Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

മോഹന്‍ലാലിന്റെ പ്രത്യേക ജൂറി അവാര്‍ഡ്; പുലിമുരുകനും ജനതാഗ്യാരേജും അവസാന ലിസ്റ്റില്‍ കയറിപ്പറ്റിയത് പിന്‍വാതിലിലൂടെ?

07 APRIL 2017 02:34 PM IST
മലയാളി വാര്‍ത്ത

വിനായകനെ മനപൂര്‍വ്വം തഴഞ്ഞതോ. സ്‌പെഷ്യല്‍ ജൂറിക്കര്‍ഹന്‍ വിനായകനെന്നും സോഷ്യല്‍ മീഡിയ. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാലിന് ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡ് വിവാദത്തിലേയ്ക്ക്. റീജിയണല്‍ ജൂറി ശുപാര്‍ശ ചെയ്യാതെ സെന്‍ട്രല്‍ ജൂറിക്കു മുന്നിലെത്തിയ ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയെന്നുള്ളതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ജൂറി കമ്മിറ്റി റീജിയണല്‍ ജൂറികള്‍ക്കു തെരഞ്ഞെടുപ്പിനായി നല്‍കിയത് 344 സിനിമകളാണ്. 89 ചിത്രങ്ങളാണ് അവസാനവട്ടം കേന്ദ്ര ജൂറിക്കു മുന്നിലെത്തിയത്. എന്നാല്‍ പ്രാദേശിക ജൂറികള്‍ നല്‍കിയ ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും പുലിമുരുകന്‍ ഉള്‍പ്പെട്ടിരുന്നില്ല. തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും കേന്ദ്രജൂറിക്കു മുന്നിലെത്തിയിരുന്നില്ല. പ്രാദേശിക ജൂറി ഒഴിവാക്കിയ അഞ്ചു ചിത്രങ്ങള്‍ കേന്ദ്രജൂറി നേരിട്ടിടപെട്ട് വീണ്ടും അവാര്‍ഡ് നിര്‍ണ്ണയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഈ ലിസ്റ്റിലാണ് മലയാളത്തില്‍ നിന്നും പുലിമുരുകനും തെലുങ്കില്‍ നിന്നും ജനതാഗ്യാരേജും എത്തിയത്. ഇവയെ കൂടാതെ ഹിന്ദി ചിത്രമായ ദംഗല്‍, നവല്‍ ദ ജ്യുവല്‍, തമിഴ് ചിത്രമായ ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളും അവാസാന ലിസ്റ്റില്‍ എത്തിയിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട പുലിമുരുകനും ജനാതാ ഗ്യാരേജിനും ഉള്‍പ്പെടെയാണ് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിച്ചിരിക്കുന്നുവെന്നുള്ളതാണ് വിവാദമായിരിക്കുന്നത്. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം പ്രാദേശിക ജൂറിയുടെ അംഗീകാരത്തോടെയാണ് അവസാന റൗണ്ടില്‍ എത്തിയതെങ്കിലും ആ ഒരു ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേകജൂറി പരാമര്‍ശം ലഭിക്കാന്‍ സാധ്യത തീരെയില്ലായിരുന്നു. അതു മുന്നില്‍ക്കണ്ടാണ് പുലിമുരുകനും ജനതാ ഗ്യാരേജും അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്. റീജിയണല്‍ ജൂറിയുടെ അംഗീകാരമില്ലാതെ ഏതെങ്കിലും ചിത്രം അവാര്‍ഡ് നിര്‍ണ്ണയത്തിന് എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനു അഞ്ചു ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെന്നുള്ള കാര്യം ജൂറി അദ്ധ്യക്ഷനും സംവിധായകനുമായ പ്രിയദര്‍ശന്‍ പത്രസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 10 മലയാള ചിത്രങ്ങള്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയുടെ മുന്നിലെത്തിയിരുന്നും മലയാളചിത്രങ്ങള്‍ക്ക് മൊത്തം ആറ് അവാര്‍ഡുകള്‍ ലഭിച്ചെന്നും