എന്റെ നിയന്ത്രണം വിട്ടു, അന്നെനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി.... സിനിമാചിത്രീകരണത്തിനിടെ ഉണ്ടായ അപകടം വെളിപ്പെടുത്തി നടി ഭാവന

തെന്നിന്ത്യയിലുടനീളം ആരാധകരുള്ള നടിയാണ് ഭാവന. 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുമ്പോഴും താരം സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്നു. ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോഴിതാ കമലിന്റെ സ്വപ്നക്കൂടിന്റെ ഷൂട്ടിങ്ങിനിടയില്‍ ഓസ്ട്രേലിയയില്‍ വച്ച് തനിക്കുണ്ടായ അപകടത്തെക്കുറിച്ച് പറയുകയാണ് ഭാവന.കറുപ്പിനഴക് എന്ന പാട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. സൈക്കിള്‍ നല്ല വേഗത്തില്‍ ചവുട്ടി ഞങ്ങള്‍ രണ്ടുപേര്‍ കാലൊക്കെ നീട്ടി പാട്ടുപാടി വരികയാണ്. എന്റെ വരവ് കണ്ട എല്ലാവരും ഇവള്‍ വീഴുമെന്ന് മുമ്പ് തന്നെ വിചാരിച്ചിരുന്നു.
എന്നാല്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നടന്ന് പോകുമ്പോള്‍ പെട്ടെന്നൊക്കെ വീഴുന്ന സ്വഭാവമുണ്ട് എനിക്ക്. ഞാന്‍ താഴെവീഴുമെന്ന് കരുതി ചിലര്‍ സ്‌ളോപ്പ് ഇറങ്ങിവന്ന എന്നെ പിടിച്ചുനിര്‍ത്താന്‍ നോക്കി.
എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ വീണു. കാല്‍മുട്ടൊക്കെ പൊട്ടി ഞാന്‍ ആകെ കരച്ചിലായി - ഭാവന പറഞ്ഞു. അന്നത്തെ വീഴ്ച്ചയില്‍ താന്‍ കാരണം ഷൂട്ടിങ് പോലും അരമണിക്കൂര്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നെന്ന് താരം പറയുന്നു.
https://www.facebook.com/Malayalivartha