Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

എല്ലാം ഗുരുവായൂരപ്പന്‍ സാക്ഷി, അയ്യോ എന്നെ കല്യാണം കഴിപ്പിച്ച്‌ വിടരുതേ...

26 SEPTEMBER 2013 12:53 PM IST
മലയാളി വാര്‍ത്ത

എന്നെ കല്യാണം കഴിപ്പിച്ച്‌ വിടരുതേ... മലയാളികളുടെ പ്രിയങ്കരിയായ കാവ്യാമാധവന്‍ ഓണ്‍ലൈന്‍ പത്രക്കാരോട്‌ ദയനീയമായി അപേക്ഷിക്കുകയാണ്‌. കാരണം കുറച്ചു നാളായി കാവ്യാ മാധവന്റെ വിവാഹത്തെ പറ്റിയാണ്‌ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്‌ക്കും പ്രിയം. കാവ്യാമാധവന്‍ നിശാലുമായി തെറ്റിപ്പിരിഞ്ഞതോടെ കാവ്യയ്‌ക്ക്‌ പുതിയ പയ്യനെ തിരക്കി നടപ്പായി മാധ്യമ ലോകം. അങ്ങനെ പൊടിപ്പും തൊങ്ങലും വച്ച്‌ കഥകള്‍ വന്നുകൊണ്ടേയിരുന്നു. ഇതിനിടയ്‌ക്ക്‌ ഒരിടത്ത്‌ ഡൈവേഴ്‌സിന്റെ കദനകഥ പൊങ്ങി വന്നപ്പോള്‍ മറ്റൊരിടത്ത്‌ കല്യാണ മേളത്തോടെ മറ്റൊരു വിവാഹക്കഥയും പൊങ്ങിവന്നു.

അതെല്ലാം മലയാളികളോട്‌ ഒളിച്ചുവയ്‌ക്കേണ്ട കാര്യവുമല്ല. മഞ്‌ജുവാര്യര്‍ ദിലീപുമായി അകന്നതും നാലാളറിയാതെ ബന്ധം അവസാനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചതാണ്‌. അതോടെ മഞ്‌ജു അഭിനയ ലോകത്തെത്തി. ദിലീപ്‌ നേരത്തേ പറഞ്ഞ 'വിശ്വാസം അതല്ലേ എല്ലാം' എന്ന്‌ മഞ്‌ജു വീണ്ടും പറഞ്ഞത്‌ വിധിയുടെ വിളയാട്ടം.
അതേസമയം തന്നെയാണ്‌ കാവ്യാമാധവന്‍ ഉടന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നത്‌. അതോടൊപ്പം പത്രങ്ങള്‍ ഒന്നുകൂടി ചേര്‍ത്തു. കാവ്യ കല്യാണം കഴിക്കുന്നത്‌ ഒരു നടനേയായിരിക്കുമെന്ന്‌. മതിയല്ലോ മലയാളികള്‍ക്ക്‌. ബുദ്ധിമാന്മാരായ മലയാളികള്‍ എല്ലാം ഊഹിച്ചോളും. എങ്കിലും കാവ്യയെ കുറ്റം പറയാന്‍ മലയാളികള്‍ തയ്യാറല്ല. കാവ്യയുടെ ലാളിത്യവും, വിനയവും കലര്‍ന്ന പെരുമാറ്റമാണ്‌ മലയാളി മനസുകളെ കീഴടക്കിയത്‌.

അതുതന്നെയാണ്‌ കാവ്യയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക്‌ മലയാളികള്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്നത്‌.
ഇതിനിടയ്‌ക്കാണ്‌ മൂന്ന്‌ ഗുരുവായൂര്‍ ദര്‍ശനങ്ങള്‍ ഉണ്ടായത്‌. ആദ്യം ദിലീപ്‌ മകളോടൊപ്പം വന്ന്‌ ഗുരുവായൂരപ്പനെക്കണ്ട്‌ സങ്കടം ഉണര്‍ത്തിച്ചു.

ദിലീപിന്റെ സങ്കടം കേട്ട്‌ മനസലിഞ്ഞിരിക്കുമ്പോഴാണ്‌ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ പ്രിയഭക്ത മഞ്‌ജു വാര്യര്‍ എത്തുന്നത്‌.

ആകെ കണ്‍ഫ്യൂഷനിലായ ഭഗവാന്റെ മുന്നിലേക്ക്‌ ദേ വന്നു കാവ്യാമാധവന്‍.

മൂന്നു പേരുടേയും പ്രാര്‍ത്ഥന ഗുരുവായൂരപ്പന്‍ കേട്ടു. ഗുരുവായൂരപ്പനോടു അവര്‍ എന്തായിരിക്കും പ്രാര്‍ത്ഥിച്ചത്‌. ഗുരുവായൂരപ്പനോടു പറഞ്ഞ ആ പ്രാര്‍ത്ഥന പത്രക്കാര്‍ ആവാഹിച്ചെടുത്തെഴുതി. അങ്ങനെ മൂന്നു പേരുടേയും തീര്‍ത്ഥാടനയാത്ര മലയാളികളറിഞ്ഞു. ആര്‌ ആരോടൊപ്പം എന്തിന്‌ പ്രാര്‍ത്ഥിച്ചു.
ഇതില്‍ ഏറെ പ്രാധാന്യം നേടിയത്‌ കാവ്യാ മാധവന്റെ ഗുരുവായൂര്‍ പ്രാര്‍ത്ഥനയാണ്‌. കാവ്യ നടത്തിയത്‌ രുഗ്മിണി സ്വയംവരം വഴിപാടാണെന്നും പത്രക്കാര്‍ കണ്ടെത്തി. വിവാഹം നടക്കാത്ത യുവതികള്‍ നല്ല കണവന്മാരെ കിട്ടാന്‍ നടത്തുന്ന വിഴിപാട്‌ കാവ്യയെന്തിനു നടത്തി. അതെ നമ്മുടെ കാവ്യ സുമംഗലിയാകാന്‍ പോകുന്നു. ഈ വാര്‍ത്ത മുഖ്യധാരാ പത്രങ്ങളും ഏറ്റെടുത്തതോടെ മലയാളികള്‍ ഉറപ്പിച്ചു. കാവ്യ ഉടന്‍ വിവാഹം കഴിക്കും. ആരെ എന്നുള്ള ചോദ്യം സസ്‌പെന്‍സായി ഗുരുവായൂരപ്പനു വിട്ടു.
ഉത്തരം വൈകിയില്ല. ഓണ്‍ലൈന്‍ പത്രങ്ങള്‍ അതിനുള്ള മറുപടിയും കണ്ടെത്തി. അത്‌ പക്ഷേ മലയാളികളുടെ പ്രതീക്ഷകളുടെ ചങ്കില്‍ കുത്തുന്ന ഒന്നായിരുന്നു. ഒരു മറുനാടന്‍ മലയാളിയായ പ്രമുഖ ബിസിനസ്‌മാന്‍. കൊല്ലണ്ടേ....
ഇത്രയൊക്കെയായപ്പോള്‍ നമ്മുടെ പ്രിയതാരം തന്റെ സ്വതസിദ്ധമായ ചിരിയോടെ മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലെത്തി. താന്‍ വീണ്ടും വിവാഹിതയാവുന്നു എന്ന വാര്‍ത്ത കാവ്യ നിഷേധിച്ചു. തന്റെ കല്യാണമല്ല തന്റെ സഹോദരന്റെ കല്യാണമാണ്‌ ഉടന്‍ നടക്കാന്‍ പോകുന്നതെന്നും കാവ്യ വെളുപ്പെടുത്തി.
ശൊ! തീര്‍ന്നു ഇനിയെന്ത്‌ പറയാന്‍...

3 ഗുരുവായൂര്‍ ദര്‍ശനങ്ങള്‍... ദിലീപ്‌, കാവ്യ, മഞ്‌ജു വാര്യര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ ബുക്ക്‌ Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (3 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (3 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (4 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (4 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (4 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (5 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (5 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (6 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (6 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (7 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (7 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (9 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (9 hours ago)

Malayali Vartha Recommends