പ്രണയിക്കാന്‍ മലയാളികളെ പഠിപ്പിച്ച ക്ലാര ഇന്ന് അതീവ ദു:ഖിതയാണ്..!!

ക്ലാര മലയാളികള്‍ക്ക് ഇന്നും ഒരു പ്രണയനൊമ്പരമാണ്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ക്ലാര (തൂവാനത്തുമ്പികള്‍) ഉള്‍പ്പടെ വിവിധ ഭാഷകളിലായി 75ല്‍ അധികം സിനിമകളില്‍ നായിക വേഷം ചെയ്ത നടിയാണ് സുമലത. പത്മരാജന്‍, ജോഷി തുടങ്ങിയ മലയാളത്തിലെ പ്രഗത്ഭരുടെ ഒന്നാം നിര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സുമലത മികച്ച നടിയെന്ന അംഗീകാരം നേടിയെടുത്തിട്ടുണ്ട്.
സെല്‍ഫോണും കാരവനുമൊന്നുമില്ലാതിരുന്ന 80കളില്‍ സിനിമയില്‍ തിളങ്ങി നിന്നവര്‍ തമ്മില്‍ ആഴമേറിയ സൗഹൃദവുമുണ്ടായിരുന്നു. ദിവസവും തമ്മില്‍ ഫോണ്‍ വിളിച്ചു സംസാരിക്കുന്ന ശീലമൊന്നും ഇല്ലായിരുന്നുവെങ്കിലും അന്നത്തെ സഹപ്രവര്‍ത്തകരുടെ നന്മയും തിന്മയും തിരിച്ചറിയുന്നുണ്ടായിരുന്നു.
ഇന്നും അഭിനയിക്കുവാന്‍ ഏറെ താല്‍പര്യമുള്ള സുമലതയ്ക്ക് പക്ഷെ ഒരു പരിഭവം മാത്രമേ ഉള്ളൂ. അന്നത്തെ നായകന്മാര്‍ ഇപ്പോഴും മികച്ച വേഷങ്ങള്‍ ചെയ്യുമ്പോള്‍, ഇന്ന് തന്നേപ്പോലെയുള്ള മുന്‍കാല നായികമാരെ തേടിയെത്തുന്നത് യാതൊരു പ്രാധാന്യവുമില്ലാത്ത, വെറുതെ വന്നു പോകുന്ന അമ്മ വേഷങ്ങള്‍ മാത്രമാണ്.
അധികം ഒന്നും ഇല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ തേടിയെത്തുന്നില്ല എന്ന ആശങ്ക സങ്കടത്തോടെയാണ് സുമലത പങ്കു വയ്ക്കുന്നത്.
https://www.facebook.com/Malayalivartha