Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എഴുപത്തിമൂന്നാം വയസില്‍ മുന്നോട്ട് നടക്കുമ്പോഴും ഈ അമ്മയുടെ ജീവിതത്തില്‍ നിറങ്ങളില്ല

24 MARCH 2016 03:53 AM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ ചലച്ചിത്ര ലോകത്തേക്ക് വൈകിവന്ന സ്ത്രീ സാന്നിധ്യമാണ് സേതുലക്ഷ്മി. നാടക വേദികളും, ജീവിതത്തിന്റെ പകിട്ടില്ലായ്മയും സമ്മാനിച്ച അഭിനയക്കരുത്തുമായ് സേതുലക്ഷ്മി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകന്റെ മനസ് പറിച്ചെടുത്തു അവര്‍. സ്‌ക്രീനില്‍ അഭിനയിച്ചധിലധികവും കണ്ണീരു കലര്‍ന്ന അമ്മ വേഷങ്ങളായിരുന്നു. അതുപോലെ തന്നെയാണ് അവരുടെ ജീവിതവും. ഈ കഥയറിയുമ്പോള്‍ നമുക്കത് മനസിലാകും. എഴുപത്തിമൂന്നാം വയസില്‍ മുന്നോട്ട് നടക്കുമ്പോഴും ഇവരുടെ ജീവിതത്തില്‍ നിറങ്ങളില്ല...
നാളെ ഷൂട്ടിങുണ്ട്. ഇന്ന് രാത്രി എട്ടു മണിക്ക് തീവണ്ടി കയറണം തൃശൂരിന്. ഒരു ദിവസത്തെ ഷൂട്ടിങാണെങ്കിലും ഞാന്‍ പോകും. കുറച്ച് ബുദ്ധിമുട്ടുണ്ടേ...സേതുലക്ഷ്മി
നടി സേതുലക്ഷ്മിയുടെ മകന് വൃക്കരോഗം എന്ന വിവരങ്ങളുമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു പോസ്റ്ററിലെ സത്യാവസ്ഥ അറിയാനുള്ള ചോദ്യത്തിന് ആദ്യം ഈ അമ്മ ഉത്തരം പറയാന്‍ മടിച്ചു. പിന്നീട് പറഞ്ഞു തുടങ്ങി. മകനൊപ്പം ആശുപത്രിയിലാണ്. ആറു വര്‍ഷമായി വൃക്ക രോഗിയാണ് അവന്‍. അവനായിട്ടാണ് ഇപ്പോള്‍ ജീവിക്കുന്നതും...കയറിക്കിടക്കാന്‍ ഒരു കൂരയില്ല. എല്ലാവര്‍ക്കും അസുഖവും...ഒരു മകനും മൂന്ന് പെണ്‍മക്കളുമാണ് എനിക്ക്. ഇപ്പോള്‍ രണ്ടും പെണ്ണും ഒരാണുമേയുള്ളൂ. ഒരു മകള്‍ മൂന്ന് മാസം മുന്‍പ് രക്താര്‍ബുദം വന്ന് മരിച്ചു. എനിക്കിപ്പോള്‍ ആസ്തമയുടെ ലക്ഷണങ്ങളും കണ്ടുതുടങ്ങി.
സേതുലക്ഷ്മിയമ്മയുടെ ഏക മകനായ കിഷോറും അമ്മയെ പോലെ കലാരംഗത്തായിരുന്നു. കോമഡി സ്‌കിറ്റുകളും നാടകങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് ഈ മകന് അസുഖം ബാധിക്കുന്നത്. അതിനിടയില്‍ ഒരു അപകടം സംഭവിച്ച് കാല്‍മുട്ടുകള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചു. അടുത്തിടെ വീണ്ടും ഒരു വണ്ടി ഇടിച്ചതോടെ പൂര്‍ണമായും നടക്കാന്‍ സാധിക്കാതെയായി. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ചെയ്യേണ്ടതുണ്ട്.
