Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയും മഞ്ജുവും ആക്രമിക്കപ്പെട്ട നടിയും അന്ന് തീരുമാനിച്ചത്....

14 JULY 2017 11:05 AM IST
മലയാളി വാര്‍ത്ത

മഞ്ജു, കാവ്യ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഒരിക്കലും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല. എങ്കിലും ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരായിരുന്നു ഇവര്‍. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളേപ്പറ്റി ചിന്തിക്കുമ്പോള്‍ 2010ല്‍ ഇവര്‍ മൂവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിനെ വിധിയുടെ വിളയാട്ടം എന്നേ വിശേഷിപ്പിക്കാനാവൂ. 2010ല്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നാനയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

അന്ന് മഹിളാരത്‌നം മാസികയ്ക്ക് ഇവര്‍ മൂവരുമൊന്നിച്ച് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആ അഭിമുഖം തുടങ്ങുന്നത് കാവ്യയില്‍ നിന്നാണ്. നിങ്ങള്‍ മൂന്നുപേരും പരസ്പരം അറിഞ്ഞു തുടങ്ങിയത് എവിടെ വച്ചാണ് എന്നായിരുന്നു ആദ്യ ചോദ്യം. മഞ്ജു സിനിമയില്‍ വരുന്നതിനു മുമ്പേ തനിക്ക് മഞ്ജുവിനെ അറിയാമായിരുന്നെന്ന് കാവ്യ മറുപടി പറയുന്നു. മഞ്ജു ആദ്യമായി കലാതിലകമായിരുന്നപ്പോള്‍ താന്‍ ബാല നടിയായിരുന്നെന്ന് കാവ്യ പറയുന്നു.

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു ചേച്ചി സിനിമയില്‍ വന്നു. ഞാനും മഞ്ജുചേച്ചിയും അഭിനയത്തിലും നൃത്തരംഗത്തും സജീവമായതും പരസ്പരം അറിഞ്ഞു കൊണ്ടായിരുന്നു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമ തങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നും കാവ്യ പറയുന്നു. പിന്നെ മഞ്ജുചേച്ചിയുടെ കല്യാണം കഴിഞ്ഞെങ്കിലും തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് കാവ്യ പറയുന്നു. മഞ്ജു നല്ല നടിയാണെന്നും ജാഡകളൊന്നുമില്ലാതെ മനസു തുറന്നു സംസാരിക്കാറുണ്ടെന്നും കാവ്യ അന്നു പറഞ്ഞിരുന്നു.

അടുത്തത് അക്രമിക്കപ്പെട്ട നടിയുടെ ഊഴമായിരുന്നു. താന്‍ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മഞ്ജു വാര്യരുടെ ഫാന്‍ ആകുന്നതെന്നും ആറാം തമ്പുരാന്‍ കണ്ടതോടെയായിരുന്നു ഇതെന്നും നടി പറഞ്ഞു. ദിലീപേട്ടനോട് മഞ്ജു ചേച്ചിയെക്കുറിച്ച് എപ്പോഴും അന്വേഷിക്കുമായിരുന്നെന്നും അവര്‍ പറയുന്നു. കാവ്യയുടെ കല്യാണത്തോടു കൂടിയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും നടി അന്നു പറഞ്ഞിരുന്നു. മഞ്ജു വാര്യരും സംയുക്താ വര്‍മയും തനിക്കും ആ നടിക്കും ചേച്ചിമാരായിരുന്നെന്നും അവരുടെ മുമ്പില്‍ വച്ച് പരദൂഷണം പറയാറില്ലെന്നുമായിരുന്നു ഒരു ചോദ്യത്തിന്റെ മറുപടിയായി കാവ്യ പറഞ്ഞത്.

പല വിഷമ സന്ദര്‍ഭങ്ങളിലും മഞ്ജു വാര്യര്‍ ഒരു ആശ്വാസമായിരുന്നെന്നും കാവ്യ പറയുന്നു. മഞ്ജു എന്ന നടിയേക്കാള്‍ മഞ്ജു എന്ന വ്യക്തിയെയാണ് താന്‍ ആദരിക്കുന്നതെന്നും അന്ന് കാവ്യ പറഞ്ഞിരുന്നു. ഇടയ്ക്ക് ആ നടിയെയും തന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും കാവ്യ പറയുന്നു. കുറേ നാള്‍ മുഖം കറുപ്പിച്ച് നടന്നതിനു ശേഷം ഒരു സ്റ്റേജ് ഷോയില്‍ വച്ച് പരസ്പരം എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അഭിപ്രായ വ്യത്യാസം നീങ്ങിയെന്നും കാവ്യ ഓര്‍ക്കുന്നു.

അന്ന് ഞാനും നടിയും കൂടി ഒരു തീരുമാനമെടുത്തു. ഇനി ആരെങ്കിലും നമ്മള്‍ക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച് അത് ശുദ്ധീകരിക്കുക. മനസില്‍ വച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും ഞങ്ങള്‍ക്ക് മനസിലായി കാവ്യ പറയുന്നു.

പിന്നീട് തങ്ങളുടെ ഇടയില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നു പറഞ്ഞായിരുന്നു കാവ്യ അഭിമുഖം അവസാനിപ്പിക്കുന്നത്.അന്ന് മൂവരും സുഹൃത്തുക്കളായിരുന്നെങ്കില്‍ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഇര, ഗൂഢാലോചക, സംരക്ഷക എന്ന നിലയിലാകും. അതുമല്ലെങ്കില്‍ ഒരു പുരുഷന്റെ ജീവിതത്തെ ഒരുപോലെ സ്വാധീനിച്ചവര്‍ എന്നും. സിനിമയില്‍ പോലുമില്ലാത്ത ട്വിസ്റ്റ് നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends