നടന്‍ കലാഭവന്‍ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു

നടന്‍ കലാഭവന്‍ മണിയുടെ സ്വത്തു വകകളുടെ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വത്ത് ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നാണ് മുഖ്യ അന്വേഷണം. മണിയുടെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മണിയെ അപായപ്പെടുത്താനുള്ള സാധ്യത അറിയുന്നതിനാണ് അന്വേഷണം.
മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നതിനാല്‍ അന്വേഷണത്തിന്റെ ഗതിമാറ്റാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികളായിരുന്ന ജീവനക്കാരെയും സംഭവത്തിനു തലേന്ന് അദ്ദേഹത്തോടൊപ്പം മദ്യപിച്ചവരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയില്‍ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നല്‍കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























