സോഫി ഇൻസ്റ്റയിലും എഫ്ബിയിലും മാത്രമല്ല 'കർട്ടനി'ലുമുണ്ട്; കർട്ടനിൽ സോണിയ അഗർവാളിനൊപ്പം മെറീന മൈക്കിളും

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ, മെറീന മൈക്കിൾ, ജിനു ഇ തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കർട്ടൻ' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ അമൻ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഷിജ ജിനു ആണ്. സിനോജ് വർഗീസ്, അമൻ റാഫി, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന 'കർട്ടൻ' ഒരു ഹൊറർ ഇമോഷണൽ ത്രില്ലറാണ്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. മുരളി അപ്പാടത്തും, സണ്ണി മാധവനും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കർട്ടൻ'. ചീഫ് അസോസിയേറ്റ് വൈശാഖ് എം സുകുമാരൻ, സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് മന്നലാംകുന്ന്. ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. നടൻ വിജയ് സേതുപതി, സംവിധായകൻ എം പദ്മകുമാർ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജുകളിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തിരുന്നു
https://www.facebook.com/Malayalivartha