിയറ്ററുകളിലെത്തിയത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്.
https://www.facebook.com/Malayalivartha