ഗോവയിലൊരു പരിപാടിക്ക് പോയ സമയത്താണ് ഒടുവിലായി 'അത് ചെയ്തത്'! അന്ന് തൊട്ട് സംഭവിച്ചത് മറ്റൊന്ന്; ഒന്നും ചെയ്യാതെ കുറേ കാലം അങ്ങനെയിരുന്നു; വീണ്ടും 'അത്' ചെയ്യാൻ മടിച്ചു; സ്ഥിരമായി ചെയ്തിരുന്ന കാര്യമാണേലും ഇടയ്ക്ക് വെച്ച് നിര്‍ത്തിയപ്പോള്‍ വീണ്ടും തുടങ്ങാന്‍ മടിയായി; ബോറടിപ്പിക്കാന്‍ പാടില്ലല്ലോ; ഇനിയങ്ങോട്ട് ഉറപ്പായും ചെയ്യും; കുറെ കാലങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി റിമിടോമി; കണ്ണ് നിറഞ്ഞ് ആരാധകർ

റിമി ടോമി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. റിമി ടോമിയെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബാണെന്നാണ് താരത്തിന്റെ വീഡിയോകൾക്ക് പ്രേക്ഷകർ പറയുന്നത്. എന്നാൽ താരം കുറച്ച് നാളായി വീഡിയോ ഒന്നും ഇടാറില്ലായിരുന്നു. അപ്പോൾ ആരാധകരെല്ലാം വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ചോദിക്കുമായിരുന്നു. റിമി ചേച്ചി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരവുമായി റിമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
റിമിയുടെ വാക്കുകൾ ഇങ്ങനെ; ''2 വര്‍ഷമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ട്. രണ്ടാഴ്ചയിലൊരിക്കലായി വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഫാമിലി പോലെ ഫീല്‍ ചെയ്ത് വരുന്നുണ്ട് ഇപ്പോള്‍. രണ്ട് മാസമായി വീഡിയോ ഇടുന്നില്ലല്ലോ, അതോണ്ട് കുറേപേര്‍ റിമി ചേച്ചി എവിടെയാണെന്ന് ചോദിച്ചിരുന്നു. വെണ്ണിലാക്കൊമ്പിലെ രാപ്പാടി പാട്ട് ഇഷ്ടപ്പെട്ടുവെന്ന് കുറേപേര്‍ മെസ്സേജ് അയച്ചിരുന്നു. ഗോവയിലൊരു പരിപാടിക്ക് പോയ സമയത്താണ് ഞാന്‍ ഒടുവിലായി വീഡിയോ പോസ്റ്റ് ചെയ്തത്.
അന്ന് തൊട്ട് ഇന്‍ഫക്ഷനൊക്കെ വന്ന് വോയ്‌സ് റെസ്‌റ്റൊക്കെ എടുത്തിരുന്നു. ഒന്നും ചെയ്യാതെയിരുന്ന് വീണ്ടും വീഡിയോ എടുക്കാനായി മടിപിടിച്ചു. സ്ഥിരമായി ചെയ്തിരുന്ന കാര്യമാണേലും ഇടയ്ക്ക് വെച്ച് നിര്‍ത്തിയപ്പോള്‍ വീണ്ടും തുടങ്ങാന്‍ മടിയായി. പിന്നെ കണ്ടന്റിന്റെ കാര്യത്തിലും എന്ത് ഇടുമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുട്ടാപ്പിയെ വെച്ച് കുറച്ച് കുക്കിംഗൊക്കെ ചെയ്തിരുന്നു. വേറെയും വീഡിയോകള്‍ ചെയ്തിരുന്നു. നിങ്ങളെ ബോറടിപ്പിക്കാന്‍ പാടില്ലല്ലോ, അതും നോക്കേണ്ടേ, ഇത്രയും ചോദ്യങ്ങളൊക്കെ വന്നപ്പോള്‍ ഇനിയങ്ങോട്ട് വീഡിയോ ഇടണം എന്ന് തീരുമാനിച്ചിട്ടുണ്ട്.
മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഒത്തിരിപ്പേര്‍ മെസ്സേജ് അയച്ചിട്ടുണ്ട്. സൂപ്പര്‍ കുടുംബത്തിലും മിസ് ചെയ്തുവെന്ന് പറയുന്നുണ്ട്. പ്രോഗ്രാമൊക്കെ വന്നോണ്ടാണ്. എന്തായാലും യൂട്യൂബ് ഇനി മിസ്സാക്കാതെ നോക്കാം. ഇപ്പോള്‍ ഞാന്‍ വയനാട്ടിലാണെന്നും ഒരു ഉദ്ഘാടനത്തിനായി വന്നതാണെന്നും റിമി വ്യക്തമാക്കിയിരുന്നു. നന്നായി വീഡിയോ ചെയ്യുന്ന റിമി എങ്ങോട്ടാണ് അപ്രത്യക്ഷയായതെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്. കുറേക്കാലമായില്ലേ, അതോണ്ട് കുറേ കാര്യങ്ങള്‍ പറയാനുണ്ട്. സംസാരിക്കുമ്പോള്‍ നിര്‍ത്താതെ സംസാരിച്ച് പോവും.ഇനി നിങ്ങള്‍ക്ക് എന്നെ മിസ്സാവാത്ത വിധത്തില്‍ ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും റിമി ഉറപ്പ് നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha