ആഢംബര വാഹനം സ്വന്തമാക്കി ഷറഫുദ്ദീന്‍

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ക്യാംപസ് ചിത്രത്തിലെ ആ രാജകുമാരനെ ഓര്‍മ്മയില്ലേ? റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റക്ക് കഴിഞ്ഞിരുന്ന 'ഗിനിരാജന്‍ കോഴി' എന്ന് ഓമനപ്പേരുള്ള ഒരു രാജകുമാരൻ പകച്ചുപോയ ബാല്യത്തിന്‍റെ ഉടമായ ആ രാജകുമാരന്‍റെ കദനകഥയിലൂടെ ഷറഫുദീന്‍ എന്ന യുവതാരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. ആ ഷറഫുദ്ദീന്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുന്നു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസ് ഗ്രാന്‍ഡ് ടുറിസ്മോ.
കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഷറഫുദ്ദീന്‍ വാഹനം സ്വന്തമാക്കിയത്. മലയാള ചലച്ചിത്ര താരങ്ങളായ അനൂപ് മേനോന്‍, ടിനി ടോം തുടങ്ങിയവര്‍ അടുത്ത കാലത്ത് ബിഎംഡബ്ലിയു സ്വന്തമാക്കിയിരുന്നു. അവരുടെ പിന്നാലെയാണ് ഷറഫുദ്ദീനും ബിഎംഡബ്ലിയുവിന്‍റെ ഉടമയാകുന്നത്.
https://www.facebook.com/Malayalivartha