Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

എല്ലാവര്‍ക്കുമെന്നപോലെ എനിക്കുമുണ്ട് ഒരച്ഛന്‍ എന്ന തോന്നല്‍ എന്നെ അഭിമാനിയാക്കി

15 APRIL 2017 01:58 PM IST
മലയാളി വാര്‍ത്ത

സൂര്യനായി തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന സത്യം ശിവം സുന്ദരത്തിലെ ഗാനത്തില്‍ അഭിനയിച്ച ബാലചന്ദ്ര മേനോന് സ്വന്തം അച്ഛനുമായുള്ള ബന്ധം കുട്ടിക്കാലമത്ര സുഖകരമായിരുന്നില്ല . ശാസിച്ചും ശിക്ഷിച്ചും അകറ്റിനിര്‍ത്തിയ അച്ഛനെവെറുത്തുകൊണ്ടായിരുന്നു കുട്ടിക്കാലം കടന്നുപോയതെന്ന് വിഷുത്തലേന്ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി. എന്നാല്‍, വലുതായപ്പോള്‍ അച്ഛനെ കുറിച്ച് അറിയാത്ത കഥകള്‍ പലതും പുറത്തുവന്നപ്‌പോള്‍ ഒരു സിനിമാക്കഥ പോലെ ആ ബന്ധത്തില്‍ വഴിത്തിരിവുകള്‍ പലതും ഇതള്‍വിരിഞ്ഞു. കാലമേറെക്കഴിഞ്ഞു. ഇപ്പോഴും ഒരു വിഷുക്കാലം വരുമ്‌ബോള്‍ അറിയാതെ അച്ഛന്റെ മുഖം, കണ്ണു പൊത്തുന്ന ആ കൈകള്‍, ആ ഓര്‍മകള്‍ മനസ്സിലേയ്ക്ക് ഇരമ്ബിയെത്തും.

ഞാന്‍ ഇപ്പോഴും വെട്ടിക്കാട്ട് ശിവന്റെ മോനാണ് അല്ലെങ്കില്‍ മാസ്റ്ററുടെ മകനാണതാണ് എനിക്കും ഇഷ്ടം. കണി കാണുമ്‌ബോള്‍ എനിക്ക് എന്റെ അച്ഛന്റെ ശരീരത്തിന്റെ ഗന്ധം കിട്ടും. ആ ത്രില്ലിലാണ് ഞാന്‍... ബാലചന്ദ്ര മേനോന്‍ എഴുതി. 

ബാലചന്ദ്ര മേനോന്റെ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു :
ഞാനും എന്റെ അച്ഛനും ഒത്തുള്ള ഒരു അപൂര്‍വ്വമായ ഫോട്ടോ ആണിത് എന്നോ ഒരിക്കല്‍ അബദ്ധത്തില്‍ ഒരു സവാരിക്കുപോയപ്പോള്‍ വരദ എടുത്തതാണ്. മോന്റെ തോളത്തൊന്നു കൈ വെച്ച് നിന്നേ ..എന്ന് അമ്മ പറഞ്ഞതിന്റെ പേരില്‍ മാത്രം സംഭവിച്ചുപോയതുകൊണ്ടാണ് ആ നില്‍പ്പിനു ഒരു സുഖം ഇല്ലാതെ പോയത്. അച്ഛനും ഞാനും അത്തരത്തിലുള്ള പങ്കാളികളായിരുന്നു. ഒന്നേ ഉള്ളുവെങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണമെന്നും മക്കളോട് സ്‌നേഹം പരസ്യമായി കാണിച്ചാല്‍ അവര്‍ പിഴച്ചു പോകുമെന്നും ഉള്ള ധാരണയില്‍ അച്ഛന്‍ എന്നെ കണ്ണുരുട്ടിയും അകറ്റി നിര്‍ത്തിയും വളര്‍ത്തി. എന്നാലും എനിക്കച്ഛനെ ഇഷ്ട്ടമായിരുന്നു . വല്ലപ്പോഴുമൊരിക്കല്‍ ഒന്നാം ക്ലാസുകാരനായ എന്നെ അച്ഛന്‍ കുളിപ്പിക്കുന്‌പോള്‍ കറുത്ത രോമം നിറഞ്ഞ അച്ഛന്റെ മുഖം ഞാന്‍ അടുത്തു കണ്ടു. തറവാട്ടില്‍ ഏവര്‍ക്കും ഞാന്‍ ശിവന്റെ മോന്‍ ആയിരുന്നു. അച്ഛന്റെ ജോലിസ്ഥലത്ത് ഞാന്‍ മാസ്റ്ററുടെ മകന്‍ആയി വിലസി. അപൂര്‍വ്വമായെങ്കിലും അച്ഛന്റെ കൈയും പിടിച്ചു റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ നടക്കുമ്‌ബോള്‍ ഓടുന്ന ട്രയിന്‍ എല്ലാം അച്ഛന്റെ സ്വന്തം വകയാണെന്നു ഞാന്‍ വിശ്വസിച്ചു. എല്ലാവര്‍ക്കുമെന്നപോലെ എനിക്കുമുണ്ട് ഒരച്ഛന്‍ എന്ന തോന്നല്‍ എന്നെ അഭിമാനിയാക്കി. എന്നാല്‍ അച്ഛന്റെ മര്‍ദ്ദനമുറകള്‍  സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എന്റെ മനസ്സില്‍ ആദ്യമായി വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു. അച്ഛനുള്ളപ്പോള്‍ ഞാന്‍ കഴിവതും നേരിട്ടുള്ള കണ്ടുമുട്ടലുകള്‍ ഒഴിവാക്കി. സ്വതവേ വീരശൂരപരാക്രമിയായ ഞാന്‍ അച്ഛന്റെ സാന്നിധ്യത്തില്‍ മണവും ഗുണവുംഇല്ലാത്ത ഒരു...ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ ഒരു ബഡുക്കൂസായി മാറി. അച്ഛന്‍ വീട്ടില്‍ ഇല്ലായിരുന്നെങ്കില്‍ എന്ത് രസമായേനെ എന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഏപ്രില്‍ 18 ന്റെ ഷൂട്ടിങ് വേളയില്‍ ഇക്കഥ കേട്ട ഭാരത് ഗോപി പറഞ്ഞു. മേനോന്‍ ഇത്രയല്ലേ മോഹിച്ചുള്ളു ? ഞാന്‍ ആ പ്രായത്തില്‍ എന്നും ശാര്‍ക്കര അമ്ബലത്തില്‍ പോയി തേങ്ങ അടിക്കുമായിരുന്നു എന്റെ അച്ഛന്‍ ഒന്ന് ചത്തു കിട്ടാന്‍...അപ്പോഴാണ് എനിക്കു മനസ്സിലായത് ആ തലമുറയിലെ അഛന്മാര്‍ അത്തരക്കാരായിരുന്നു എന്ന് . ഇന്ന് അച്ഛന്‍ മക്കളുടെ സുഹൃത്തായിരിക്കുന്നു . അച്ഛനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടായിരിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ മകന്‍ അങ്ങോരോട് ചോദിക്കാതെ ഒരു നാഗാലാന്‍ഡുകാരിയെ കെട്ടാന്‍ തീരുമാനിച്ചു .കല്യാണത്തിന് ഒരാഴ്ചക്ക് മുന്‍പ് നാഗാലാന്‍ഡില്‍ നിന്ന് മകന്റെ ഫോണ്‍ വന്നു കല്യാണമാണ്..അച്ഛന്‍ വരുന്നെങ്കില്‍ പറഞ്ഞാല്‍ ടിക്കറ്റ് എടുത്തയക്കാം ...എന്ത് തീരുമാനിച്ചു ഞാന്‍ ചോദിച്ചുഎന്ത് തീരുമാനിക്കാനാ? പോവുക തന്നെ നാട്ടുകാരെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ആവശ്യമല്ലേ ? സ്‌റ്റേജില്‍ ഒരു മൂലയില്‍ നിന്ന് ഒരു ഫോട്ടോ എങ്കിലും എടുക്കാമല്ലോ സിനിമയില്‍ വന്നതിനു ശേഷം ഞാന്‍ എന്റെ അച്ഛനെപറ്റി സിനിമാക്കാര്‍ പറഞ്ഞു കേട്ട് തുടങ്ങി..നിങ്ങള്‍ ശിവന്റെ മകനാണോ ? കൊള്ളാം. ശിവന്‍ ഒന്നാം തരം നടനായിരുന്നു.എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് . റയില്‍വേയില്‍ ജോലിക്കു പോകുന്നതിനു ഞങ്ങള്‍ എതിരായിരുന്നു ....തിക്കുറിശ്ശി ചേട്ടന്‍ പറഞ്ഞു . ഇരിക്കുന്ന ബാലചന്ദ്ര മേനോന്റെ അച്ഛന്‍ ശിവന്‍ എന്ന ശിവശങ്കരപ്പിള്ള എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു . ബോംബേയില്‍ കുറേനാള്‍ ഞാന്‍ ശിവന്റെ കൂടെ താമസിച്ചവനാ ..ഒരു തികഞ്ഞ കലാകാരനായിരുന്നു ശിവന്‍ ... കാര്യാട്ട് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് തൃശൂര്‍ സമ്മേളനത്തില്‍ വെച്ച് ശങ്കരാടി ചേട്ടന്‍ പ്രസംഗിച്ചു .പറഞ്ഞു .എന്നാല്‍ ഒരിക്കല്‍ പോലും അച്ഛന്‍ എന്നോട് ഇക്കാര്യങ്ങള്‍ പങ്കുവെച്ചിട്ടില്ല . എന്താണ് കാരണമെന്നും എനിക്കറിയില്ല . 80 കളില്‍ എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനായി കുറച്ചു പിള്ളേര്‍ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസില്‍ ചെന്നു. അച്ഛന്‍ അവരോടു പറഞ്ഞു :ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല രാത്രിയില്‍ ഈ വര്‍ത്തമാനം അമ്മയോട് പറഞ്ഞു അച്ഛന്‍ അട്ടഹസിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട് ..കൂടുതല്‍ അറിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അച്ഛനെ ഏറെ സ്‌നേഹിച്ചു തുടങ്ങി. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛന്‍ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാല്‍ അമ്മയോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു .കുറെ കാലമായല്ലോ സിനിമ എടുക്കാന്‍ തുടങ്ങിയിട്ടു ? അവസാനം റെയില്‍ വേ തന്നെ വേണ്ടി വന്നു ഒരു അവാര്‍ഡ് കിട്ടാന്‍ അല്ലെ ഞാന്‍ ഉള്ളില്‍ പൊട്ടിച്ചിരിച്ചു .... സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതില്‍ അച്ഛന്‍ എനിക്കായി ഒരു വരി കുറിച്ചു :എന്റെ മകന്‍ എല്ലാവരും ബാലചന്ദ്ര മേനോന്‍ എന്ന് വിളിക്കുന്ന ചന്ദ്രന്‍ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയില്‍ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു ...42 ദിവസം അബോധാവസ്ഥയില്‍ തിരുവനതപുരം കിംസ് ആശുപത്രിയില്‍ കിടന്നാണ് അച്ഛന്‍ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികില്‍ കുറച്ചു നേരമെങ്കിലും ഇരിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം . ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും അച്ഛന്റെ മരണവും വിഷുവും തമ്മില്‍ എന്ത് ബന്ധമെന്ന് .പറയാം...വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്ന വിഷു എനിക്ക് പ്രിയങ്കരമായിരുന്നു കണി കാണാന്‍ എന്നെ കിടക്കയില്‍ നിന്ന് ഉണര്‍ത്തി കൊണ്ടുപോകുന്നത് അച്ഛനായിരുന്നു . ഞാന്‍ അച്ഛന്‍ ആയതിനു ശേഷവും അച്ഛന്‍ സുഖമില്ലാത്തതാകുന്നത് വരെയും ആ ശീലം അഭംഗുരം തുടര്‍ന്നു .എന്റെ കണ്ണുകള്‍ തന്റെ കൈപ്പത്തികളില്‍ പൊതിഞ്ഞു അച്ഛന്‍ നടക്കുമ്‌ബോഴാണ് അച്ഛന്റെ ശരീരത്തില്‍ ഞാന്‍ സ്വാതന്ത്ര്യമായി ഒന്ന് തൊടുന്നത് തന്നെ .അച്ഛന്റെ ശരീരത്തിന്റെ ഗന്ധം ഇപ്പോഴും എനിക്കോര്‍ക്കാണ് കഴിയുന്നു ..നാളെ കണികാണാനുള്ള ഒരുക്കങ്ങള്‍ വരദ നടത്തുന്നു. ഞാന്‍ അറിയാതെ എന്റെ അച്ഛനെ ഓര്‍ത്ത് പോകുന്നു ..ആ ഓര്‍മ്മകളെ എനിക്ക് ഒഴിവാക്കാനാവില്ല . അച്ഛനായിട്ടും അപ്പൂപ്പനായിട്ടും ഞാന്‍ ഇപ്പോഴും വെട്ടിക്കാട്ട് ശിവന്റെ മോനാണ് അല്ലെങ്കില്‍ മാസ്റ്ററുടെ മകനാണ് അതാണ് എനിക്കും ഇഷ്ട്ടം. നാളെ കണി കാണുമ്‌ബോള്‍ എനിക്ക് എന്റെ അച്ഛന്റെ ശരീരത്തിന്റെ ഗന്ധം കിട്ടും . ആ ത്രില്ലിലാണ് ഞാന്‍

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends