Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭൂരിപക്ഷം അംഗങ്ങളും മനസ്സ് കൊണ്ട് നടിയ്‌ക്കൊപ്പം..?

05 JULY 2017 03:06 PM IST
മലയാളി വാര്‍ത്ത

പതിനഞ്ച് വര്‍ഷത്തിലധികമായി താരസംഘടനയായ അമ്മയുടെ നേതൃത്വം പുലര്‍ത്തിവന്ന ജനാധിപത്യവിരുദ്ധ പ്രവണതകള്‍ അതിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക തകര്‍ച്ചയിലെത്തിയ പ്രസ്ഥാനത്തെ ട്വന്റി-ട്വന്റി എന്ന സിനിമ നിര്‍മിച്ച് രക്ഷിച്ചത് ദിലീപായിരുന്നു. പിന്നീട് ദിലീപിന്റെ സര്‍വാധിപത്യമാണ് ഒരുപരിധി വരെ അമ്മയില്‍ നടന്നത്. അതിന് തിലകനും ക്യാപ്ടന്‍ രാജുവും മാള അരവിന്ദനും വിനയനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഇരയായി. ഇത്തരത്തിലുള്ള വ്യക്തിതാല്‍പര്യങ്ങള്‍ സംഘടനയിലൂടെ നടത്തുന്നത് ചോദ്യം ചെയ്യാന്‍ മറ്റ് അംഗങ്ങള്‍ക്ക് പോലും കഴിയാതായി. ഒഴിവാക്കപ്പെട്ടവര്‍ വീട്ടിലിരുന്നു. അപ്പോഴും എല്ലാവരും മൗനം പാലിച്ചു. 

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും നടിയ്‌ക്കൊപ്പമാണ്. അവള്‍ക്ക് നീതി കിട്ടണമെന്നാണ് മനസുകൊണ്ട് ആഗ്രഹിക്കുന്നത്. തല്‍ക്കാലം അവര്‍ മൗനം പാലിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിനിമയിലെ ചിലര്‍ അറസ്റ്റിലാവുമെന്ന് ഉറപ്പാണ്. അതോടെ അമ്മയില്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും. ദിലീപ് ഉള്‍പ്പെടെയുള്ള നേതൃത്വം കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ പലരും തയ്യാറെടുത്തിരിക്കുകയാണ്. അതിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കമുള്ള നിലവിലെ നേതൃത്വം കുഴയുകയാണ്. 

ഒന്നുകില്‍ സംഘടന ഇതോടെ തകരും അല്ലെങ്കില്‍ പുതുതലമുറ ഏറ്റെടുക്കാന്‍ തയ്യാറാകണം. എന്നാല്‍ യുവനടന്‍മാര്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങളോട് വലിയ ആഭിമുഖ്യമില്ല. അവരെയും അവരുടെ സിനിമകളെയും ദ്രോഹിക്കുന്ന നിലപാടുകളാണ് എല്ലാ സിനിമാ സംഘടനകളും ഒരു പരിധി വരെ ചെയ്യുന്നത്. ദുല്‍ഖറിന്റെ സി.ഐ.എയ്ക്കുള്ള അപ്രഖ്യാപിത വിലക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പിന്നെ ഇത്രയും നാണക്കേടും ആക്ഷേപങ്ങളും ഉണ്ടാക്കിവച്ച സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ പലര്‍ക്കും മടിയാണ്. മമ്മൂട്ടി തന്നെ സംഘടനാ പ്രവര്‍ത്തനം മതിയാക്കാന്‍ ആലോചിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends