'കിംഗ് ഓഫ് കൊത്ത' ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം 'കിംഗ് ഓഫ് കൊത്ത' യുടെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.
സീ സ്റ്റുഡിയോയുടെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു, എഡിറ്റിംഗ് ശ്യാം ശശിധരന്‍ പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരം. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതം നിര്‍വഹിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്.
44 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. കഥാപാത്രത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ഡയലോഗും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. 'തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കെടാ' എന്നതാണ് ആ ഡയലോഗ്. 95 ദിവസം നീണ്ട ചിത്രീകരണം തമിഴ്‌നാട്ടിലെ കരൈക്കുടിയിലാണ് അവസാനിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഓണത്തിനാണ് 'കിംഗ് ഓഫ് കൊത്ത' തിയേറ്ററില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha