Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 'കസബ'യിലെ സ്ത്രീവിരുദ്ധതക്കെതിരേ വനിതാ കമ്മിഷന്‍ നടപടിക്ക്; 'മമ്മൂട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചതല്ല അത്തരം സംഭാഷണങ്ങള്‍'

12 JULY 2016 06:48 PM IST
സ്വന്തം ലേഖകന്‍

കസബ പുലിവാല് പിടിക്കുന്നു.സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട പുതിയ മമ്മൂട്ടി ചിത്രം 'കസബ'യുടെ കാര്യത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ നടപടിയുണ്ടാവുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി പറഞ്ഞു.ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല ഭാഷണം നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരേ റാങ്കിലുള്ള ഒരു സ്ത്രീയോടാണ് ഇത്തരത്തിലുള്ള സംസാരം. സ്ത്രീവിരുദ്ധതയോടൊപ്പം പൊലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് അത്. മറ്റനേകം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളുമുണ്ട് ചിത്രത്തില്‍. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കെ.സി.റോസക്കുട്ടി, സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ 

മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറയുന്നു. 'ഞാന്‍ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ എത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അദ്ദേഹം അത്തരം അശ്ലീല സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. തിരക്കഥയില്‍ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നു.'

വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ചിത്രം കണ്ട് വിലയിരുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറയുന്നു റോസക്കുട്ടി.മമ്മൂട്ടി സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കടന്നുപിടിച്ച് അശ്ലീല ഭാഷണം നടത്തുന്ന രംഗമാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചത്. മാസമുറ തെറ്റിക്കാന്‍ തനിക്കാവുമെന്നാണ് നായകന്റെ 'ആണത്ത പ്രഘോഷണം'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (36 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (48 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (54 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (58 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends