ഒരു പണിയും കൂലിയുമില്ല, കല്യാണം കഴിക്കണമെങ്കിൽ ആദ്യം പോയി ജോലി ചെയ്യൂ: പ്രണയ വിവാഹത്തിന് ജോലി തടസമായപ്പോൾ മുംബൈയിലെത്തിയ ഹിറ്റ്ലർ: ദിവ്യയെ സ്വന്തമാക്കിയ കഥപറഞ്ഞ് സീരിയൽ നടൻ അരുൺ രാഘവൻ

മലയാളികൾക്ക് സുപരിചിതനായ നടനാണ് അരുൺ ജി രാഘവൻ. മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.ഇപ്പോഴിതാ ഒരു ചാനൽ പരിപാടിക്കിടെ കുട്ടിക്കാലത്ത് നടന്ന സംഭവങ്ങളും ആദ്യ പ്രണയത്തെക്കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറക്കുകയാണ്. അരുണിന്റേയും ദിവ്യയുടെയും പ്രണയ വിവാഹമായിരുന്നു. അരുണിന്റെ വാക്കുകൾ ഇങ്ങനെ...
'ഞങ്ങൾ അകന്ന ബന്ധുക്കളാണ്. ചെറുപ്പം മുതലേ പരിചയമുണ്ട്. കുറേ വർഷങ്ങൾക്ക് ശേഷം ഒരു കസിന്റെ കല്യാണത്തിനാണ് വീണ്ടും കാണുന്നത്. പിന്നെ ഓർക്കുട്ട് വഴിയാണ് ബന്ധപ്പെട്ടത്. എന്റെ ബർത്ത് ഡേയുടെ അന്ന് ഞാൻ നോക്കുമ്പോൾ ദിവ്യയുടെ ഓർക്കുട്ടിന്റെ പ്രൊഫൈലിൽ ഒരുപാട് പേർ ബർത്ത് ഡേ വിഷസ് അറിയിച്ചത് കണ്ടു. അപ്പോൾ ഞാൻ മെസേജ് അയച്ചു ഇന്ന് എന്റെയും പിറന്നാളാണെന്ന്. പിന്നെയാണ് ചാറ്റും പ്രണയവുമൊക്കെയായത്. തുടർന്ന് ഞാൻ വീട്ടിലറിയിച്ചു.
വീട്ടിലും വല്യ കുഴപ്പമൊന്നുമില്ലായിരുന്നു. അച്ഛൻ ദിവ്യയുടെ അമ്മയെ വിളിച്ചാണ് ആദ്യം സംസാരിച്ചത് അവൻ ഒരു പണിയും കൂലിയും ഇല്ലാതിരിക്കയാണ്. കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ആദ്യം ഒരു ജോലിയുണ്ടാകണം. ഇങ്ങനെയൊരു അവസ്ഥയുണ്ടായപ്പോഴാണ് ജോലി തപ്പിതുടങ്ങിയത്.
അവൾ മുംബയിലായിരുന്നു. ഞാനും അവിടെ പോയി ജോലി തപ്പുന്നു, ജോലി കിട്ടുന്നു. ഞാൻ ഏഴ് വർഷം ജോലി ചെയ്തു. ആ സമയത്ത് ദിവ്യയുടെ അച്ഛന്റെ കസിൻ വിളിച്ച് അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് വരുന്നതെന്ന് അരുൺ പറയുന്നു.
https://www.facebook.com/Malayalivartha