ദിലീപ് പുറത്തിറങ്ങിയാൽ പണി കിട്ടുമോയെന്ന് ഭയന്ന് സൂപ്പർ മെഗാ താരങ്ങൾ!!

ജയിലിന് പുറത്തിറങ്ങുന്ന ദിലീപിനെയാണ് പലർക്കും ഭയം. മുൻനിര താരങ്ങൾക്കും സിനിമാപ്രവർത്തകർക്കുമാണ് ഈ പേടി. സിനിമാ മേഖലയെ മൊത്തത്തിൽ നിയന്ത്രിച്ചിരുന്ന ദിലീപിന്റെ കാൽച്ചുവട്ടിലായിരുന്നു ഇവർ. താര രാജാക്കൻമാർക്ക് സിംഹാസനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടാരം ഭരിച്ചിരുന്നത് ദിലീപാണെന്ന് വ്യക്തം. അതിനാലാണ് ഒളിഞ്ഞും തെളിഞ്ഞും പലരും ഇപ്പോഴും ദിലീപിനെ അനുകൂലിക്കുന്നത്. തുടക്കത്തിൽ കടന്നാക്രമിച്ചവർ ഇപ്പോൾ ഭാഷ മയപ്പെടുത്തി.
ദിലീപിനായി സമൂഹമാധ്യമങ്ങളിൽ ക്വട്ടേഷൻ ചാകരയാണ്. അനുകൂലമായ പഴയകാല സംഭവങ്ങൾ തെരഞ്ഞുപിടിച്ച് ദിലീപിനായി പോസ്റ്റുകയാണ്. വർഷങ്ങൾക്കു മുമ്പേ ദിലീപിനെ ഇന്റർവ്യൂകളിൽ പുകഴ്ത്തിയവരുടെ വീഡിയോയാണ് പ്രധാന ആയുധം. ഓരോ ദിവസവും തട്ടുപൊളിപ്പൻ കഥകളുമായി ഓൺലൈൻ മാധ്യമങ്ങൾ ദിലീപിനായി പിറക്കുന്നു. ഇതു വായിക്കുന്നവരും കാണുന്നവരും സഹതാപത്തോടെ ദിലീപിനെ കാണുമെന്ന തന്ത്രം വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതും ഒരു ക്വട്ടേഷനാണെന്ന് വ്യക്തം.
ദിവസങ്ങൾക്ക് മുമ്പ് ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നിടത്തും കോടതിയിലും കൂവലായിരുന്നു കൂട്ട്. എന്നാൽ, കഴിഞ്ഞദിവസം മുതൽ കൂവലുകാരെ കൈയടിക്കാർ മറികടന്നു. ദിലീപിന്റെ കുടിലബുദ്ധിയിൽ തെളിഞ്ഞിരുന്ന കാര്യങ്ങൾ കൂടെയുള്ള സംഘത്തിന് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നാണ് തെളിയുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ദിലീപിനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നിടത്തും കോടതിയിലും കൂവലായിരുന്നു കൂട്ട്. എന്നാൽ, കഴിഞ്ഞദിവസം മുതൽ കൂവലുകാരെ കൈയടിക്കാർ മറികടന്നു. ദിലീപിന്റെ കുടിലബുദ്ധിയിൽ തെളിഞ്ഞിരുന്ന കാര്യങ്ങൾ കൂടെയുള്ള സംഘത്തിന് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നുവെന്നാണ് തെളിയുന്നത്.
അമ്മ എന്ന സംഘടന സാമ്പത്തിക ബാധ്യതകളുടെ പടുകുഴിയില്‍ വീണ സമയത്ത് താങ്ങായി നിന്നത് ദിലീപാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അമ്മ സിനിമ നിര്‍മിക്കാന്‍ ആലോചിച്ചപ്പോള്‍ നിര്‍മാണ ചുമതല തിലകനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അത് നീണ്ട് പോയതിനെ തുടര്‍ന്ന് ദിലീപ് സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ ദിലീപ് രണ്ട് കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി മുടക്കിയതെന്നും താരങ്ങളെല്ലാം പ്രതിഫലം പറ്റാതെയാണ് അഭിനയിച്ചതെന്നും പുറത്താക്കലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മാത്രമല്ല മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ കിട്ടിയ സിനിമകളില്‍ ഒന്നാണ് ട്വന്റി ട്വന്റി. അതിന്റെ ലാഭത്തിന്റെ നല്ലൊരു ശതമാനം ദിലീപ് കൈപ്പറ്റിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുൻനിര നടന്മാർക്ക് ദിലീപുമായി ബിസിനസ് ബന്ധങ്ങളോ ഒഴിവാക്കാൻ പറ്റാത്ത ഘടകങ്ങളോ നിലനിൽക്കുന്നുണ്ട്. ചിലരുടെ ദൗർബല്യങ്ങളും ദിലീപിന് വ്യക്തമായി അറിയാം. വീണ്ടും ശക്തനായി തിരിച്ചെത്തിയാൽ ഒരു ദാക്ഷിണ്യവുമില്ലാത്ത തിരിച്ചടിക്കാൻ കഴിയുന്ന മനസാണ് ദിലീപിന്റേതെന്ന് സഹപ്രവർത്തകർക്ക് തിരിച്ചറിവുണ്ട്.
ചില പ്രമുഖർ പ്രതികരിക്കാത്തതിന് പിന്നിലെ കാര്യവുമതാണ്. സംഘടനകൾ ദിലീപിനെ കൈവിട്ടെങ്കിലും പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടിൽ മാത്രമാണ്. മലയാള സിനിമയെ ഉള്ളംകൈയിലിട്ട് അമ്മാനമാടിയിരുന്ന ദിലീപ് തിരിച്ചുവരുമോ?. കൂവലുകൾ കൈയടികളാക്കാനുള്ള തന്ത്രം ദിലീപിനറിയാം. ഒരിടവേള. കാത്തിരുന്ന് കാണാം. രണ്ടാംഭാഗത്തിനായി.
https://www.facebook.com/Malayalivartha
