നാലു പതിറ്റാണ്ടോളം നീണ്ട നാടകാഭിനയവും ഇപ്പോള്‍ സിനിമാ ജീവിതവും ഈ അമ്മയുടെ ജീവിത നിലവാരത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയെന്ന് കരുതാനാകില്ല. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡൊക്കെ നേടിയെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ലെന്ന് സേതുലക്ഷ്മി പറയുന്നു. എന്തുകൊണ്ടാണിങ്ങനെയെന്ന് അറിയില്ല. കൂലി കൂട്ടിച്ചോദിച്ചാല്‍ പിന്നീട് ആരും വിളിക്കില്ലല്ലോ എന്ന പേടി കാരണം അതും ചെയ്യാറില്ല. നമ്മള്‍ടെ ജീവിതം എങ്ങനെയുള്ളതാണെന്ന് അവര്‍ക്കറിയാമല്ലോ. സിനിമയേക്കാള്‍ ഭേദമാണ് സീരിയല്‍ എന്നു പറയാം. ഒരു ദിവസം നാലായിരം രൂപ കിട്ടും. അത് ഒന്നിനും തികയില്ലെങ്കിലും ഒരു ആശ്വാസമാണ്. പക്ഷേ എനിക്കിപ്പോള്‍ അതൊന്നും ചിന്തിക്കാനാകില്ല. മകന്‍ മാത്രമാണ് മനസില്‍ അവന്റെ ചികിത്സയ്ക്കായി കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്യുന്നുണ്ട്. സേതുലക്ഷ്മി പറഞ്ഞു. ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളുടെ ചൂടു ചൂരും ഈ അമ്മയുടെ സംസാരത്തില്‍ പോലും നിഴലിക്കുന്നുണ്ട്.
സ്വന്തമായി ഒരു പുതിയ കുഞ്ഞു വീട്. അതാണ് സേതുലക്ഷ്മിയമ്മ പങ്കിട്ട സ്വപ്നം. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലും അത് മാത്രമേ ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. സ്വന്തമായുള്ള വീട് ആകെ പൊട്ടിപ്പൊളിഞ്ഞ് പൊടിയും മറ്റുമായി നാശാവസ്ഥയിലാണ്. അസുഖക്കാരനായ മകന് ഈ അവസ്ഥയില്‍ താമസിക്കാനാകാത്തതു കാരണം അയ്യായിരം രൂപ വാടക നല്‍കിയാണ് ഈ ദുരതത്തിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ഒരിടത്ത് താമസിക്കുന്നത്.
അഭ്രപാളികളില്‍ പല വേഷങ്ങളിലെത്തി നമ്മുടെ കാഴ്ചയെ, മനസിനെ സന്തോഷിപ്പിച്ച് ചിന്തിപ്പിച്ച് പോകുന്ന കഥാപാത്രങ്ങളുടെ പലരുടെയും ജീവിതത്തില്‍ ഇങ്ങനെ ഇരുട്ടിന്റെ മുഖപടമുണ്ട്. അവര്‍ കടന്നുപോയിക്കഴിഞ്ഞിട്ടാകും അതേക്കുറിച്ച് നമ്മളറിയുന്നതു പോലും. ഇന്നോളം സംഭവിച്ചിട്ടുള്ളതും അതുതന്നെ. സേതുലക്ഷ്മിയമ്മയുടെ കാര്യത്തില്‍ അത് ആവര്‍ത്തിക്കാതിരിക്കട്ടെ. അതിനുള്ള ബാധ്യത നമുക്കുണ്ട്.
പക്ഷേ സേതുലക്ഷ്മിയമ്മയ്‌ക്കൊപ്പം കൈപിടിക്കുമ്പോള്‍ വ്യാകരണം നോക്കിയെഴുതിയ ഈ വാക്യങ്ങളൊന്നും മനസില്‍ വരണ്ട...കടലോളം സ്‌നേഹമുള്ളൊരു അമ്മ മനസ് സങ്കടത്തിലാണ്..അത് നമ്മളറിഞ്ഞു...അവര്‍ക്കൊരു കുഞ്ഞു സഹായം നല്‍കണം.... മധുരമൂറുന്ന ഒരു സ്‌നേഹസമ്മാനം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (48 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (57 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends