Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടി

08 FEBRUARY 2017 04:53 PM IST
മലയാളി വാര്‍ത്ത

ബാലിശമാണ് എന്നറിഞ്ഞിട്ടും മോഹന്‍ലാലിനെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യാന്‍ എന്തോ ആളുകള്‍ക്ക് താത്പര്യം അല്പം അധികം കൂടുതലാണ്. ഇരുവര്‍ക്കുമൊപ്പം പ്രവൃത്തിച്ച ആരെ കിട്ടിയാലും പിടിച്ചിരുത്തി താരതമ്യപ്പെടുത്തി ഒരു ചോദ്യം ചോദിയ്ക്കും.

മമ്മൂട്ടിയും മോഹന്‍ലാലും തികച്ചും വ്യത്യസ്തരാണെന്ന മറുപടി കിട്ടിയാലും തൃപ്തരാകാത്ത ചിലര്‍ ചോദ്യങ്ങള്‍ കുത്തിക്കുത്തി ചോദിയ്ക്കും. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കുത്തിയുള്ള ചോദ്യത്തോട് ജഗതി ശ്രീകുമാര്‍ ശക്തമായി പ്രതികരിച്ചു.

പരദേശി, വീരാളിപ്പട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2007-ലെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറിനായിരുന്നു. പുരസ്‌കാരലബ്ധിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജഗതി ആ ചോദ്യം നേരിട്ടത്.മമ്മൂട്ടിയുടെ അഭിനയമാണോ മോഹന്‍ലാലിന്റെ അഭിനയമാണോ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്നായിരുന്നു ചോദ്യം. 'രണ്ട് പേരും ഇന്ത്യയിലെ മികച്ച നടന്മാരാണ്. അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് ലാലിന്റെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ലാല്‍ അഭിനയിക്കുന്നത് കാണാന്‍ തന്നെ രസമാണ്, ഞാന്‍ ആസ്വദിച്ച് നില്‍ക്കാറുണ്ട്' എന്ന് ജഗതി മറുപടി കൊടുത്തു.ജഗതിയുടെ ഉത്തരം വന്നതും 'ഇത് കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയ്ക്ക് താങ്കളോട് നീരസം തോന്നില്ലേ' എന്നായി മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. 'അത്രയ്ക്ക് ചീപ്പല്ല മമ്മൂട്ടി' എന്നായിരുന്നു അതിന് ജഗതി ശ്രീകുമാറിന്റെ പ്രതികരണം.

സിനിമയില്‍ ചെയ്യുന്നത് ഹാസ്യ കഥാപാത്രങ്ങള്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ അല്പം ഗൗരവ സ്വഭാവമുള്ള നടനാണ് ജഗതി ശ്രീകുമാര്‍. തനിക്ക് പറയാനുള്ളത് തുറന്ന് പറയാന്‍ എവിടെയും ജഗതി മടിച്ചു നിന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (49 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (57 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (1 hour ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (7 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (8 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (8 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (10 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends