ഞാൻ റിമിയെ വിളിച്ചിരുന്നു.... റിമിയും അതേ മറുപടി എന്നോട് പറഞ്ഞു: മഞ്ജുവിന്റെ മൊഴിയിൽ തൂങ്ങിയാടി ദിലീപിന്റെ ഭാവി....

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് മഞ്ജു. അതുകൊണ്ട് തന്നെ അവരുടെ മൊഴി കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഭാവി നിശ്ചയിക്കുന്നതിൽ നിർണായകമായിരിക്കും. കേസിൽ ആദ്യ ഘട്ട വിചാരണയിൽ മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. അന്ന് സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ള പലരും മൊഴി മാറ്റിയപ്പോൾ അതിജീവിതയ്ക്കൊപ്പം മഞ്ജു ഉറച്ച് നിന്നിരുന്നു.
എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് നടി ആക്രമണക്കേസിന്റെ തുടർ വിചാരണ നടക്കുന്നത്. കേസിൽ ഏറ്റവും സുപ്രധാന സാക്ഷികളെയാണ് ഈ ഘട്ടത്തിൽ വിസ്തരിക്കുന്നത്. മഞ്ജുവാര്യരും സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മഞ്ജു വാര്യരുടെ വിസ്താരം വരും ദിവസങ്ങളിൽ നടക്കും എന്നാണ് സൂചന. മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഈ മൊഴി തന്നെയായിരിക്കും ദിലീപിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നതും. നടിയെ ആക്രമിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ച് പറഞ്ഞത് മഞ്ജുവാര്യരാണ്. ആ നിലപാടിൽ നിന്ന് മഞ്ജു ഇതുവരെ മാറിയിട്ടും ഇല്ല. വിസ്താരക്കൂട്ടിലേയ്ക്ക് കയറുമ്പോൾ മഞ്ജു പഴയ മൊഴിയിൽ ഉറച്ച് നിൽക്കുമോ, അതോ മൊഴി മാറ്റുമോ എന്നത് തന്നെയാണ് ഏറെ സുപ്രധാനം. ദിലീപിനെതിരായ പല മുഖ്യ സാക്ഷികളും പല ഘട്ടങ്ങളിലായി മൊഴിമാറ്റിയിരുന്നു. ദിലീപിന് ആശ്വാസമായതും ഈ മൊഴിമാറ്റം തന്നെയാണ്. എന്നാൽ മഞ്ജു തന്റെ മൊഴിയിൽ ഉറച്ച് നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിൽ ഉണ്ട്.
ദിലീപിന് ശക്തമായ ഒരു അടികൂടെയായി മാറി ഈ മൊഴി. പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിനെ ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാനാണ് മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുകയാണ് മഞ്ജു വാര്യർ. പുറത്ത് വരുന്ന മഞ്ജുവിന്റെ മൊഴി ഇങ്ങനെ...
ദിലീപേട്ടനുമായുള്ള വിവാഹ ശേഷം സിനിമാമേഖലയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു. വീടിന് പുറത്തേയ്ക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനുമായുള്ള കാവ്യയുടെ മെസ്സേജ് ഫോണിൽ ഞാൻ നേരിട്ട് കണ്ടു. അക്കാര്യം ഞാൻ സിനിമാ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിച്ചിരുന്നു. അതിനെ തുടർന്ന് ആക്രമിക്കപ്പെട്ട നടി അവൾക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.
കാവ്യയെയും ദിലീപേട്ടനെയും കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് ശക്തി കൂട്ടുന്നതായിരുന്നു അക്കാര്യം. കാവ്യയുമായി ദിലീപേട്ടന് അവിഹിത ബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെ തുടർന്ന് വീട്ടിൽ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ശത്രുത ഉണ്ടായി. ഞാനും ഗീതു മോഹൻദാസും, സംയുക്ത വർമ്മയുമായി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽ വച്ച് നടിയുടെ അച്ഛൻ നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ അത് പറഞ്ഞുകൊടുക്കുവെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്ന് എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേ മറുപടി എന്നോട് പറഞ്ഞു. 2013 ഏപ്രിൽ 17നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേയ്ക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിന് ശേഷം ഗീതു മോഹൻദാസ് ,സംയുക്ത വർമ്മ എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായ മൊഴികളാണ് ദിലീപിനെതിരെയുള്ള മഞ്ജുവിന്റെ വജ്രായുധം. നടി ആക്രമണക്കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന വേളയിൽ മഞ്ജു ഈ മൊഴികളിൽ തന്നെ വീണ്ടും ഉറച്ച് നിന്നാൽ അതിജീവിതയ്ക്ക് നീതി കിട്ടുക തന്നെ ചെയ്യും എന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസം.
കേസിനെ വലിയ വഴിത്തിരിവിലേക്ക് എത്തിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച മറ്റൊരാളാണ് സംവിധായകൻ ബാലചന്ദ്രകുമാർ. അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം കോടതിയില്‍ നടന്നുകൊണ്ടിരിക്കേയായിരുന്നു വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ബാലചന്ദ്രകുമാറിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കുകയും ചെയ്തു. നടി ആക്രമണക്കേസിൽ തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായി ബാലചന്ദ്രകുമാറും പറയുന്നു. കോടതി നടപടികൾക്ക് ശേഷം മറ്റുപല വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha