Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

അത് മന്ദാരപ്പൂവല്ല, ചിത്രീകരണം മുടങ്ങിയതിന് പിന്നിൽ... സംവിധായകന്‍ പ്രിയനന്ദനന്‍ വെളിപ്പെടുത്തുന്നു

14 JULY 2017 02:51 PM IST
മലയാളി വാര്‍ത്ത

നെയ്ത്തുകാരന്‍ എന്ന ചിത്രത്തിന് ശേഷം പ്രിയനന്ദന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ചിത്രമായിരുന്നു 'അത് മന്ദാരപ്പൂവല്ല'. പൃഥിരാജിനെയും കാവ്യയേയും നായിക-നായകന്‍മാരാക്കി ഒരുക്കിയ ചിത്രം പക്ഷേ ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം പടം മുടങ്ങുകയായിരുന്നു. അന്ന് സംഭവിച്ചത് വിശദീകരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദനന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അത് മന്ദാരപ്പൂവല്ല

നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മില്‍ തല്ലും അമ്മയുടെ പുറത്താക്കലും കാണുമ്ബോ ഓര്‍മിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു.നെയ്ത്തുകാരന്‍ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ആലോചിച്ചത്, എം ടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. അത് മന്ദാരപ്പൂവല്ല.  പൃഥ്യുരാജ് നായകനും, കാവ്യാ മാധവന്‍ നായികയും.

ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ. മലയാള സിനിമയിലെ ഒരു പാട് നല്ല നടീനടന്മാരുടെയും സാന്നിദ്ധ്യവും ആ സിനിമയ്ക്ക് അത്യാവശ്യമായിരുന്നു. കാരണം പരമ്ബരാഗത സിനിമാ രീതികളില്‍ നിന്നും വ്യത്യസ്ഥമായി, ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകള്‍ ഒരുമിച്ച്‌ ചേര്‍ത്തായിരുന്നു അത് മന്ദാരപ്പൂവല്ല രൂപകല്‍പന ചെയ്തത്. ഈ രീതി ജനങ്ങളിലേക്കെത്തണമെങ്കില്‍ ജനമനസില്‍ സ്ഥാനമുള്ള നല്ല അഭിനേതാക്കള്‍ ആവശ്യമായിരുന്നു. ഇക്കാലത്താണ് പൃഥ്വിരാജിന് എതിരെ നടീനടന്‍മാരുടെ സംഘടന വിലക്കേര്‍പ്പെടുത്തുന്നത്.

അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന പ്രഗത്ഭരായ നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസിലാക്കാനായില്ല. അഭിനയം ജീവനോപാധിയായി സ്വീകരിച്ച നടീനടന്മാര്‍ താരമൂല്യത്തിന്റെ കച്ചവട യുക്തികള്‍ക്ക് വഴങ്ങുന്നത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനായിരിക്കണം.

പൃഥ്വിരാജിനൊപ്പം വ്യവസായ സിനിമയിലേ നടീനടന്മാര്‍ അഭിനയിച്ചാല്‍ പിന്നീടവര്‍ മലയാള സിനിമയില്‍ ഉണ്ടാകില്ല എന്ന അലിഖിത തിട്ടൂരത്തെ ഭയപ്പെട്ട് തന്നെയായിരിക്കും. എന്നാല്‍ സാമുഹ്യ പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും, ബുദ്ധിജീവികളായ നടീനടന്മാരും എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് സമയമെടുത്ത് മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിയ മറ്റൊന്ന്,

ഇത് കലയേയും കച്ചവടത്തേയും വേര്‍തിരിക്കുന്ന കരിങ്കല്‍ മതിലാണ് എന്നു തന്നെയാണ്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണം എന്ന മദ്ധ്യവര്‍ഗ ബോധവും ഈ കരിങ്കല്‍ മതിലിലെ ഓരോ കല്ലുകളാണെന്ന സമകാലിക ചരിത്രത്തിന് നടി ആക്രമിക്കപ്പെട്ടതിനേക്കാളും നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാളും ഒരുപാട് പഴക്കമുണ്ട്. അന്നും സിനിമാ വ്യവസായത്തെ നയിച്ചത് ഇവരൊക്കെത്തന്നെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (1 hour ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (1 hour ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (1 hour ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (2 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (2 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (2 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (2 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (2 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (2 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (3 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (3 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (3 hours ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (3 hours ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (4 hours ago)

Malayali Vartha Recommends