മോഹന്‍ലാലും മമ്മൂട്ടിയും പരസ്യ സംവിധായകര്‍ക്ക് പിന്നാലെ

ധാരാളം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും ആഡ്ഫിലിം മേക്കര്‍മാര്‍ക്ക് ഡേറ്റ് കൊടുത്തു എന്നത് പുതിയ സംവിധായകരെ സംബന്ധിച്ച് വലിയ ആശ്വാസമായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യത്തിലൂടെയാണ് മമ്മൂട്ടി ശരത് സന്ദിത്തിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടെ ശരത് മമ്മൂട്ടിയെ വെച്ച് നിരവധി ആഡുകള്‍ ചെയ്തു. അതിനിടയിലാണ് ഒരു കഥ പറഞ്ഞത്.
പരോള്‍ എന്നാണ് സിനിമയുടെ പേര്. ആദ്യ ഷെഡ്യൂള്‍ ബാംഗ്ലൂരുവില്‍ പൂര്‍ത്തിയായി. ജയിലിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ന്യൂഡല്‍ഹിയിലും യാത്രയിലും മതിലുകളിലും മമ്മൂട്ടിയെ ജയിലില്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പരോളില്‍ എത്തുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ട് മടുത്തത് കൊണ്ടാണ് ബാംഗഌരുവില്‍ ജയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടി പരോളില്‍ നിന്നിറങ്ങി ഇപ്പോള്‍ മാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കുകയാണ്. പരോളിന്റെ രണ്ടാം ഷെഡ്യൂള്‍ സെപ്തംബറില്‍ ആരംഭിച്ചു.
അമിതാഭ് ബച്ചനെയും ഐശ്വര്യാറായിയെയും പോലുള്ളവരെ വച്ച് പരസ്യങ്ങള്‍ എടുത്തയാളാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍മേനോന്‍ ഒടിയന്‍ എന്ന സിനിമ ചെയ്യുകയാണ്. വളരെ പുതുമയുള്ള പ്രമേയമാണ് ഒടിയന്റേത്. മോഹന്‍ലാലിന്റെ ഗേറ്റപ്പ് ടീസര്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യയിലെ അറിയപ്പെടുന്ന പരസ്യ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍.
https://www.facebook.com/Malayalivartha