Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുചി ലീക്ക്‌സിന് പിന്നാലെ മഡോണ ലീക്ക്‌സും; മഡോണ സെബാസ്റ്റ്യന്റെ പേരില്‍ ട്വിറ്റര്‍ പോസ്റ്റുകള്‍..!

08 MARCH 2017 04:29 PM IST
മലയാളി വാര്‍ത്ത

തമിഴ്‌സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് സുചിലീക്ക്സ് എന്ന പേരില്‍ പ്രമുഖ താരങ്ങളുടെ സ്വകാര്യചിത്രങ്ങളും വീഡിയോകളും ട്വിറ്റര്‍ വഴി പുറത്ത് വന്നത്. ഗായിക സുചിത്ര കാര്‍ത്തികിന്റെ പേരിലാണ് വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് സംഭവത്തെക്കുറിച്ച് സുചിത്ര കാര്‍ത്തിക് പ്രതികരിച്ചത്. തെന്നിന്ത്യയിലെ പ്രശസ്ത യുവനടിമാരില്‍ ഒരാളായ മഡോണ സെബാസ്റ്റിയനും ഇതേ ഭീതിയുടെ നിഴലിലാണ്. കാരണം മഡോണയുടെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

തമിഴ് സിനിമാ ലോകത്തെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ചു കളഞ്ഞതാണ് സുചി ലീക്ക്‌സ്. സുചി ലീക്ക്സിന് പിന്നാലെ ഒരു മഡോണ ലീക്ക്സ് സംഭവിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കാരണം സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ മറ്റേതോ കേന്ദ്രത്തില്‍ നിന്നാണ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത് എന്ന് കരുതേണ്ടി വരും.

മഡോണയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്നും ഇത്തരത്തില്‍ ഉള്ള വീഡിയോകളും ചിത്രങ്ങളും പ്രചരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല, തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി മഡോണ സെബാസ്റ്റിയന്‍ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചിരിക്കുന്നത്. താന്‍ ഉറപ്പാക്കുന്നത് വരെ തന്റെ പേരില്‍ വരുന്ന പോസ്റ്റുകള്‍ അവഗണിക്കാനും താരം പറയുന്നു.

തന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ട്വിറ്റര്‍ പോസ്റ്റുകള്‍ തന്റേതല്ലെന്നും താരം പറയുന്നു. അത്തരം പോസ്റ്റുകള്‍ വ്യാജമാണ്. ട്വിറ്ററില്‍ മഡോണ സെബാസ്റ്റിയന്റെ പേരില്‍ നിരവധി അക്കൗണ്ടുകളാണ് കാണുന്നത്. മലയാളത്തില്‍ തരംഗമായി മാരിയ പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഗായിക കൂടിയായ മഡോണ സെബാസ്റ്റിയന്‍. അടുത്തിടെയാണ് താരം തമിഴിലും മറ്റു ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്.

തമിഴിലെ സൂപ്പര്‍താരം ധനുഷ് തന്നെ ബലാത്സംഗം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് സുചിലീക്ക്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാത്രമല്ല ധനുഷുമായി സൗഹൃദമുള്ള താരങ്ങളുടേയെല്ലാം പേരില്‍ വീഡിയോകള്‍ കറങ്ങി നടക്കുന്നു. സുചി ലീക്ക്സ് തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ചുകഴിഞ്ഞു. ധനുഷിന് പുറമേ അമലാ പോള്‍, ചിന്മയി, അനിരുദ്ധ്, തൃഷ അടക്കമുള്ള സെലിബ്രിറ്റികള്‍ അപമാനിക്കപ്പെട്ടു. അടുത്തത് മഡോണ ലീക്ക്‌സ് ആകുമോ വരുന്നതെന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (6 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (8 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (10 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends