കാംമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡർബി പൂർത്തിയായി; കുട്ടികൾക്കിടയിലെ മത്സരം ആണ് പ്രമേയം

കാംമ്പസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ഡർബി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജമാൽ .വി.ബാപ്പു വാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.
ഡർബി എന്നു വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. കാംമ്പസ്സിലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക, രംഗങ്ങളിൽ, അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കി യാണ് ചിത്രത്തിൻ്റെ കഥാ വികസനം. ഒരു കാംമ്പസ്സിൻ്റെ വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ ക്കൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഷൈൻ ടോം ചാക്കോ, പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം), ജോണി ആൻ്റെണി , ശബരീഷ് വർമ്മ സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ രാജ്,( ഏ.ആർ.എം, ഒസ്‌ലർ ഫെയിം) അമീൻ, റിഷിൻ, ജസ്നിയജയദീപ്, സുപർണ്ണ, ആൻമെർ ലറ്റ്, ദിവ്യാ എം. നായർ, ഹരി ശിവറാം, പ്രവീൺ, പ്രാങ്കോ ഫ്രാൻസിസ്, കൊല്ലം ഷാഫി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ - ഫായിസ് ബിൻ റിഫായി, സമീർ ഖാൻ,
തിരക്കഥ -സുഹ്റു സുഹ്റ , അമീർ സുഹൈൽ,
സംഗീതം - ഗോപി സുന്ദർ.
ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം
എഡിറ്റിംഗ് -ജറിൻ കൈതക്കോട്,
പ്രൊഡക്ഷൻ ഡിസൈനർ - അർഷാദ് നക്കോത്ത്.
മേക്കപ്പ് -റഷീദ് അഹമ്മദ്
കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ് മത്ത് .
ആക്ഷൻ-തവസി രാജ്.
സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റെജിൽ കെയ്സി.
സ്റ്റുഡിയോ സപ്ത റെക്കാർഡ്‌സ് -
ഡിസൈൻ- യെല്ലോ ടൂത്ത് '
പ്രൊഡക്ഷൻ കൺട്രോളർ - നജീർ നസീം..
വി.എഫ്.എക്സ്-വിശ്വനാഥ്. എന്ന് വാഴൂർ ജോസ്.
https://www.facebook.com/Malayalivartha