Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മണിച്ചേട്ടന്‍ ആത്മഹത്യ ചെയ്യില്ല, ആ വാര്‍ത്തെയെന്നെ ഞൊട്ടിച്ചെന്ന് മണിയുടെ മേക്കപ്പ്മാന്‍

22 MARCH 2016 03:10 AM IST
മലയാളി വാര്‍ത്ത.

കലാഭവന്‍ മണിയുടെ അഭിനയനിമിഷങ്ങളിലും അന്ത്യനിമിഷത്തിലും മുഖത്ത് ചായം പൂശിയ മേക്കപ്പ്മാനാണ് ജയരാമന്‍. ഒന്നരവര്‍ഷമായി മണിക്കൊപ്പം ജയരാമനും ഉണ്ടായിരുന്നു. എന്നാല്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മേക്കപ്പ്മാന്‍ പൊലീസ് കസ്റ്റഡിയിലായെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്ത തെറ്റാണെന്നും തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും ജയരാമന്‍ ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. അത്തരത്തിലുള്ളൊരു വാര്‍ത്ത തന്നെ ഞെട്ടിച്ചു, അത്രമാത്രം താന്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയാണ് മണിച്ചേട്ടന്‍. അദ്ദേഹത്തിന്റെ മരണത്തില്‍ താനും ദുഖിതനാണ് എന്നാല്‍ മരണവുമായി തന്റെ പേരും വലിച്ചിഴച്ചത് വിഷമമം ഉണ്ടാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.
മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി പൊലീസ് വിളിക്കുകയോ അതേപ്പറ്റി മറ്റേതെങ്കിലും രീതിയില്‍ എന്റെ പേര് ഉയര്‍ന്നു വരികയോ ചെയ്തിട്ടില്ലെന്ന് ജയരാമന്‍ പറയുന്നു.
മണി ചേട്ടനുമായി സ്‌നേഹബന്ധം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ മരണം തന്നെ തീരാവേദനയാണ് തന്നത്. അതിനിടയിലാണ് മരണവുമായി ബന്ധപ്പെട്ട കേസില്‍ എന്റെ പേരും കൂടി ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ വന്നത്. ഈ വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയത്ത് ഞാന്‍ കാസര്‍ഗോഡ് ചിത്രീകരണത്തിലായിരുന്നു. ജയസൂര്യയുടെ പുതിയ സിനിമയ 'ഇടി'യിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്താണ് ഇങ്ങനെയൊരു വാര്‍ത്ത വരാനിടയിക്കായത് എന്നെനിക്കറിയില്ല. ലൊക്കേഷനില്‍ നില്‍ക്കുന്ന എന്നെ മാള പൊലീസ് ചോദ്യം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്ത. ഞാന്‍ ആകെ ഞെട്ടിപ്പോയി. വീട്ടില്‍ നിന്നും മറ്റും ഫോണ്‍ വിളികളും കൂടിയായപ്പോള്‍ ആകെ പരിഭ്രമിച്ചു.
മണിച്ചേട്ടന്‍ ഗുരുതരാവസ്ഥയിലാണെന്ന് ടിവിയിലൂടെയാണ് അറിഞ്ഞത്. അപ്പോഴേക്കും മേക്കപ്പ്മാനായ മറ്റൊരു സുഹൃത്തും വിളിച്ച് ഇക്കാര്യം പറഞ്ഞു. സംശയം തീര്‍ക്കാനായി ഞാന്‍ എന്റെ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അറിഞ്ഞത് മണിച്ചേട്ടന്‍ വെന്റിലേറ്ററിലാണെന്ന് വാര്‍ത്തയുണ്ടെന്ന്. അധികം വൈകാതെ മരിച്ചുവെന്നും. അന്ന് രാത്രി തന്നെ കാസര്‍ഗോഡ് നിന്ന് കയറി തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തി അദ്ദേഹത്തെ കണ്ടു. മരിച്ചു കിടക്കുന്ന മണിച്ചേട്ടന്റെ വസ്ത്രങ്ങള്‍ ഒരുക്കി. പിറ്റേ ദിവസം തന്നെ തിരിച്ചു പോരുകയും ചെയ്തു. ഇതാണ് നടന്നത്. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസെന്നല്ല മറ്റാരും തന്നെ എന്നെ വിളിച്ചിട്ടില്ല.
മണിച്ചേട്ടന് പാപനാശത്തിലാണ് ആദ്യം മേക്കപ്പിടുന്നത്. ഏറ്റവുമൊടുവില്‍ തമിഴ് ചിത്രമായ ലൗഗുരുവിലും. മണിച്ചേട്ടന് മാത്രമല്ല, വേറൊരുപാട് ആളുകള്‍ക്കും പരിപാടികള്‍ക്കും മേക്കപ്പിടാന്‍ പോകാറുണ്ട്. ഒരുപാട് സ്‌നേഹമുള്ള വ്യക്തിയായിരുന്നു മണിച്ചേട്ടന്‍. നല്ല ചങ്ങാത്തം കാണിക്കുന്നയാളാണ്. പക്ഷേ ഞങ്ങള്‍ തമ്മില്‍ നിരന്തരം ഫോണ്‍ വിളിയോ മറ്റോ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ വിശ്രമ കേന്ദ്രമായ പാടിയിലൊക്കെ ഞാനും ഒരുപാട് വട്ടം പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് എനിക്കധികം അറിവില്ല. മണിച്ചേട്ടന്‍ ബിയര്‍ കുടിക്കാറുണ്ട്. ബിയറല്ലാതെ മറ്റൊന്നും കഴിക്കില്ലെന്നാണ് എന്റെ ഒരു അറിവ്. അതല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ല. എന്നെപ്പറ്റി വന്ന തെറ്റായ വാര്‍ത്ത ആകെ വിഷമിപ്പിച്ചു. ജയരാമന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (8 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (8 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (8 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (8 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (9 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends