മോഹൻലാലിന്റെയും ഭാര്യയുടെയും നാട്ടു നാട്ടു വൈറൽ..

അസാമാന്യ മെയ് വഴക്കമുള്ള ഡാൻസറാണ് മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്റെ അകമ്പടിയൊടെ ഭാര്യ സുചിത്രയ്‌ക്കൊപ്പം ചുവടുവെക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുന്നോരുക്കങ്ങളില്ലാതെ വിവാഹ വേദിയിലാണ് താരം ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നത്.
ആർ ആർ ആർ എന്ന ചിത്രത്തിൽ ജൂനിയർ എൻടിആറും രാംചരണും മത്സരിച്ച് ചെയ്യുന്ന നൃത്തച്ചുവടുകൾ സിനിമയുടെ തന്നെ മുഖ്യ ആകർഷണമാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ട്വീറ്റർ ഹാൻഡിലിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. സദസിനെ അമ്പരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ പെർഫോമൻസ്.
https://www.facebook.com/Malayalivartha