സുബിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയതിന്റെ രോക്ഷമാണ് സുരേഷ് ഗോപി എംപി പങ്കുവെച്ചിരിക്കുന്നത്.....സുരേഷ് ഗോപി അടക്കമുള്ളവര്‍ ഇടപെട്ട് എത്രയും വേഗം സര്‍ജറി ചെയ്യാനും തീരുമാനിച്ചു... എന്നാല്‍ അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നത് കൊണ്ട് കാലതാമസം നേരിടേണ്ടി വന്നിരുന്നുവെന്നും അതൊക്കെയാണ് സുബിയുടെ വേര്‍പാടിന് കാരണമെന്നുമാണ് നടന്‍ സുരേഷ് ഗോപി പറയുന്നത്..

അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് മലയാള സിനിമാലോകം. സിനിമാമേഖലയില്‍ നിന്നുള്ള താരങ്ങളും ആരാധകരുമടക്കം സുബിയുടെ ചിത്രങ്ങളും അവര്‍ പറഞ്ഞ കാര്യങ്ങളുമൊക്കെ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. എന്നാല്‍ സുബിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയതിന്റെ രോക്ഷമാണ് സുരേഷ് ഗോപി എംപി പങ്കുവെച്ചിരിക്കുന്നത്.
കരള്‍ മാറ്റി വെക്കുന്ന സാഹചര്യമാണ് സുബിയ്ക്ക് വന്നത്. സുരേഷ് ഗോപി അടക്കമുള്ളവര്‍ ഇടപെട്ട് എത്രയും വേഗം സര്‍ജറി ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നത് കൊണ്ട് കാലതാമസം നേരിടേണ്ടി വന്നിരുന്നുവെന്നും അതൊക്കെയാണ് സുബിയുടെ വേര്‍പാടിന് കാരണമെന്നുമാണ് നടന്‍ സുരേഷ് ഗോപി പറയുന്നത്...
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
'സുബി സുരേഷിന് ആദരാഞ്ജലികള്‍! ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടി വരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിന് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്.
ഇപ്പോഴങ്ങ് കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിന് കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചു കൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചു കൊണ്ടേ ഇരിക്കട്ടെ...' എന്നാണ് സുരേഷ് ഗോപി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
മറക്കാത്ത ഓര്‍മ്മയായി സുബി, ആദരാഞ്ജലികള്‍.. എന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മിമിക്രിയില്‍ വന്ന കാലഘട്ടം മുതല്‍ കൂടെയുണ്ടായ സഹപ്രവര്‍ത്തക, വിട കൂട്ടുകാരി എന്നാണ് ടിനി ടോം പറഞ്ഞത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും സുബിയ്ക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. 'ചലച്ചിത്ര - ടെലിവിഷന്‍ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു', മുഖ്യമന്ത്രി കുറിച്ചു.
https://www.facebook.com/Malayalivartha