Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ ടിവി സീരിയലുകളെ നിയന്ത്രിക്കുമെന്ന് വനിതാ കമ്മിഷന്‍

20 JULY 2016 04:01 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, സീരിയലുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി വനിതാ കമ്മിഷന്‍. സീരിയലുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ റോസക്കുട്ടി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. 
'ഒരു ടിവി ഷോയില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം ഉണ്ടാകുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നു സീരിയലുകള്‍ ബന്ധപ്പെട്ടവര്‍ക്കുമുന്നില്‍ നേരത്തെ സ്‌ക്രീന്‍ ചെയ്യണമെന്നും, സ്‌ക്രിപ്റ്റ് മുന്‍കൂട്ടി പരിശോധിക്കണമെന്നുമുള്ള നിര്‍ദേശം കമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇതു വേണ്ടരീതിയില്‍ നടപ്പിലായില്ല. ഈ വിഷയം ഗൗരവമായി എടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് വനിതാ കമ്മീഷന്‍ ആലോചിക്കുന്നത്'റോസക്കുട്ടി പറഞ്ഞു.
സീരിയല്‍ രംഗത്തെ സംഘടനകളുമായി ചര്‍ച്ചനടത്തി തുടര്‍നടപടി സ്വീകരിക്കാനാണ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. മോശം നിലവാരത്തിലുള്ള സീരിയലുകള്‍ തലവേദനയായതോടെ തിരുവനന്തപുരത്തു മെഡിക്കല്‍ കോളേജിനടുത്തുള്ള പൊതുജനം റസിഡന്‍സ് അസോസിയേഷന്‍ സീരിയലുകള്‍ കാണേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു. ഇതു വലിയ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. 
സീരിയല്‍ സമയത്ത്, അസോസിയേഷനുള്ളില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കിയുമാണ് സീരിയലിനെ ഒഴിവാക്കായത്. ആദ്യഘട്ടത്തില്‍ വിജയമായെങ്കിലും പിന്നീട് പദ്ധതി നിലച്ചുപോകുകയായിരുന്നു. സീരിയിലുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന് ജസ്റ്റീസ് കമാല്‍പാഷയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (37 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (49 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (55 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (59 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (10 hours ago)

Malayali Vartha Recommends