'വേലൈക്കാരന്റെ' പുതിയ പോസ്റ്റര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ യുവ നടന്‍ ഫഹദ് ഫാസിലിന് തമിഴകത്തു നിന്ന് കിടിലന്‍ പിറന്നാള്‍ സമ്മാനം. ഫഹദിന് സമ്മാനവുമായി എത്തിയത് തമിഴകത്തെ യുവ നടനായ ശിവകാര്‍ത്തികേയനാണ്. ശിവകാര്‍ത്തികേയനോടൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന മോഹന്‍രാജ ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ് പിറന്നാള്‍ സമ്മാനമായി ഫഹദിന് നല്‍കിയത്.
രാത്രി 12 മണിക്കാണ് ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്ററിലൂടെ പോസറ്റര്‍ നല്‍കിയത്. നയന്‍ താര നായികയാവുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഏതൊരു ഹോളിവുഡ് താരത്തോടും അഭിനയത്തില്‍ കിടപിടിക്കാന്‍ കഴിയുന്ന ഒരേയൊരു താരമാണ് ഫഹദ് ഫാസില്‍, ഫഹദിന്റെയൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അംഗീകാരമായി കാണുവെന്നും ശിവകാര്‍ത്തികേയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിറന്നാള്‍ സമ്മാനവുമായി താരം എത്തിയത്. ഓഗസ്റ്റ് 25 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
https://www.facebook.com/Malayalivartha