പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് ഗിന്നസ് പക്രു... സിജു വില്‍സണിലൂടെ മലയാളത്തിന് മറ്റൊരു മാസ് നായകനെ കൂടി ലഭിച്ചു

എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയന്‍ സാറിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി.. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി... പത്തൊമ്ബതാം നൂറ്റാണ്ട് എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. സിജു വില്‍സണെ കേന്ദ്ര കഥാപാത്രമാക്കി വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് നടന്‍ ഗിന്നസ് പക്രു രംഗത്തെത്തിയിരിക്കുകയാണ്. സിജു വില്‍സണിലൂടെ മലയാളത്തിന് മറ്റൊരു മാസ് നായകനെ കൂടി ലഭിച്ചെന്നാണ് പക്രു പറയുന്നത്. അത്ഭുതദ്വീപില്‍ തന്നെ ഗജേന്ദ്രനാക്കിയ വിനയന്റെ മാജിക്ക് ഇവിടെയും കാണാമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ പ്രതികരണം.
ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
പത്തൊമ്ബതാം നൂറ്റാണ്ട് കണ്ടു...
ഒറ്റ വാക്കില്‍ അതിഗംഭീരം.! മാറിടത്തിനും മീശയ്ക്കും വരെ 'കരം' കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികള്‍ 'കര'ഘോഷത്തോടെ സംവിധായകന്റെ ടൈറ്റില്‍ കണ്ടുതിയറ്റര്‍ വിടുന്ന കാഴ്ച്ച. മലയാളത്തിന് ഒരു മാസ് നായകന്‍ കൂടി സിജു വില്‍സണ്‍. എല്ലാ നടീനടന്മാരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി.നിര്‍മ്മാതാവും, നടനുമായ ഗോകുലം ഗോപാലന്‍ സര്‍നും മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.
എടുത്ത് പറയേണ്ടത് ക്യാമറയാണ്. അത്ഭുത ദ്വീപിന് ശേഷം ഷാജിയേട്ടന്‍ വിനയന്‍സര്‍ കൂട്ടുകെട്ട് ഓരോ ഫ്രയിമിലും കാണാം'പരിമിതികള്‍ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയന്‍ സറിന്റെ മാജിക്ക്, വേലായുധ പണിക്കരിലും, നങ്ങേലിയിലും മാത്രമല്ല ,എല്ലാ കഥാപാത്രങ്ങളിലും കാണാം'.
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന വിനയന്‍ സാറിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി.. മലയാളത്തിലെ മികച്ച ക്ലാസിക്ക് സിനിമകളിലേയ്ക്ക് ഒന്നുകൂടി... പത്തൊമ്ബതാം നൂറ്റാണ്ട്.
https://www.facebook.com/Malayalivartha