Widgets Magazine
23
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു... തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും


തീവ്ര ന്യൂനമർദ്ദം.... സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം


ഛർദിലും തലകറക്കവും ഉണ്ടെന്ന് മാത്രം ഡോക്ടറോട്; ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ: ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഛർദിയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സ തേടിയ അധ്യാപിക മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്: അശ്വതിയുടെ വയറ്റിൽ പഴുപ്പും, അണുബാധയും...


മുൻകാലങ്ങളിലെ തുലാവർഷത്തിലെ തുടർച്ചയെന്നോണം മേഘവിസ്‌ഫോടനങ്ങൾ; 2018ൽ വെള്ളം കയറാത്ത സ്ഥലങ്ങളെപ്പോലും മുക്കിക്കളഞ്ഞ മിന്നൽപ്രളയങ്ങൾ കേരളത്തിൽ എവിടെയും സംഭവിക്കാമെന്ന് മുന്നറിയിപ്പ്: ആശങ്കയിൽ കാലാവസ്ഥാവിദഗ്ദ്ധർ...


സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; നിവേദനം നൽകാനെത്തിയയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി; പിന്നാലെ നിവേദനം വാങ്ങി മടക്കം

പാതി മറഞ്ഞ മുഖം.. തീഷ്ണമായ കണ്ണ് ... ജോജു ജോർജിൻ്റെ പുതിയ ലുക്ക്; ജന്മദിന സമ്മാനമായി വരവിൻ്റെ ഫസ്റ്റ് ലുക്ക്

23 OCTOBER 2025 08:01 AM IST
മലയാളി വാര്‍ത്ത

പാതി മറഞ്ഞ മുഖം. മുന്നിൽ കുരിശ്... തീഷ്ണമായ കണ്ണ്. ജോജു ജോർജിൻ്റെ ഏറ്റവും പുതിയ ലുക്ക്... ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കാണിത്. ജോജുവിൻ്റെ ജനമദിനമായ ഒക്ടോബർ ഇരുപത്തിരണ്ടിന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് പുതുമയും, ആകാംക്ഷയും നൽകിക്കൊണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ - ജോമി ജോസഫ് പുളിങ്കുന്ന്.

നായക സങ്കൽപ്പങ്ങളെ അതിൻ്റെ പൂർണ്ണതോതിൽ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകനാണ് ഷാജി കൈലാസ്. വരവിലെ നായകനായ ജോജുവിനേയും നായക സങ്കൽപ്പങ്ങളിലെ പരിപൂർണ്ണതയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കാട്ടുങ്കൽ പോളച്ചൻ എന്ന പോളിയുടെ ഒറ്റയാൻ പോരാട്ടം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജോജുവിൻ്റെ അതിശക്തമായ കഥാപാത്രമാണ് കാട്ടുങ്കൽ പോളി എന്നു വിളിക്കപ്പെടുന്ന പോളച്ചൻ്റേത്. മനസ്സിൽഎരിയുന്ന കനൽ പോലെ പകയുടെ ബീജങ്ങളുമായി അരങ്ങുതകർക്കുകയാണ് പോളി . പൂർണ്ണമായും ആക് ഷൻ ത്രില്ലർ ജോണറിലാണ്. ഈ ചിത്രത്തിൻ്റെ അവതരണം. മധ്യതിരുവതാം കൂറിൻ്റെ സാമൂഹ്യ രാഷ്ട്രീയ, രംഗങ്ങളുടെ പശ്ചാത്തലത്തിലൂടെ
യാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇതിലെ കഥാപാത്രങ്ങളൊ ക്കെയും നമ്മുടെ സമൂഹത്തിൽ നാം നിത്യവും, കാണുകയും ചെയ്യുന്നവരായതിനാൽ തികഞ്ഞ ഒറിജിനാലിറ്റിയും ഈ ചിത്രത്തിന് അവകാശപ്പെടാം. വ്യത്യസ്ഥരായ ആക്‌ഷൻ കോറിയോഗ്രാഫേഴ് സി നോടൊപ്പം അരഡസൻ മികച്ച ആക് ഷനുകളാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കുന്നത്. വൻ മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെ വലിയൊരു നിരതന്നെ അണിനിരക്കുന്നു.

ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചിട്ടുള്ള ഏ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം
സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.

മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി, കോട്ടയം, പാലാ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. എന്ന് വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്  (24 minutes ago)

ഇന്ന് പവന് 600 രൂപയുടെ ഇടിവ്  (35 minutes ago)

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുഴുവൻ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നത്  (41 minutes ago)

വീണ ജോർജിനെ പഞ്ഞിക്കിട്ട് സഖാവ് CPM വിട്ടിറങ്ങി..! ഇനി ഡബിൾ സ്ട്രോങ്ങ് എന്ന് കോൺഗ്രസിൽ കയറി...!  (46 minutes ago)

സ്കൂട്ടർ ആളൊഴിഞ്ഞ വീടിന് സമീപം ഇരിക്കുന്നത് പരിസര വാസികളുടെ ശ്രദ്ധയിൽ... ഒടുവിൽ  (54 minutes ago)

മുരാരി ബാബു അറസ്റ്റിലായി  (1 hour ago)

ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞു വീണു.  (1 hour ago)

"മാപ്രാ പണി കളഞ്ഞ് വയറ്റാട്ടി പണിക്ക് പോ" അബോർഷൻ ഗമയ്ക്കിട്ടും കിട്ടി ലക്ഷ്മി പത്മ മാന്തി പൊളിക്കുന്നു...!  (1 hour ago)

ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബൗളിങ്  (1 hour ago)

ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി..  (1 hour ago)

ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്...  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും....  (2 hours ago)

ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍  (2 hours ago)

വരവിൻ്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

Malayali Vartha Recommends