കൂടുതൽ കരുത്തോടെ 'അവൾ ', അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിന്റെ ബിഗ് സ്ക്രീനിൽ, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ തീയേറ്ററുകളിലേക്ക്

അഞ്ച് വർഷങ്ങൾക്കുശേഷം നടി ഭാവന ഇന്ന് വീണ്ടും മലയാളത്തിന്റെ ബിഗ് സ്ക്രീനിലെത്തുകയാണ്. ആദിൽ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ശക്തയായ സഹപ്രവർത്തകയുടെ തിരിച്ചുവരവ് സിനിമാ മേഖലയിലെ സുഹൃത്തുക്കളെല്ലാം ആഘോഷിക്കുകയാണ്.
ഭാവനയും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് .ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്നത്. മാജിക് ഫ്രെയിംസ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദറും ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ രാജേഷ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. അമല്‍ ചന്ദ്രന്‍ മേക്കപ്പും മെല്‍വി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്.
തിരക്കഥാ സഹായി വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍ ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ് അബു വളയംകുളം, സ്റ്റില്‍സ് രോഹിത കെ സുരേഷ്, ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ് മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
മറ്റ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്നെങ്കിലും മലയാളത്തിലേക്കുള്ള സമയം ഇതായിരുന്നു. പുതിയ ഇന്നിങ്‌സിന് തുടക്കമിടുമ്പോൾ ഒപ്പം നിന്നവരോട് നന്ദി പറഞ്ഞ് ഭാവന തിരിച്ചെത്തുകയാണ്. 2017 ൽ റിലീസായ ആദം ജൊവാനായിരുന്നു ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
https://www.facebook.com/Malayalivartha