Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമത്തിന്റെ വ്യാജ പതിപ്പ് കണ്ടെത്തിയ സൈബര്‍ പൊലീസിനോട് അന്‍വര്‍ റഷീദ് വാക്ക് പാലിച്ചില്ല

28 JULY 2016 06:46 PM IST
മലയാളി വാര്‍ത്ത

പ്രേമം സിനിമയുടെ പ്രിന്റ് ഇന്റര്‍നെറ്റിലിട്ട സംഭവം അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ സൈബര്‍ പൊലീസിന് നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് നല്‍കിയ വാക്ക് പാലിച്ചില്ല. ഉദ്യോഗസ്ഥര്‍ പലവട്ടം വിളിച്ചിട്ടും അന്‍വര്‍ ഫോണ്‍ പോലും എടുത്തില്ല. പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് അന്വേഷ സംഘം പ്രതിയെ കണ്ടെത്തിയത്. കേസ് വിവാദമായതോടെ സിനിമയുടെ പബഌസിറ്റിയും വര്‍ദ്ധിച്ചിരുന്നു. 30 കോടിയിലധികം രൂപയായിരുന്നു അന്ന് കലക്ഷന്‍ ലഭിച്ചത്. പ്രതിയെ പിടികൂടിയതോടെ സൈബര്‍ പൊലീസിന്റെ സുഗമമായ നടത്തിപ്പിനായി എന്തും ചെയ്യാമെന്ന് അന്‍വര്‍ റഷീദ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തല്‍ക്കാലം ഒന്നും വേണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അറിയിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് ശേഷം പോണ്‍ ഫിലിമിനെതിരെ സൈബര്‍ പൊലീസ് നടപ്പിലാക്കുന്ന ഒരു പദ്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അന്‍വര്‍ റഷീദിന്റെ സഹായം തേടി. എന്നാല്‍ ഫോണ്‍ എടുക്കാന്‍ പോലും അന്‍വര്‍ തയ്യാറായില്ല. സിനിമാക്കാര്‍ പണ്ടേ നന്ദിയില്ലാത്തവരും കാര്യം കാണാന്‍ മാത്രം കുമ്പിട്ട് നില്‍ക്കുന്നവരാണെന്നുമുള്ള കാര്യം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പ്രേമം സിനിമ നെറ്റില്‍ അപ് ലോഡ് ചെയ്തത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കാനഡയിലെ ഐ.പി അഡ്രസില്‍ ഫെയ്ക്ക് ഇമെയില്‍ ഐ.ഡി ഉണ്ടാക്കിയാണ് സെന്‍സര്‍ കോപ്പി അപ് ലോഡ് ചെയ്തത്. വളരെ പണിപ്പെട്ടാണ് പ്രതിയെ കുടുക്കിയത്. പിടികൂടിയപ്പോള്‍ തന്നെ പ്രതിയുടെ ബ്രില്യന്‍സിനെ പൊലീസ് അഭിനന്ദിക്കുകയും ചെയ്തു. ഇതുപോലുള്ള പയ്യന്‍മാരെ കേരളാ പൊലീസിന്റെ സൈബര്‍ഡോമില്‍ എടുക്കണമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ അതിനേക്കാള്‍ ഗുണകരം എന്‍.ഐ.എയിലോ, റോയിലോ എടുക്കുന്നതാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ തമാശയായി പറഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (14 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (57 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (10 hours ago)

Malayali Vartha Recommends