Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്ന് കോടി സാറ്റലൈറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല; പടം പൊട്ടിയതോടെ ഒരു കോടി പോലും കിട്ടാത്ത സ്ഥിതിയായി

05 JULY 2016 05:21 AM IST
മലയാളി വാര്‍ത്ത.

റോഷന്‍ ആന്‍ഡ്രൂസ്-ബോബി സഞ്ജയ് ടീമിന്റെ സ്‌കൂള്‍ ബസ് റിലീസാകും മുമ്പ് മൂന്ന് കോടി സാറ്റലൈറ്റ് അവകാശം തരാമെന്ന് പറഞ്ഞ് സൂര്യയും ഏഷ്യാനെറ്റും അടക്കമുള്ളവര്‍ സമീപിച്ചിരുന്നു. എന്നാല്‍ വില്‍ക്കാന്‍ സംവിധായകനും നിര്‍മാതാക്കളും തയ്യാറായില്ല. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സാറ്റലൈറ്റും പടം റിലീസാകുന്നതിന് മുമ്പ് വില്‍ക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല.എന്നാല്‍ പടം ഹിറ്റായതോടെ വന്‍തുക സാറ്റലൈറ്റ് ഇനത്തില്‍ ലഭിച്ചു. അത് കണക്കുകൂട്ടിയാണ് ഇത്തവണയും ഇവര്‍ മുന്നോട്ട് നീങ്ങിയത്. ജയസൂര്യയും കുഞ്ചാക്കോബോബനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സ്‌കൂള്‍ ബസിനുണ്ടായിരുന്നു. 

എന്നാല്‍ ചിത്രം തിയറ്ററുകളില്‍ വലിയ പരാജയമാണ് ഉണ്ടാക്കിയത്. അതോടെ ചാനലുകള്‍ ഒരു കോടി പോലും സാറ്റലൈറ്റ് അവകാശം നല്‍കാന്‍ തയ്യാറല്ല. അതോടെ നിര്‍മാതാവ് വെട്ടിലായി. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കും തിരക്കഥാകൃത്തുക്കള്‍ക്കും മാത്രമാണെന്ന് സംവിധായകന്‍ റോഷന്‍ അന്‍ഡ്രൂസ് പറഞ്ഞു. അടുത്ത സിനിമയില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഈ സിനിമ ചെയ്യാനാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ തിരക്കഥ ഇഷ്ടപ്പെടാഞ്ഞതിനെ തുടര്‍ന്ന് രാജു ചിത്രത്തില്‍ നിന്ന് പിന്‍മാറി. 

തുടര്‍ന്നാണ് ജയസൂര്യയെ റോഷന്‍ സമീപിച്ചത്. നല്ല സംവിധായകന്‍ എന്ന ബലത്തിലാണ് ജയസൂര്യ കമ്മിറ്റ് ചെയ്തത്. കുഞ്ചാക്കോബോബന് മറിച്ചൊന്നും നോക്കാനുണ്ടായിരുന്നില്ല. ട്രാഫികിനും ഹൗ ഓള്‍ഡ് ആര്‍ യുവിനും തിരക്കഥ എഴുതിയ ബോബി സഞ്ജയ്‌യും റോഷനെ പോലൊരു സംവിധായകനെയും കണ്ണടച്ച് വിശ്വസിച്ചു. തിരക്കഥയില്‍ വലിയ ആത്മവിശ്വാസവും കാണിച്ചു. എന്നാല്‍ തിയറ്ററില്‍ ഇതൊന്നും ഏശിയില്ല. അടുത്തകാലത്ത് ഇറങ്ങിയ വലിയ ഫ്‌ളോപ്പുകളിലൊന്നാണ് സ്‌കൂള്‍ ബസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (10 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (16 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (20 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (40 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (59 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

Malayali Vartha Recommends