ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്

ജനപ്രിയ നായകന് ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. ദിലീപിന്റെ 147ാമത് ചിത്രമാണിത്. ബോളിവുഡ് താരം തമന്ന ഭാട്ടിയ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്. തിയേറ്ററുകളില്‍ എത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഡിജിറ്റല്‍ സ്ട്രീമിങ്ങിന് എത്തുന്നത്. നവംബര്‍ 13ന് സീ5 ലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് നിര്‍മിച്ചത്. 2023 നവംബര്‍ 10നായിരുന്നു 'ബാന്ദ്ര' തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. അലന് അലക്സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ണൂറുകളിലെ ബോളിവുഡ് നടിയായ താരാ ജാനകിയുടെ വേഷമാണ് തമന്ന കൈകാര്യം ചെയ്തത്. അണ്ടര്‍വേള്‍ഡ് മാഫിയയും 90കളിലെ ഹിന്ദി സിനിമാ ലോകവും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.
സാം സി.എസ്. സംഗീതവും ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വഹിച്ചു. ഡിനോ മോറിയ, മംമ്ത മോഹന്‍ദാസ്, ശരത് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ലെന, ഈശ്വരി റാവു, കെ.ബി. ഗണേഷ് കുമാര്‍, സിദ്ദീഖ്, വി.ടി.വി. ഗണേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha


























