മേജര്‍ രവിയും സിനിമലോകത്ത് നിന്നും പുറത്തേക്ക്

മേജര്‍ രവിയെ പ്രമുഖ സിനിമാ നടന്‍മാര്‍ അവഗണിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം തൃശൂരില്‍ കലാഭവന്‍മണി അനുസ്മരണ ചടങ്ങില്‍ സൂപ്പര്‍ താരങ്ങള്‍ രവിയോട് അനിഷ്ടം പ്രകടിപ്പിച്ചതായാണ് സൂചന. ഈ അടുത്ത കാലത്തായി മേജര്‍ രവിയുടെ ചില പ്രസ്താവനകളാണ് താരങ്ങള്‍ക്ക് രവിയോട് അനിഷ്ടം തോന്നിയത്. മാത്രമല്ല വിടുവായിത്തം പറയുന്നവനാണ് മേജര്‍ രവിയെന്നാണ് താരങ്ങളുടെ അഭിപ്രായം. മാത്രമല്ല മജര്‍ രവിയുടെ ബിജെപി ബന്ധം ചില മുന്‍നിര നടന്‍മാര്‍ക്ക് ഇഷ്ടമല്ലെന്നാണ് വിവരം. മാത്രമല്ല പ്രഡ്യൂസര്‍മാരും മേജര്‍ രവിയോട് മുഖം തിരിച്ചുവെന്നാണ് അറിയുന്നത്. മാത്രമല്ല മേജര്‍രവിയുടെ പടങ്ങള്‍ക്ക് സാറ്റ്‌ലൈറ്റ് വ്യാല്യൂ കുറവാണെന്നും സിനിമവിപണിയിലെത്തിക്കാന്‍ ആരും തയ്യാറാകാത്തത് മേജര്‍രവിയുടെ പക്വതയില്ലാത്ത പെരുമാറ്റമാണെന്നും ആരോപണമുണ്ട്.
മേജര്‍രവിയുടെ കളിയാക്കുന്ന പെരുമാറ്റത്തിനെതിരെ പലതാരങ്ങളും നേരത്തെ തന്നെ രംഗത്ത് വന്നിട്ടുണ്ട്. നടന്‍ ഉണ്ണിമുകുന്ദന്‍ ഇത്തരം ഒരു കളിയാക്കലിലാണ് മേജര്‍രവിയെ മര്‍ദ്ധിച്ചത്. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഉണ്ണിമുകുന്ദന്‍ ആരോടും വ്യക്ിതിവിരോധം പുലര്‍ത്തില്ലെന്നും അതിനാല്‍ തന്നെ ഉണ്ണി രവിയെ മര്‍ദ്ദിച്ചത് രവിയുടെ സംസാരത്തിലെ കളിയാക്കല്‍ മൂലമാണെന്ന് സിനിമാ മേഖലയില്‍ അഭിപ്രായമുണ്ട്.എന്നാല്‍
ഉണ്ണി മുകുന്ദനോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് മേജര്‍ രവി. ഒരിക്കല്‍ സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും, ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ കയ്യേറ്റം ചെയ്തുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വര്‍ഷം മുമ്പ് ഇത്തരമൊരു പ്രശ്‌നമുണ്ടായിരുന്നുവെന്ന് മേജര്‍ രവി തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.എനിക്ക് ഉണ്ണിയോടിപ്പോള്‍ യാതൊരു വിദ്വേഷവുമില്ല. അദ്ദേഹം എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് നടന്നോട്ടെ. ഉണ്ണിക്ക് ആദ്യത്തെ അഡ്വാന്‍സ് സിനിമയില്‍ നല്‍കിയത് ഞാനാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. എന്റെ മകന്റെ പ്രായം പോലും ഉണ്ണി മുകുന്ദന് കാണില്ലെന്നും മേജര്‍ രവി പറഞ്ഞു. മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ മേജര്‍ രവി നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















