ഇന്നസെന്റ് എന്ന ജനപ്രതിനിധിയുടെ വൃത്തികെട്ട മുഖം. മകളെ രക്ഷിക്കാനല്ല വേട്ടക്കാരനുവേണ്ടി

ഇന്നസെന്റ് എന്ന ജനപ്രതിനിധിയുടെ വൃത്തികെട്ട മുഖം. മകളെ രക്ഷിക്കാനല്ല വേട്ടക്കാരനുവേണ്ടിയായിരുന്നു ആ അഭിനയമൊക്കെ. മുകേഷും, ഗണേശനുമൊക്കെ ചേർന്ന് വേട്ടക്കാരനുവേണ്ടി പൊരുതി. ജനങ്ങളെ വെല്ലുവിളിച്ചു. ഒടുവിൽ ജനം തിരിച്ചറിയുന്നു. ഈ വൃത്തികേടുകൾ. അവർ കൂക്കി വിളിക്കുന്നു.സോഷ്യൽ മീഡിയ കത്തുന്നു. കുറച്ചെങ്കിലും നാണമുണ്ടെങ്കിൽ ഇന്നസെന്റ് നിങ്ങൾ രാജിവച്ചു 'അമ്മ പിരിച്ചു വിടണം.
ദിലീപിനെ അനുകൂലിച്ച് സലിം കുമാർ, അജു വർഗീസ്, ലാൽ ജോസ്, മുകേഷ്, ഗണേശ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി എത്തി ഈ നടിയെ ആക്രമിക്കുക തന്നെയായിരുന്നു എന്ന് വേണം പറയാൻ. മോശം പരാമർശങ്ങൾ ടിവിയിലൂടെ നടത്തിയും പലരും അപമാനിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്യാൻ അവൾക്ക് ശക്തി നൽകിയത് പിണറായി സർക്കാർ തന്നെയായിരുന്നു.
വിവാദങ്ങൾ കത്തിയപ്പോൾ താൻ നിരപരാധിയാണെന്ന് ആരോപിച്ച് ദിലീപ് ടി വി ചാനലിലും വളരെ കൂളായാണ് എത്തിയത്. അവിടെയും താൻ ആക്രമിച്ച് അവശയാക്കി ക്രൂരമായ ആനന്ദം അനുഭവിച്ച ആ നടിയെ അപമാനിക്കാൻ കിട്ടിയ അവസരം ദിലീപ് പാഴാക്കിയില്ല. നടിയുടെ സ്വഭാവ ദൂഷ്യമാണ് ഇതെല്ലാം വരുത്തി വെച്ചതെന്നാണ് ദിലീപ് പറഞ്ഞത്.
മറ്റൊരു ചാനൽ ചർച്ചയിൽ സജി നന്ദ്യാട്ടും വളരെ മോശമായാണ് നടിക്കെതിരെ ആരോപണം ഉയർത്തിയത്. നടി നേരിട്ടത് കേവലംരണ്ട് മണിക്കൂറത്തെ പീഡനം എന്നാൽ ദിലീപ് നേരിട്ടത് നീണ്ട നാലു മാസത്തെ പീഡനം എന്നാണ് സജി നന്ദ്യാട്ട് ഏഷ്യാനെറ്റിൽ പറഞ്ഞത്. ഇത്രയൊക്കെ ആയിട്ടും നടിയും വീട്ടുകാരും മൗനം പാലിക്കുക ആയിരുന്നു. കാരണം അവർക്ക് ഈ സർക്കാരിലുള്ള വിശ്വാസം തന്നെയായിരുന്നു.
പത്ര മാധ്യമങ്ങൾ ഈ വാർത്ത ആഘോഷിച്ചപ്പോൾ കേസിൽ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനംു സർക്കാർ മറന്നില്ല. ബി നിലവറയും ശ്രീറാമിന്റെ സ്ഥലം മാറ്റവും ആയി മാധ്യമങ്ങളുടെ ശ്രദ്ധ തിരിച്ച് വിട്ട ശേഷം ആണ് പൊലീസ് നിർണായക തെളിവുകൾ ശേഖരിച്ചത്. മാധ്യമങ്ങൾക്ക് ഒരു സൂചന പോലും നൽകാതെ പൊലീസ് ഈ പ്രതികാര കഥയ്ക്ക് ക്ലൈമാക്‌സ് ഒരുക്കി.
https://www.facebook.com/Malayalivartha






















