Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പുറത്ത്; 'ഒരു ക്വട്ടേഷനാണ്, കുറച്ചു ദൃശ്യങ്ങള്‍ പകര്‍ത്തണം സഹകരിച്ചാല്‍ രണ്ടു മൂന്നു മിനിറ്റു കൊണ്ട് വിട്ടയക്കാമെന്നും മൊഴിയില്‍

24 FEBRUARY 2017 10:33 AM IST
മലയാളി വാര്‍ത്ത

17.2.17:
ഏകദേശം വൈകുന്നേരം ഏഴു മണിയോടെ ഷൂട്ടിങ്ങിനായി ഞാന്‍ ലാല്‍ ക്രിയേഷന്‍സ് അയച്ചുതന്ന കെ.എല്‍. 39 എഫ്. 5744 മഹീന്ദ്ര എക്‌സ്.യു.വി. വാഹനത്തില്‍ എന്റെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് പോന്നു. എന്നെ കൊണ്ടുപോരാന്‍ വന്ന ഡ്രൈവറെ എനിക്കു മുന്‍പരിചയമില്ല. ഞാന്‍ തനിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ഞാന്‍ വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ ഹൈവേ എത്തുന്നതുവരെ വഴി പറഞ്ഞുതരണമെന്ന് ഡ്രൈവർ എന്നോട്   പറഞ്ഞ പ്രകാരം ഞാന്‍ വഴി പറഞ്ഞുകൊടുത്തു. പതിയെ പോയാല്‍ മതിയോ എന്ന് ഡ്രൈവര്‍ എന്നോടു ചോദിച്ചു.

ലാല്‍ മീഡിയയിലേക്കാണോ പോകേണ്ടത് എന്ന് എന്നോട് ചോദിച്ചു. അല്ല, പനമ്പള്ളി നഗറിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ ഹൈവേയില്‍ കയറിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ മെസേജ് അയയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല.

ഞാന്‍ സഞ്ചരിച്ച കാര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ജങ്ഷന്‍ കഴിഞ്ഞ് അല്‍പം മുമ്പോട്ടെത്തിയപ്പോള്‍ 8.30 മണിയോടെ ഒരു വാന്‍ വന്ന് ഞങ്ങളുടെ കാറിന്റെ പുറകില്‍ ഇടിച്ചു. ഞങ്ങള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വാന്‍ മുന്നില്‍ കയറ്റി ഇടതു സൈഡില്‍ ഒതുക്കി നിര്‍ത്തി. കാര്‍ നിര്‍ത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെതന്നെ എന്റെ കാറിന്റെ ഡ്രൈവര്‍ വന്ന് വണ്ടിയില്‍ കയറുകയും അതോടൊപ്പംതന്നെ വാനില്‍ വന്ന രണ്ടുപേര്‍ കാറിലേക്ക് കയറുകയും ചെയ്തു.

എന്നെ നടുക്കിരുത്തി അവര്‍ രണ്ടുപേരും രണ്ടു സൈഡിലുമായി ഇരിക്കുകയും എന്റെ രണ്ടു കൈയിലും രണ്ടുപേരും ബലമായി പിടിച്ച് വലതുസൈഡില്‍ ഇരുന്നയാള്‍ അയാളുടെ കൈകൊണ്ട് എന്റെ വായ പൊത്തിപ്പിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍തന്നെ പറഞ്ഞുതീര്‍ക്ക്, എന്നെ വിട് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ അവര്‍ വിട്ടില്ല.

മാഡത്തിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് എന്റെ വലതുസൈഡില്‍ ഇരുന്നയാള്‍ പറഞ്ഞു. മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാം. ഈ ഡ്രൈവറെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്നും പറഞ്ഞു. വലതുഭാഗത്തിരുന്നയാള്‍ ഞങ്ങളുടെ ലൊക്കേഷന്‍ മറ്റാര്‍ക്കോ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കളമശേരി എത്തിയപ്പോള്‍ വണ്ടിനിര്‍ത്തി വലതുസൈഡില്‍ ഇരുന്നയാള്‍ ഇറങ്ങുകയും വലതുഭാഗത്തുകൂടി മറ്റൊരാള്‍ കയറുകയും ചെയ്തു. അയാള്‍ ഒരു കറുത്ത ടീഷര്‍ട്ട് ധരിച്ച കറുത്ത നിറമുള്ള ആളായിരുന്നു. വീണ്ടും എന്നെ അവരുടെ രണ്ടുപേരുടെയും നടുവില്‍ ഇരുത്തി. എന്നെ ഉപദ്രവിക്കരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്റെ ഫോണ്‍ ഒന്ന് തരാമോ എന്ന് ചോദിച്ചെങ്കിലും അവര്‍ തന്നില്ല.

ആദ്യം കയറിയ ആള്‍ ഞങ്ങള്‍ ഇടപ്പള്ളി കഴിഞ്ഞു എന്നും മറ്റും മറ്റാരോടോ വിളിച്ചുപറയുന്നതുകേട്ടു. പാലാരിവട്ടം എത്താറായപ്പോള്‍ വണ്ടി നിര്‍ത്തി കളമശേരിയില്‍നിന്നും കയറിയ ആള്‍ ഇറങ്ങുകയും എന്റെ ഇടതുവശത്തും വേറെയൊരാള്‍ ഡ്രൈവര്‍ സീറ്റിന്റെ ഇപ്പുറത്തും കയറുകയും ചെയ്തു. ഫ്രണ്ടില്‍ കയറിയ ആള്‍ എന്നോട് 15 മിനിറ്റിനകം മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാമെന്നും ഞങ്ങള്‍ക്ക് ഈ ഡ്രൈവറെമാത്രം മതിയെന്നും പറഞ്ഞു. പാലാരിവട്ടത്തേക്ക് പോകാതെ തന്നെ മറ്റൊരു വഴിയെ പോയി ലെഫ്റ്റ് തിരിഞ്ഞ് ഗ്രില്ലിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റിനിര്‍ത്തി മുന്നിലിരുന്നയാള്‍ ഇറങ്ങുകയും മറ്റൊരാള്‍ വന്ന് ഡ്രൈവറെ ഇറക്കിക്കൊണ്ടു പോവുകയും ചെയ്തു.

ടവ്വല്‍കൊണ്ട് മുഖം മറച്ച ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ കയറി. അയാള്‍ വണ്ടി കാക്കനാട് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോയി. വലിയ ഒരു ബ്രിഡ്ജിന്റെ ഭാഗത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. ഈ സമയങ്ങളിലൊക്കെ ഞങ്ങളുടെ വണ്ടിയിലിടിപ്പിച്ച വാന്‍ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി വണ്ടിയോടിച്ചിരുന്ന ആള്‍ പിറകില്‍ വന്ന് ഞാന്‍ ഇരുന്ന സീറ്റില്‍ കയറുകയും പിറകിലിരുന്ന ആളെ നീ പൊയ്‌ക്കോ എന്നു പറഞ്ഞ് മറ്റേ വണ്ടിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. പുറകില്‍വന്ന് കയറിയ ആളെ എനിക്ക് മുമ്പ് പരിചയമുണ്ട്.

ഷൂട്ടിങ്ങിനായി ജനുവരിയില്‍ ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് എന്നെ പിക്ക് ചെയ്യാന്‍ വന്നതും പിന്നീട് ഷൂട്ടിങ്ങ് തീരുന്നതുവരെ വണ്ടിയോടിച്ചതും അയാളായിരുന്നു. എന്റെ വണ്ടിയില്‍ വാനിടിപ്പിച്ച സ്ഥലത്തുനിന്നും കയറിയ ആള്‍ കാറിന്റെ മുന്‍സീറ്റില്‍ കയറി വണ്ടി തിരിച്ച് റോഡിലൂടെ ചുറ്റിക്കറങ്ങി ഓടിച്ചുകൊണ്ടിരുന്നു. പുറകില്‍ എന്നോടൊപ്പം ഇരുന്നയാള്‍ എനിക്ക് ഒരു ക്വട്ടേഷന്‍ ഉണ്ട് ….(നടി)യുടെ നേക്കഡ് വീഡിയോ എടുത്തുകൊടുക്കണം. അല്ലെങ്കില്‍ എനിക്ക് പ്രശ്‌നമാണ്. സഹകരിച്ചാല്‍ 23 മിനിറ്റ് നീളമുള്ള വീഡിയോ എടുത്തശേഷം എത്തേണ്ട സ്ഥലത്തുകൊണ്ടുചെന്നുവിടാം.

അല്ലെങ്കില്‍ ഡിഡി റിട്രീട്ട് ഫഌറ്റില്‍ ഒരുപാട് ആളുകളുണ്ട്. അവിടെ കൊണ്ടുപോയി ആക്കും. അവര്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഇന്‍ജക്ഷന്‍ കൊടുത്ത് മയക്കാനാണ് അവര്‍ എന്റെ അടുത്ത് പറഞ്ഞിരുന്നത്. ഞാന്‍ അതൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് പെട്ടെന്ന് സഹകരിക്കണം എന്ന് എന്നെ ഭീഷണിപ്പെടുത്തി. എന്റെ ജീവിതം തകര്‍ക്കല്ലേ എന്നു പറഞ്ഞ് ഞാന്‍ കരഞ്ഞു. സെന്റിമെന്‍സ് ഒന്നും എന്റെയടുത്ത് കാണിക്കേണ്ട. അതൊന്നും എന്റെ തലയില്‍ കയറില്ല എന്നുപറഞ്ഞ് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി.

നിങ്ങളെ ഇറക്കിവിട്ടശേഷം ഇത് (ചിത്രീകരിച്ച വീഡിയോ) എത്തേണ്ട സ്ഥലത്ത് ഞാന്‍ എത്തിച്ചുകൊള്ളാം. നാളെ രാവിലെ 10 മണിക്കുശേഷം അവര്‍ വിളിച്ചുകൊള്ളും. ബാക്കി ഡീലിങ്‌സൊക്കെ അവര്‍ സംസാരിച്ചുകൊള്ളും എന്നും അയാള്‍ എന്നോടു പറഞ്ഞു. എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ അയാള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൊടുക്കാതിരുന്നപ്പോള്‍ അയാളുടെ ഫോണില്‍ എന്റെ നമ്പര്‍ എന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ടൈപ്പ് ചെയ്യിപ്പിച്ചു. എന്നോട് എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ പടമുകളില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവിടെയാരാണുള്ളത് എന്ന് ചോദിച്ചു. എന്റെ ഫ്രണ്ട് ………..ചേച്ചി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു.

രാത്രി 11 മണിയോടെ കാര്‍ അവിടെ നിര്‍ത്തിച്ച് അവര്‍ വന്ന വാനില്‍ അവര്‍ കയറുകയും എന്റെ ഡ്രൈവര്‍ വന്ന് എന്റെ വണ്ടിയില്‍ കയറുകയും ചെയ്തു. വണ്ടി പടമുകളിലുള്ള ലാലേട്ടന്റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ലാലേട്ടനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞാന്‍ അവരോട് ഉണ്ടായ വിവരങ്ങള്‍ പറഞ്ഞ് കരഞ്ഞു.

ലാലേട്ടനാണ് പൊലീസില്‍ വിവരം പറഞ്ഞത്. എന്റെ വണ്ടിയെ ഫോളോ ചെയ്തുവന്ന വാനിന്റെ നമ്പര്‍ കെ.എല്‍.8 എ. 9338 ആണെന്നാണ് എന്റെ ഓര്‍മ്മ. അതൊരു കാറ്ററിങ് വാനായിരുന്നു. മുന്‍ഭാഗം വെള്ളയും ബാക്കി മഞ്ഞ കളറുമായിരുന്നു. എന്റെ വണ്ടിയോടിച്ചിരുന്ന കമ്പനിയുടെ ഡ്രൈവറോട് പേര് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ എന്നാണ് പേരെന്ന് പറഞ്ഞു. മാര്‍ട്ടിനുംകൂടി അറിഞ്ഞാണോ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. ഞാന്‍ ലാലേട്ടനോട് വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് എന്നെ ഉപദ്രവിച്ച ആളിന്റെ പേര് സുനില്‍ എന്നാണെന്ന് അറിഞ്ഞത്.

വണ്ടിയില്‍ കയറിയ ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചതില്‍നിന്നും ഒരാളുടെ പേര് പ്രദീപ് എന്നും മറ്റൊരാളുടെ പേര് അരുണ്‍ എന്നും പിന്നീട് അയാളെ സലീം എന്നും വിളിക്കുന്നുണ്ടായിരുന്നു. ആസിഫ് എന്ന് ഒരാള്‍ എന്നോട് പേര് പറഞ്ഞയാളെ ഉണ്ണീ എന്നും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം എനിക്ക് ഇനിയും കണ്ടാല്‍ അറിയാം. ഷൂട്ടിങ്ങിനായി വീട്ടില്‍നിന്നും പുറപ്പെട്ട എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി എന്റെ കാറില്‍ ബലമായി അതിക്രമിച്ച് കയറി എന്നെ ഭീഷണിപ്പെടുത്തിയ ആളുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (5 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (6 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (6 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (6 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (6 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (7 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (7 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (9 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (11 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (11 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (11 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (11 hours ago)

Malayali Vartha Recommends