ഗ്രേറ്റ് ഫാദറിനെ ട്രോളി രശ്മി നായരുടെ റിവ്യൂ

ആരാധകര്‍ കാത്തിരുന്ന മമ്മൂക്ക ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം ഇതിനോടകം 20 കോടി രൂപയോളം കളക്ഷന്‍ നേടിയെന്ന് സാക്ഷാല്‍ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഷോയ്ക്ക് ശേഷം നിരവധി നിരൂപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്നാണ് രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയി എഴുതിയത്. അത് താഴെപ്പറയുംവിധമാണ്...
ഗ്രേറ്റ് ഫാദര്‍ മൈ റിവ്യൂ
തീയറ്ററിലെ AC നന്നായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു സീറ്റുകള്‍ വളരെ നല്ല നിലവാരം പുലര്‍ത്തി ടിക്കറ്റ് കീറി തന്ന കൗണ്ടറിലെ ചേട്ടന്റെ പെര്‍ഫോമന്‍സും പാര്‍ക്കിങ്ങില്‍ സ്ലോ മോഷനില്‍ റിവേഴ്‌സ് ഇടാന്‍ കയ്യും കാലും ഇളക്കി മറിച്ച സെക്യൂരിറ്റിയുടെ ആക്ഷനും സിനിമക്ക് മുതല്‍ക്കൂട്ടാണ്.
പോപ്പ് കോണ്‍ കൗണ്ടര്‍ തുറക്കാതിരുന്നതും മൊട്ട പപ്‌സിനു എരിവു കൂടിയതും കുട്ടികളെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാലും ഫാമിലി പ്രേക്ഷകരെ മുന്‍പില്‍ കണ്ട് ഒരുക്കിവച്ച സമൂസ ആ കുറവുകള്‍ മറികടക്കാന്‍ സഹായിക്കും.
ഇന്റര്‍വെല്‍ സമയത്ത് കാണിച്ച പരസ്യങ്ങളുടെ BGM മനം മയക്കുന്നതായിരുന്നു. ടിക്കറ്റ് വാങ്ങി ബാല്‍ക്കണിയിലേക്ക് കയറുന്ന കോറിഡോറില്‍ ഉള്ള CCTV ക്യാമറയുടെ ആംഗിള്‍ മലയാളത്തില്‍ ഇത്രയും സ്‌റ്റൈലിഷ് ആയി ഒരു തീയറ്ററിലും സെറ്റ് ചെയ്തിട്ടുണ്ടാകില്ല. ദേശീയഗാനം കേട്ടുതുടങ്ങിയപ്പോള്‍ തന്നെ എഴുന്നേറ്റുനിന്ന ജനകൂട്ടത്തെ കണ്ടപ്പോള്‍ തന്നെ പടം ബ്ലോക്ക് ബസ്റ്റര്‍ ആണെന്ന് ഉറപ്പിച്ചു. എന്നാലും നരേന്ദ്രമോഡി വന്നപ്പോള്‍ ആ ആവേശം കൂവലായി മാറിയത് പടത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.
എന്റെ അടുത്ത സീറ്റിലിരുന്നു ലയ്‌സ് വേണമെന്ന് കരഞ്ഞ കുട്ടി നിലനില്‍ക്കുന്ന പോപ്‌കോണ്‍ കപ്പലണ്ടി സിനിമാ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്ന ന്യൂ ജെനറേഷന്‍ മേക്കിങ് ആയിരുന്നു. ഇടയ്ക്കു ബാത്രൂമില്‍ പോയില്ലായിരുന്നു എങ്കില്‍ വലിയ നഷ്ടമായേനെ തുടക്കം മുതല്‍ ഒടുക്കം വരെ കയ്യടക്കത്തോടെ നിര്‍മിച്ചിരിക്കുന്ന ക്ലോസെറ്റുകള്‍ ഫ്‌ലഷ് ഓണ്‍ ചെയ്യ്തു തിരികെ നടക്കുമ്പോള്‍ ആ ബാത്രൂം നമ്മുടെ ഉള്ളില്‍ മായാതെ നില്‍ക്കും. ഒടുവില്‍ പുറത്തിറങ്ങി വണ്ടിയില്‍ കയറാന്‍ നേരം സെക്യൂരിറ്റി നല്‍കുന്ന ചിരി മറ്റൊരു ക്ലൈമാക്‌സിലും കാണാന്‍ കഴിയില്ല.
റേറ്റിംഗ് :
മൊട്ട പപ്‌സ് 2.5/5 (എരിവു ആയിരുന്നു )
സമൂസ 4/5
മിനറല്‍ വാട്ടര്‍ 4.5/5
പോപ്‌കോണ്‍ കിട്ടിയില്ല
ഞാന്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ പോയി കണ്ടു അനുഭവിക്ക്.
https://www.facebook.com/Malayalivartha

























