Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മരിക്കുന്നതിനു 18 ദിവസം മുന്‍പ് ജിഷ്ണു എഴുതി: എനിക്കു വീട്ടച്ഛനാകണം

27 MARCH 2016 01:44 AM IST
മലയാളി വാര്‍ത്ത.

മരിക്കുന്നതിനു 18 ദിവസം മുന്‍പ് ജിഷ്ണു എഴുതി: എനിക്കു വീട്ടച്ഛനാകണം. വീട്ടമ്മയെപ്പോലെയുള്ള വീട്ടച്ഛന്‍. എനിക്കു നന്നായി ഭക്ഷണമുണ്ടാക്കാനറിയാം, സൂപ്പര്‍മാര്‍ക്കറ്റില്‍പ്പോയി സാധനങ്ങള്‍ വാങ്ങാനറിയാം, കുട്ടികളെ നോക്കാനറിയാം, വീടു നോക്കാനറിയാം. എന്റെ അമ്മ എന്റെ വീടിന്റെ നട്ടെല്ലായിരുന്നു. അതുപോലെയാകാന്‍ എനിക്കാകില്ല. എന്നാലും എന്റെ അമ്മയെപ്പോലെ എനിക്കു വീടു നോക്കണം.
തിരിച്ചു വന്നിരുന്നുവെങ്കില്‍ ഭാര്യയെ ജോലിക്കു വിട്ടു ജിഷ്ണു വീട്ടച്ഛനാകുമായിരുന്നു. ഭാര്യ അടുക്കളയിലേക്കു വേണ്ടി വാങ്ങിയ ഗൃഹോപകരണമാണെന്നു ജിഷ്ണു ഒരിക്കലും കരുതിയില്ല. തിരിച്ചുവരുമെന്ന് ഉറപ്പുള്ളതുകൊണ്ടായിരിക്കണം ജിഷ്ണു ഇതെഴുതിയത്. അര്‍ബുദം അതിന്റെ അവസാന സീനും തയാറാക്കിക്കൊണ്ടിരിക്കെ ജിഷ്ണു കരുതി ഇത്തവണയും തന്റെ ജയത്തോടെയാകും ക്ലൈമാക്‌സ് എന്ന്. മുന്‍പു രണ്ടു തവണ ജിഷ്ണു ക്ലൈമാക്‌സില്‍ അര്‍ബുദത്തെ തോല്‍പ്പിച്ചതാണ്.
ഇന്നസെന്റിനെപ്പോലുള്ള പലരും അര്‍ബുദത്തെ മറികടന്നത് ചങ്കൂറ്റം കൊണ്ടായിരുന്നു. എന്നാല്‍ ജിഷ്ണു മറികടന്നത് സൗമ്യത കൊണ്ടാണ്. എനിക്കു ജീവിച്ചു മതിയായില്ല, കുറച്ചു ദിവസം കൂടി തരികയെന്നു നിറചിരിയോടെ പറഞ്ഞപ്പോഴെല്ലാം അര്‍ബുദം മാറിനിന്നു. ആശുപത്രിയിലെ ഐസിയുവില്‍നിന്നു ജിഷ്ണു എഴുതി: എനിക്കിപ്പോള്‍ ഐസിയു രണ്ടാം വീടുപോലെയാണ്. എല്ലാം പരിചിതമായിരിക്കുന്നു. ഞാന്‍ വലിയ പുഞ്ചിരി സമ്മാനിച്ചാണ് നഴ്‌സുമാരെ വരവേല്‍ക്കുന്നത്... രാത്രി വൈകി വരുന്ന ഡോക്ടറുടെ കാലടി കേള്‍ക്കുമ്പോള്‍ ഞാന്‍ ഉണര്‍ന്നു വലിയ പുഞ്ചിരി സമ്മാനിക്കും. ഡോക്ടര്‍ക്കും എനിക്കും സന്തോഷമാകും.
സിനിമയില്‍ സജീവമായി നില്‍ക്കെയാണ് ഗ്രാമങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ നന്മ എത്തിക്കുന്നൊരു സംരംഭവുമായി ജിഷ്ണു മാറി നില്‍ക്കുന്നത്. പലരും കരുതി ചാന്‍സ് കിട്ടാതെ പോയതാണെന്ന്. എന്നാല്‍ ജിഷ്ണുവിന്റെ സൗഹൃദ വലയം വളരെ വലുതായിരുന്നു. ചാന്‍സിനുവേണ്ടി കാത്തുനില്‍ക്കേണ്ടി വന്നിട്ടേയില്ല. പലരും ജിഷ്ണുവിനെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിനിമയെക്കാള്‍ വലിയ സ്വപ്നം കണ്ടതുകൊണ്ടാണു ജിഷ്ണു ആ വഴിക്കു പോയത്.
തിരിച്ചുവരുന്ന സിനിമ തുടങ്ങുന്നതിനു മുന്‍പു ജിഷ്ണു പറഞ്ഞു, ഞാന്‍ എവിടെയും പോയിട്ടില്ല. കുറച്ചു ജോലിത്തിരക്കുണ്ടായിരുന്നു എന്നു മാത്രം. മാറിനിന്ന രണ്ടു വര്‍ഷവും ജിഷ്ണു സിനിമയിലെ സൗഹൃദങ്ങള്‍ തരിമ്പും ചോര്‍ന്നു പോകാതെ സൂക്ഷിച്ചു. ജിഷ്ണു വന്നാല്‍ ഏതു സൗഹൃദ സദസ്സിലും നിറഞ്ഞ ചിരി നിറയുമായിരുന്നു. അര്‍ബുദബാധിതനാണെന്നു പലരും സമൂഹ മാധ്യമങ്ങളില്‍ എഴുതുകയും ആശുപത്രി ഐസിയുവിലെ പടങ്ങള്‍ രഹസ്യമായി എടുത്തു പോസ്റ്റു ചെയ്യുകയും ചെയ്തപ്പോള്‍ ജിഷ്ണു പറഞ്ഞു: എനിക്കു കാന്‍സര്‍ തന്നെയാണ്. പക്ഷേ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ തിരക്കില്‍ സമയം കിട്ടാത്തതുകൊണ്ടാണ് പറയാതിരുന്നത്. ഞാന്‍ തിരിച്ചുവരികതന്നെ ചെയ്യും.
പറഞ്ഞതുപോലെ വര്‍ഷാവസാനം ജിഷ്ണു തിരിച്ചെത്തി. ഞാന്‍ വളരെ പോസിറ്റീവായിരിക്കുന്നു. പോസിറ്റീവായാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു. അതിലൂടെ എന്തും നേരിടാനാകും. അസുഖത്തിന്റെ മുഖത്തുനിന്നുകൊണ്ടു ജിഷ്ണു പറഞ്ഞു. അര്‍ബുദം പീഡിപ്പിച്ച തന്റെ മുഖം സമൂഹ മാധ്യമങ്ങളില്‍ ഇടാനും ജിഷ്ണു മടിച്ചില്ല. അപ്പോഴും മുഖത്തു നിറയെ ചിരിയായിരുന്നു.
അവസാന ദിവസങ്ങളില്‍ ജിഷ്ണു താമസിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം കോടനാടാണ്. തനിക്ക് അവിടെ ശാന്തമായൊരു വീടുവേണമെന്നു ജിഷ്ണു ആവശ്യപ്പെട്ടതു ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞു: അവന്റെ ഉള്ളില്‍ നടന്മാര്‍ക്കു വേണ്ട ഒരു സ്പാര്‍ക്ക് ഉണ്ട്. ഇങ്ങനെ പറഞ്ഞു എന്നറിഞ്ഞ ജിഷ്ണു സന്തോഷം സഹിക്കാനാകാതെ കുറെ നേരം മുഖം പൊത്തി ഇരുന്നു. പിന്നെ മുഖത്തു ചിരി നിറച്ചു.
ജിഷ്ണു പറഞ്ഞിട്ടുണ്ട്: അച്ഛനോട് ഇവരെല്ലാം കാണിക്കുന്ന ആദരവു കാണുമ്പോഴാണ് ഞാനെത്ര അനുഗ്രഹിക്കപ്പെട്ടവനാണെന്നു തിരിച്ചറിയുന്നത്. എനിക്കും ജിഷ്ണു എന്നറിയപ്പെടുന്നതിലും ഇഷ്ടം രാഘവന്റെ മകന്‍ എന്നറിയപ്പെടാനാണ്.
ഓരോ സ്പന്ദനത്തിലും ജിഷ്ണു പോസിറ്റീവായിരുന്നു. മരണം അവസാനം വന്നു തൊടുമ്പോഴും ജിഷ്ണു പുഞ്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (48 minutes ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (57 minutes ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (1 hour ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (1 hour ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends