Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണ്; വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

09 MARCH 2017 10:22 AM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് സല്ലാപം. ഒരു നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ഒരുപാട് പ്രശംസകളും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. കഥാപാത്രമായി ജീവിയ്ക്കുകയാണ് പലപ്പോഴും മഞ്ജു വാര്യര്‍ എന്നാണ് ഒരിക്കല്‍ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത്. അങ്ങനെ കഥാപാത്രമായി ജീവിച്ചപ്പോള്‍, സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ വന്നപ്പോഴാണ് മഞ്ജു വാര്യര്‍ അക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയത്. റിമി ടോമിയുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു. അതിനിടയിലാണ് ആ ആത്മഹത്യ ശ്രമത്തെ കുറിച്ച് പറഞ്ഞത്.

ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു.. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്. കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. 

ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീണു. 1996 ല്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് സല്ലാപം. മഞ്ജു വാര്യരുടെ രണ്ടാമത്തെ ചിത്രം. ദിലീപ്, മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍ എഫ് വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒന്നും ഒന്നും മൂന്ന് എന്ന ചാനല്‍ പരിപാടിയില്‍ ഈ കഥ മഞ്ജു വാര്യര്‍ തന്നെ പറയും. മഞ്ജു വാര്യരും ഷൈന്‍ നിഗവും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു. ഞായറാഴ്ച രാത്രി 9.30 ന് മഴവില്‍ മനോരമയില്‍ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിവിന്‍ പോളിയുടെ പുതിയ മുഖം  (11 minutes ago)

കുടുംബത്തിലെ ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് എങ്ങനെ എല്ലാവരുടേതുമാകും?  (44 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദം  (56 minutes ago)

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (1 hour ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (1 hour ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (1 hour ago)

വിശദീകരണവുമായി ലോക്ഭവൻ  (1 hour ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (1 hour ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (3 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (3 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (3 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (9 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (9 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (9 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (10 hours ago)

Malayali Vartha Recommends