പ്രിയദര്‍ശന്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാല്‍ സംസ്ഥാന അവാര്‍ഡില്‍ മികച്ച അഭിപ്രായം നേടിയെടുത്ത കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ദേശീയ അവാര്‍ഡില്‍ തീര്‍ത്തും തഴയപ്പെടുകയായിരുന്നു. വിനായകന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളും കേന്ദ്രജൂറിക്കു മുന്നില്‍ തഴയപ്പെട്ടു. മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തഴഞ്ഞ് ജൂറി അദ്ധ്യക്ഷനായ പ്രിയദര്‍ശന്റെ അടുത്ത സഹൃത്തായ അക്ഷയ്കുമാറിന് മികച്ച നടനുള്ള അവാര്‍ഡു ലഭിച്ചതും സോഷ്യല്‍മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാം പ്രിയന്റെ കളികള്‍ എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ഇക്കുറി അവാര്ഡ് പ്രഖ്യാപനത്തില് എല്ലാ കണ്ണുകളും വിനായകനിലായിരുന്നു. കമ്മട്ടിപ്പാടത്തിലെ അഭിനയം കൊണ്ട് മാത്രമല്ല, അതിന് മികച്ച നടനുള്ള സംസ്ഥാന അവാര്ഡ് നേടിയും സകലരെയും ഞെട്ടിച്ച വിനായകന് ദേശീയ അവാര്ഡും സ്വന്തമാക്കുമെന്നായിരുന്നു പൊതുവേയുള്ള കണക്കുകൂട്ടല് മലയാളി സംവിധായകന് പ്രിയദര്ശന്ജൂറി ചെയര്മാനായായത് വിനായകന്റെ സാധ്യത വര്ധിപ്പിക്കുകയും ചെയ്തു. എന്നാല്‌സംഭവിച്ചത് സിനിമയ്ക്ക് പതിവായ ആന്റി ക്ലൈമാക്‌സ്. വിനായകന് പകരം ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാര് മികച്ച നടനായി. വിനായകന് പ്രത്യേക പരാമര്ശം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. മോഹന്‌ലാലിനായിരുന്നു പ്രത്യേക പരാമര്ശം. ഫലത്തില് മുഖ്യധാര ഓരത്തുള്ളവര്ക്കുമേല ഒരിക്കല്ക്കൂടി ആധിപത്യം ഉറപ്പിക്കുന്ന പതിവ് കാഴ്ചയ്ക്ക് ഇത്തവണത്തെ അവാര്ഡ് പ്രഖ്യാപനവും സാക്ഷിയായി.
1999ലേതിന് സമാനമായ സംഭവവികാസങ്ങളാണ് ഇക്കുറിയും അരങ്ങേറിയത്. അന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയന് ചിത്രത്തിലെ അന്ധവേഷത്തിന് കലാഭവന് മണിക്ക് അവാര്ഡ് പ്രതീക്ഷിച്ചിരുന്നു. ചില സുഹൃത്തുക്കള് മണിയെ അങ്ങിനെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല് ഫലം വന്നപ്പോള് പലരും ഞെട്ടി. വാനപ്രസ്ഥത്തിലെ കഥകളി വേഷത്തിന് ലാല്മികച്ച നടനായി. തഴയപ്പെട്ട മണി മോഹാലാസ്യപ്പെട്ട് വീണ് വലിയ വാര്ത്തയാവുകയും ചെയ്തു. വിനായകാ ജനങ്ങളുടെ കൈയ്യടിയാണ് ഏറ്റവും വലിയ അവാര്‍ഡെന്നു പരഞ്ഞാണ് പലരും പ്രതിഷേധം കുറിക്കുന്നതും. സൂപ്പര്‍ താരങ്ങള്‍ക്ക് അവാര്‍ഡ് വേണ്ടന്നല്ല അതിന്റെ മറവില്‍ മികച്ച പ്രകടനങ്ങളെ തഴയരുത് സോഷ്യല്‍ മീഡിയ പ്രതിഷേധിക്കുന്നു.








 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (1 hour ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (1 hour ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (1 hour ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (2 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (3 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (3 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (4 hours ago)

Malayali Vartha Recommends