നമ്മള്‍ പോയാലും വീട്ടുകാര്‍ക്കൊരു പ്രയോജനം കിട്ടിക്കോട്ടെ.... അവർ അതുകൊണ്ട് എന്ത് ചെയ്യുന്നുവെന്ന് അവിടെയിരുന്ന് കാണാൻ പറ്റുമോ..? അറം പറ്റി സുബിയുടെ വാക്കുകൾ....

കലാഭവനിലൂടെ മിമിക്രിയിലെത്തിയ സുബി സുരേഷ് മിമിക്രി വേദികളിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം നടി സജീവമാവുകയായിരുന്നു. ഇപ്പോഴിതാ, സുബിയുടെ പഴയ പരിപാടികളുടെയും അഭിമുഖങ്ങളുടെയുമെല്ലാം വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിലൊക്കെ വൈറലായി മാറുകയാണ്. ഒരു ചാനൽ പരിപാടിക്കിടെ ഒരിക്കൽ ഗായിക റിമി ടോമിയുമായി നടത്തിയ സുബിയുടെ അഭിമുഖവും അക്കൂട്ടത്തിൽ ഉണ്ട്. തനിക്ക് ആര്‍മി ഓഫീസര്‍ ആകണമെന്നായിരുന്നു.
അതിന് കഴിഞ്ഞില്ല. അതിന്റെ നഷ്ടബോധം മനസിലുണ്ട് എന്നാണ് സുബി പറഞ്ഞത്. ആർമിയിലായാൽ നമ്മളൊന്നും പിന്നെ തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല. നമ്മള്‍ തട്ടിപ്പോയാല്‍ പോലും വീട്ടുകാര്‍ക്ക് പ്രയോജനമേയുള്ളൂവെന്നും സുബി റിമിയോട് പറഞ്ഞിരുന്നു. എന്നാൽ, നിങ്ങള്‍ മരിച്ചതിന് ശേഷം നിങ്ങളുടെ കുടുംബത്തിന് കിട്ടുമെന്ന് ഇന്‍ഷുറന്‍സുകാര്‍ വന്ന് പറയുമല്ലോ, അത് സഹിക്കാന്‍ പറ്റില്ല. അങ്ങനെയൊരു പൈസ കുടുംബത്തിന് വേണ്ടെന്ന് തോന്നിപ്പോവും. അവരത് ഉപയോഗിക്കുകയാണോ, ദുരുപയോഗം ചെയ്യുകയാണോ എന്നൊന്നും നമുക്കറിയില്ലല്ലോ എന്നൊരു പ്രതികരണമാണ് റിമിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഇതേക്കുറിച്ച് സുബിയുടെ അഭിപ്രായവും റിമി ചോദിച്ചിക്കുന്നുണ്ട്. ഞാന്‍ ഇന്‍ഷുറന്‍സൊക്കെ എടുത്തിട്ടുണ്ട്. നമ്മള്‍ പോയാലും വീട്ടുകാര്‍ക്കൊരു പ്രയോജനം കിട്ടിക്കോട്ടെ. അവർ അതുകൊണ്ട് എന്ത് ചെയ്യുന്നു എന്നൊക്കെ നമ്മുക്ക് അവിടെയിരുന്ന് കാണാന്‍ പറ്റുമെന്നേയെന്നായിരുന്നു സുബിയുടെ മറുപടി.കുട്ടിപ്പട്ടാളം ചെയ്ത് തുടങ്ങിയപ്പോള്‍ തന്റെ സ്വഭാവത്തിലുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് റിമി അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ സ്വന്തമായൊരു കുട്ടിയും കുടുംബവുമൊക്കെ വേണ്ടേയെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു അപകടത്തില്‍ ചെന്ന് ചാടണോ എന്നുള്ള ചിന്തയിലാണ് തന്നെന്നായിരുന്നു സുബി പറഞ്ഞത്.
