കണ്ണീരോടെ സുബിയുടെ ചേതനയറ്റ ശരീരം നോക്കി നെഞ്ചുപൊട്ടി സഹോദരൻ ...! അന്ന് രാഹുലിന് കൈകൊടുക്കാതിരുന്നത് താൻ ലോകത്തെ വിട്ട് പോകുമെന്ന് സുബിക്ക് അറിയാമായിരുന്നു.. കണ്ണീരോടെ ആശുപത്രിയിൽ നിന്നും സുഹൃത്തുക്കൾ..!

ആരാധകർക്ക് ഉൾക്കൊള്ളാനാകാത്ത വിയോഗ വാർത്തയായിരുന്നു നടി സുബി സുരേഷിന്റേത്. ഗുരുതര കരൾ രോഗത്തെ തുടർന്ന് പതിനഞ്ച് ദിവസത്തോളമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു മരണവാർത്ത പുറത്ത് വന്നത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. ഇതിനിടയിൽ നാല്പത്തൊന്നാം വയസിൽ സുബി വിവാഹിതയാകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു വിവാഹ വാർത്ത സുബി സുരേഷ് പുറത്ത് വിട്ടത് .കലാഭവന്റെ ഷോ ഡയറക്ടറായ രാഹുൽ ആണ് തന്നെ വിവാഹം കഴിക്കാൻ പുറകെ നടക്കുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്.
നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി. വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അവതാരകൻ പറഞ്ഞു. ഈ സന്തോഷ നാളുകൾക്കിടെയാണ് സുബിയുടെ വിയോഗ വാർത്തയും പുറത്ത് വന്നത്.
എന്നാൽ 'സുബി സുരേഷിന് കരൾ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇൻഫക്ഷൻ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സുബിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തിൽ നിന്നും തന്നെ കരൾ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാൽ സുബിക്ക് ഇൻഫക്ഷൻ ഉണ്ടായിരുന്നതിനാൽ ആ സമയത്ത് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. എല്ലാ അവസ്ഥയിലും കരൾ മാറ്റിവെക്കൽ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ല.
പരിശോധനകൾക്ക് ശേഷമാണ് സുബിക്ക് കരൾ മാറ്റിവെക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. സ്വീകർത്താവിനും ദാതാവിനും ടെസ്റ്റുകൾ നടത്തി. മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചിരിക്കുന്ന സമയത്ത് കരൾ മാറ്റിവെക്കാൻ കഴിയില്ല. സ്വീകരിക്കുന്നയാൾ തുടർന്ന് ജീവിക്കുമെന്ന് ഉറപ്പാക്കി മാത്രമേ ശസ്ത്രക്രിയ നടത്താൻ കഴിയുകയുള്ളു. നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha