ദിലീപ് നിരപരാധിയാണോ അല്ലയോ എന്നത് കോടതിയുടെ തീരുമാനമാണ്: ഇപ്പോൾ ദിലീപിനും, വക്കീലിനും മാത്രമേ അത് അറിയൂ... കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ല!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിചാരണ നീട്ടാൻ ശ്രമമെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ വിചാരണ ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ആറ് മാസത്തെ സമയം കൂടി വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
എതിനിടെ സാക്ഷിയായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ട് പോകാനാണ് വീണ്ടുമുളള വിസ്താരമെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തിട്ടുണ്ട്. കേസ് വീണ്ടും ചർച്ചയാകുന്നതിനിടെ കേസിൽ എത്രയും പെട്ടെന്ന് വിധി വരികയാണ് വേണ്ടതെന്ന് തിരക്കഥാകൃത്ത് വിനു കിരിയത്ത് പ്രതികരിച്ചു. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിയായാലും വാദി ആയാലും വിധിക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരു ശിക്ഷയാണ്. ഇതിപ്പോള്‍ വളരെ കാലമായി. ഇനിയും നീട്ടിക്കൊണ്ട് പോകാതെ എത്രയും പെട്ടെന്ന് വിധി വരണം എന്നാണ് ജനം ആഗ്രഹിക്കുന്നത്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് പറയുന്നത് പോലെ, നീട്ടി നീട്ടി കൊണ്ട് പോകാതെ എത്രയും പെട്ടെന്ന് വിധി വരട്ടെ. പ്രോസിക്യൂഷനെ സംബന്ധിച്ച് പ്രമാദമായ കേസായത് കൊണ്ട് തെളിവ് ഹാജരാക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. പല തരത്തിലുളള നിസ്സഹകരണങ്ങള്‍ അവര്‍ക്കുണ്ടായി.
അതില്‍ നിന്നുളള മോചനത്തിനുളള ടൈം ആണെടുത്തത്. വിചാരണ കുറച്ച് നാള്‍ കൂടി നീട്ടണമെന്നും മഞ്ജു വാര്യരെ വിസ്തരിക്കണം എന്ന് ആവശ്യപ്പെടുന്നത് അവര്‍ക്ക് അതില്‍ നിന്നും ലൂപ്‌ഹോള്‍ കിട്ടുമെന്ന അറിവ് കൊണ്ടായിരിക്കും. ഇനിയും കോടതി നീട്ടിക്കൊടുത്തേക്കില്ല. ഇത് അവസാന അവസരമായിരിക്കും. ഇതില്‍ സത്യസന്ധമായ വിധി വരുമെന്നാണ് കാത്തിരിക്കുന്നത്. അവിടെ പ്രതിയെന്നോ വാദിയെന്നോ ആരുടേയും കൂടെയല്ല.
സത്യം ജയിക്കണമെന്ന് കരുതുന്നവരുടെ കൂട്ടത്തിലാണ് താനും. ഒരു കേസിനെ സംബന്ധിച്ചിടത്തോളം പ്രതിയായാലും വാദി ആയാലും അവസാന നിമിഷം വരെ പൊരുതുക എന്നത് അവരുടെ വക്കീലന്മാരുടെ ഉത്തരവാദിത്തമാണ്. അതിലൊന്നും കുറ്റം പറയാനാകില്ല. കേസ് നീട്ടിക്കൊണ്ട് പോകുന്നുവെന്നും എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നും പറയുന്നത് ദിലീപ് തന്നെയാണ്.
പക്ഷേ ഇരയെ സംബന്ധിച്ചിടത്തോളം കോടതിക്ക് ആവശ്യം തെളിവുകള്‍ തന്നെയാണ്. ആ തെളിവുകള്‍ തന്നെയാണ് അന്തിമ വിധി തീരുമാനിക്കുന്നതും. പ്രോസിക്യൂഷന്‍ വിജയം പ്രതീക്ഷിക്കുന്നുണ്ടാകാം. അതിന് വേണ്ടിയുളള സാഹചര്യം കോടതി തരണം എന്നാകാം അവര്‍ ആവശ്യപ്പെടുന്നത്. ദിലീപിനെ സംബന്ധിച്ചും ഇരയെ സംബന്ധിച്ചും പ്രായം ഏറി വരികയാണ്. ഇത് ഒന്നും രണ്ടും ദിവസമല്ല. മാനസിക നില എന്നൊന്നുണ്ട്. കേസ് നീട്ടിക്കൊണ്ട് പോകുന്തോറും അവര്‍ക്കൊക്കെ ഒന്ന് സ്വസ്ഥമായി ഉറങ്ങിയിട്ട് എത്രയായിട്ടുണ്ടാകും. ഇടയ്ക്കിടയ്ക്ക് ഇത് പൊങ്ങി വരും. പിന്നെ കുറേ നാളത്തേക്ക് അനക്കില്ല. അതിന്റെയൊക്കെ വിഷമം അവര്‍ക്ക് കാണും. എത്രയും പെട്ടെന്ന് ഒരു നല്ല വിധി വരട്ടെ. കോടതിക്ക് ആവശ്യം സംശയങ്ങളല്ല, തെളിവുകളാണ്.
മഞ്ജുവില്‍ നിന്ന് പോസിറ്റീവായി പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് കിട്ടട്ടെ. തെറ്റ് ചെയ്തവന്‍ ആരുമായിക്കോട്ടെ ശിക്ഷിക്കപ്പെടണം. ദിലീപ് നിരപരാധിയാണോ അല്ലയോ എന്നത് കോടതിയുടെ തീരുമാനമാണ്. ഇപ്പോള്‍ ദിലീപിന് മാത്രമേ അത് അറിയുകയുളളൂ, ദിലീപിന്റെ വക്കീലിനും അറിയുമായിരിക്കാം. നമ്മളൊക്കെ വെറും കാഴ്ചക്കാരാണ്. കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ല.
https://www.facebook.com/Malayalivartha