Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗ്‌നതയുടെ പേരില്‍ വിലക്കിയ 'ചായം പൂശിയ വീടിന്' ഒടുവില്‍ പ്രദര്‍ശനാനുമതി

07 JULY 2016 08:01 AM IST
മലയാളി വാര്‍ത്ത.

നിറമൊട്ടും മങ്ങാതെ ചായം പൂശിയ വീട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. നഗ്‌നതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് റിലീസിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയ ചായം പൂശിയ വീടിന് സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ പ്രദര്‍ശനാനുമതി നല്‍കി. എ സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നായിക പൂര്‍ണ നഗ്‌നയായി എത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഈ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ബോര്‍ഡ് അറിയിക്കുകയായിരുന്നു.
നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചായം പൂശിയ വീടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും നീക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച അണിയറ പ്രവര്‍ത്തകരുടെ പോരാട്ടം ഹൈക്കോടതി വരെ എത്തി. അഡ്വ.സെബാസ്റ്റിയന്‍ പോള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (10 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (16 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (20 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (40 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (59 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

Malayali Vartha Recommends