ദിലീപിന് വീണ്ടും ചങ്കിടിപ്പ്...! വർഷങ്ങളായി കേട്ട ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു...?

നടിയെ ആക്രമിച്ച കേസ് ഇപ്പോഴും ട്വിസ്റ്റുകളിൽ നിന്ന് ട്വിസ്റ്റുകളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ് .ദിലീപിന് അനുകൂലമായും പ്രതികൂലമായും കാറ്റ് കോടതിയിൽ വീശുന്നത് പലവട്ടം നമ്മൾ കണ്ടു . ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് മഞ്ജുവാര്യരുടെ മൊഴിയാണ് .കാരണം മുൻ ഭർത്താവായ ദിലീപിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളതെങ്കിൽ മഞ്ജു വാര്യർക്ക് തിരിച്ചറിയാനാകും എന്നാണു കോടതിയുടേയും പ്രതീക്ഷ.
ഇതിനു മുൻപ് രണ്ടായിരത്തി രണ്ടിൽ ഇതേ ഓഡിയോ ക്ലിപ്പ് പരിശോധിച്ചപ്പോൾ ഷബ്‌ദം തിരിച്ചറിഞ്ഞതായി മഞ്ജുവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു .. ഓഡിയോ സന്ദേശങ്ങളിലെ ശബ്‌ദം ദിലീപിന്റേതാണോ എന്ന് സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. കൊച്ചി നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സഹോദരൻ അനൂപ്, ആലുവയിലെ ഡോ. ഹൈദരലി തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളിലെ ശബ്‌ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം.
കേസിൽ നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ ഹാജരായത്. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസില്‍ വീണ്ടും വിസ്തരിക്കുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും. ദിലീപിന്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത് .. ദിലീപ് 2017 നവംബർ 15ന് ആലുവയിലെ പത്മസരോവരം വീട്ടിൽ സുഹൃത്ത് ബൈജു ചെങ്ങമനാടുമായി നടത്തിയ 10 സെക്കൻഡ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നത്. ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അത്… അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പട്ടു.’’ എന്നാണ് ദിലീപ് സുഹൃത്തിനോടു പറയുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌ത സംഭാഷണമാണ് ഇത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ ദിലീപിന് തിരിച്ചടിയായി മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രിംകോടതി പ്രോസിക്യൂഷന് അനുമതി നൽകുകയായിരുന്നു..തെളിവുകളിലെ വിടവ് നികത്താനാണ് വീണ്ടും വിസ്തരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. ആരെ വിസ്തരിക്കണമെന്ന് പ്രതിക്ക് നിശ്ചയിക്കാനാവില്ലെന്ന അതിജീവിതയുടെ വാദം കോടതി അംഗീകരിച്ചു.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളിൽ നടൻ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് നേരത്തെ പറഞ്ഞിരുന്നു ... ശബ്ദരേഖകളിൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതിച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ആവർത്തിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ശബ്ദരേഖകളുൾപ്പെടെ വഴിത്തിരിവായ നിർണായക തെളിവുകൾ നൽകിയത് മുംബയിലെ സ്വകാര്യ ലാബിലെ 'മിറർ ഇമേജ്' റിപ്പോർട്ട് ആയിരുന്നു.. . വധഗൂഢാലോചന കേസിൽ തെളിവുകൾ മറയ്ക്കാൻ ദിലീപ് മുംബയിലെ ലാബ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച നാല് ഫോണുകളുടെ വിവരങ്ങളാണ് ഇവിടത്തെ ഹാർഡ് ഡിസ്കിൽ നിന്ന് വീണ്ടെടുത്ത്.
തിരുവനന്തപുരത്തെ ലാബിൽ എത്തിച്ചാണ് ഇതിന്റെ മിറർ ഇമേജെടുത്തത്. 12,000 വോയ്സ് കാളുകൾ വീണ്ടെടുക്കാനായി. ഇതിൽ ഏതാനും ചിലത് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വീണ്ടെടുത്തവയിൽ ഏറെയും സിനിമയുടെ ആവശ്യങ്ങൾക്കായി വിളിച്ചതായിരുന്നു.ഇപ്പോൾ മഞ്ജുവാരിയർ കോടതിയിൽ ശബ്ദം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദിലീപിന്റെ സിനിമാ ഭാവി.
https://www.facebook.com/Malayalivartha