കല്യാണം കഴിക്കാൻ ഇഷ്ടക്കേട് ഒന്നുമില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ ഒരുപാട് സന്തോഷം അനുഭവിക്കുന്നുണ്ട്. എന്റെ ഫാമിലിയുമായി ഞാന്‍ വളരെ അറ്റാച്ച്ഡാണ്. അവിടെയൊരു സന്തോഷക്കുറവ് വരുമ്പോഴല്ലേ നമ്മള്‍ വേറെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. എനിക്ക് അങ്ങനെയൊരു ചിന്ത വന്നിട്ടില്ല. ഫാമിലിയില്‍ എന്തെങ്കിലും സങ്കടം വന്നിരുന്നെങ്കിൽ പാർട്ണറെ കുറിച്ച് ചിന്തിച്ചേനെയെന്നും സുബി പറഞ്ഞു.
എനിക്ക് എല്ലാ കാര്യത്തിലും സ്വാതന്ത്ര്യമുള്ള, എന്നെ മനസിലാക്കുന്ന എന്തും തുറന്ന് പറയാവുന്ന കുടുംബമാണ് ഞങ്ങളുടേത്. അമ്മയുമായി ഞാൻ അത്രയും അറ്റാച്ച്ഡാണ്. അങ്ങനെയൊരു കുടുംബത്തില്‍ നിന്നും വിട്ടുപോവാനുള്ള ബുദ്ധിമുട്ടാണ്. അമ്മമാര്‍ക്ക് എത്രയായാലും മക്കളുടെ വിവാഹം കാണാന്‍ ആഗ്രഹമുണ്ടാവില്ലേ. അതേസമയം എന്തിനാണ് നമ്മുടെ സ്വകാര്യ ജീവിതത്തില്‍ മറ്റൊരാള്‍ കൈകടത്തുന്നത് എന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. അങ്ങനെയുള്ള ഇടപെടലുകള്‍ കൂടിയപ്പോള്‍ പ്രതികരിച്ചിട്ടുമുണ്ട്.
മകളെ കെട്ടിക്കുന്നില്ലേ എന്ന് ആളുകള്‍ അമ്മയോട് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. എന്നാലും എന്റമ്മ വിഷമിക്കാറില്ല. അമ്മ നല്ല ബോള്‍ഡാണ്. ആ ബോള്‍ഡ്‌നെസ്സാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അവള്‍ക്കിഷ്ടമുള്ളപ്പോള്‍ കല്യാണം കഴിക്കട്ടെ, ഞാന്‍ നിര്‍ബന്ധിക്കില്ല എന്നാണ് അമ്മ പറയാറുള്ളത്. ഒരിക്കലും നിര്‍ബന്ധിച്ച് വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുമെന്ന പേടി എനിക്കില്ല. പ്രേമിച്ച് കെട്ടാനുള്ള സകല സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. പക്ഷേ, പ്രേമം വരുന്നില്ലെന്നും സുബി സുബി പറയുന്നുണ്ട്.
പ്രേക്ഷകരെ ചിരിപ്പിച്ചും ആനന്ദിപ്പിച്ചും മിനിസ്‌ക്രീനിലും സോഷ്യൽ മീഡിയയിലുമൊക്കെ നിറഞ്ഞു നിന്നിരുന്ന നടി സുബി സുരേഷ് ഓർമ്മയായെന്ന് ഇനിയും വിശ്വസിക്കായിട്ടില്ല. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു പ്രിയപ്പെട്ട കലാകാരിയുടെ അന്ത്യം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവര്‍ത്തകരും.
ഇപ്പോഴും സുബിയുടെ ഓര്‍മകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ. സുബിയുമായി ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്ന ഗായിക റിമി ടോമി 'ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സുബിയുടെ ചിത്രവും റിമി പങ്കുവെച്ചു. മാസങ്ങള്‍ക്ക് മുമ്പ് റിമിയുടെ വീട്ടില്‍ അതിഥിയായെത്തിയതിന്റെ വീഡിയോ സുബി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha