Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് കാശ് കിട്ടണം; കാശ് തരുന്ന ആരുടെ കൂടെയും ജോലി ചെയ്യും, അഹങ്കാരിയാണെന്ന് വിനായകന്‍

09 MARCH 2017 10:59 AM IST
മലയാളി വാര്‍ത്ത

ഇത്തണത്തെ സംസ്ഥാന പുരസ്‌കാര നിര്‍ണയത്തോട് ഭൂരിഭാഗം പേരും യോജിയ്ക്കുന്നു. പുരസ്‌കാരം ലഭിച്ചത് അര്‍ഹിയ്ക്കുന്നവര്‍ക്ക് തന്നെയാണെന്ന് കേരള ജനത ഒരേ സ്വരത്തില്‍ പറയുന്നു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് കിട്ടിയതാണ് ആരാധകരെ സംബന്ധിതച്ച് ഏറ്റവും വലിയ സന്തോഷം. പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം ക്യാമറയുമായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അമ്മയെ കെട്ടിപ്പിടിച്ച് മധുരം കൊടുക്കാന്‍ പറഞ്ഞപ്പോള്‍, അഭിനയിക്കാന്‍ എന്നെ കിട്ടില്ല എന്ന് പറഞ്ഞ് അവിടെയും വിനായകന്‍ ഹീറോയായി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കാഴ്ചപ്പാടുകളെ കുറിച്ച് വിനായകന്‍ സംസാരിക്കുകയുണ്ടായി.

ഞാന്‍ ഒരു സാധാരണ കൊച്ചിക്കാരനാണ്. എന്റെ പ്രശ്നം എന്താണെന്നു വച്ചാല്‍ ഞാന്‍ ഒരു പാട് വെറുതെ സംസാരിക്കും. ടിവിയിലോ അഭിമുഖങ്ങളിലോ വെറുതേ ഒരോന്നു പറഞ്ഞാല്‍ അത് എന്നെ തന്നെ തിരിഞ്ഞുകൊത്തും. തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അത് കഴിഞ്ഞപ്പോള്‍ സിനിമ ഇനി വേണ്ടെന്ന് കരുതിയതാണ്. സിനിമ എനിക്ക് ഭയങ്കര സംഭവമൊന്നുമല്ല. ഇത് ഒരു ജോലി മാത്രമാണ്. ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഡാന്‍സും പാട്ടുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എന്നാല്‍ ചെയ്തു വന്നപ്പോള്‍ സിനിമയില്‍ ലോക്കായി. എനിക്ക് വേറെ ജോലി ഒന്നും അറിയില്ല.

എനിക്ക് എല്ലാരോടും അസൂയയാണ്. പിന്നെ അഹങ്കാരം. ഇതു രണ്ടും എനിക്ക് വളരെ കൂടുതലാണ്. അസൂയയില്‍ ഒരു പോസിറ്റീവ് വശം ഞാന്‍ കാണുന്നുണ്ട്. അസൂയ വരുമ്പോള്‍ അത് എന്തിലേക്കാണോ, അതാകാന്‍ ഞാന്‍ ശ്രമിക്കും. എനിക്ക് അസൂയയുണ്ടെന്ന് മറ്റുള്ളവര്‍ കരുതിയാല്‍ ഞാന്‍ വിജയിച്ചു.

സുഹൃത്തുക്കളുടെ അല്ലാത്തവരുടെ സിനിമയില്‍ അഭിനയിക്കാനാണ് എനിക്കിഷ്ടം. സുഹൃത്തുക്കളുടെ സിനിമയാകുമ്പോള്‍ നോ പറയാന്‍ ബുദ്ധിമുട്ടാണ്. കൂട്ടുകാരുടെ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് എനിക്ക് കൂടുതലും പരിക്കുകള്‍ പറ്റിയിട്ടുള്ളത്. അത് പറ്റില്ല എന്ന് പറയാന്‍ പറ്റാത്തതുകൊണ്ടാണ്. ഞാന്‍ സിനിമയെ വളരെ പ്രൊഫഷണല്‍ ആയി കാണുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മറ്റുള്ളവരുടെ സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ ഇഷ്ടം. പിന്നെ എനിക്ക് കാശ് കിട്ടണം. കാശ് തരുന്ന ആരുടെ കൂടെയും ഞാന്‍ ജോലി ചെയ്യും.

കലാപരമായ സിനിമകള്‍ ചെയ്യാന്‍ ഇവിടെ വേറെ ആളുകളുണ്ട്. എനിക്ക് ബുദ്ധിജീവിയൊന്നും ആകേണ്ട. ജനങ്ങളെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ മതി. ജീവിതത്തിന്റെ കുറേ നാളുകള്‍ ഡാര്‍ക്ക് സീനിലൂടെയാണ് കടന്നുപോയത്. ഞാന്‍ ചെയ്യുന്നത് ഒരു ജോലിയാണ് എനിക്ക് കാശ് കിട്ടണം- വിനായകന്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (7 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (7 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (7 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (7 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (7 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (7 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (8 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (9 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (11 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (12 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (12 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (12 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (12 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (12 hours ago)

Malayali Vartha Recommends