Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടിയന്‍ പുകയുന്നു; ക്യാമറാമാനും സംവിധായകനും രണ്ട് തട്ടില്‍ ; രണ്ടാമൂഴത്തിനായി ശ്രീകുമാര്‍മേനോന്‍ എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു 

14 OCTOBER 2017 01:27 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ ഒടിയന്റെ ചിത്രീകരണത്തിനിടെ സംവിധായകനും മറ്റ് സാങ്കേതികപ്രവര്‍ത്തകരും നിര്‍മാതാവുമായുള്ള അഭിപ്രായവ്യത്യാസം കൂടുതല്‍ മറനീക്കി പുറത്ത് വന്നു. സംവിധായകനില്‍ വിശ്വാസക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് ആന്റണി പെരുമ്പാവൂര്‍ വഴി മോഹന്‍ലാല്‍ സീനിയര്‍ സംവിധായകന്‍ എം.പത്മകുമാറിനെ ലൊക്കേഷനില്‍ എത്തിച്ചെന്ന വാര്‍ത്ത മലയാളിവാര്‍ത്ത വ്യാഴാഴ്ച പുറത്ത് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെ സിനിമാലോകത്തെ പലരും ഇക്കാര്യം ശരിവയ്ക്കുന്ന രീതിയില്‍ മലയാളി വാര്‍ത്തയുമായി സംസാരിച്ചിരുന്നു. ശ്രീകുമാര്‍മേനോന്‍ വിവാദങ്ങളുണ്ടാക്കാതെ, എല്ലാം കണ്ടില്ലെന്ന് നടിച്ച് സെറ്റില്‍ നില്‍ക്കുകയാണെന്നാണ് പുതിയ വിവരം. ശ്രീകുമാറിനെ സഹായിക്കാനെന്ന വ്യാജേന എത്തിച്ച സംവിധായകന്‍ എം.പത്മകുമാറും ക്യാമറാമാന്‍ ഷാജികുമാറുമാണ് സെറ്റിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ക്യാമറാമാന്‍ സംവിധായകനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഡിസ്‌ക്കസ് ചെയ്യുന്നത് എം.പത്മകുമാറുമാണെന്നും ആക്ഷേപമുണ്ട്. 

സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും പുറത്ത് വിടരുതെന്ന് തുടക്കംമുതല്‍ ശ്രീകുമാര്‍മേനോന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ സിനിമാ വാരികകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ സെറ്റില്‍ അടുപ്പിച്ചിരുന്നില്ല. മൊബൈല്‍ഫോണിലും നിയന്ത്രണം ഏര്‍പ്പെടുത്തി. പുറത്ത് നിന്നുള്ളവര്‍ ലൊക്കേഷനില്‍ കടക്കാതിരിക്കാന്‍ യൂണിറ്റിലുള്ളവര്‍ക്കെല്ലാം ഐഡന്റിറ്റി കാര്‍ഡും നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം ക്യാമറാമാന്‍ ചിത്രീകരണത്തിനിടെ, ആക്ഷന്‍ സംവിധായകനും മറ്റും ഒപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയിസ്ബുക്കിലൂടെ പുറത്ത് വിട്ടു. ഇത് സംവിധായകനെ ചൊടിപ്പിച്ചു. തന്റെ അനുമതിയില്ലാതെ ഒരു ഫോട്ടോ പോലും പുറത്ത് പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നാല്‍ സീനിലെ ഫോട്ടോ അല്ലെന്ന് പറഞ്ഞ് ക്യാമറാമാന്‍ തടിതപ്പി. 

മോഹന്‍ലാലിനെ 100 കോടി ക്ലബിലെത്തിച്ച പുലിമുരുകന്റെ സാങ്കേതികപ്രവര്‍ത്തകരാണ് ഒടിയനിലും ഉള്ളത്. ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനിന്റെ നേതൃത്വത്തില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ഫൈറ്റ് ടീമാണ് എത്തിയിരിക്കുന്നത്. ഇവരെ കോ-ഓഡിനേറ്റ് ചെയ്യാന്‍ ശ്രീകുമാറിന് ഒറ്റയ്ക്ക് കഴിയുമോ എന്ന സംശയമുള്ളതിനാലാണ് അസോസിയേറ്റ് ഡയറക്ടറിന് പുറമേ ചീഫ് അസോസിയേറ്റായി പത്മകുമാറിനെ കെട്ടിയിറക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ചെയ്ത കനല്‍ വലിയ പരാജയമായതിനെ തുടര്‍ന്ന് വീട്ടിലിരുന്ന പത്മകുമാറിന് ഇതൊരു പിടിവള്ളിയായിരിക്കുകയാണ്. ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും മുമ്പ് മോഹന്‍ലാലിന്റെ ഡേറ്റ് എങ്ങനെയും തരപ്പെടുത്തുകയാണ് പത്മകുമാറിന്റെ ലക്ഷ്യമെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. 

ശ്രീകുമാര്‍മേനോന്‍ എല്ലാം കണ്ടില്ലെന്ന് നടിക്കുന്നെങ്കിലും അദ്ദേഹം അതീവബുദ്ധിമാനാണെന്ന് അടുപ്പക്കാര്‍ക്കറിയാം. രണ്ടാമൂഴത്തിന്റെ തിരക്കഥാ അവകാശം ശ്രീകുമാര്‍ വാങ്ങിയിട്ടുണ്ട്. അതില്‍ നിന്ന് മോഹന്‍ലാല്‍ പിന്‍മാറാതിരിക്കാനുള്ള തന്ത്രമാകാം ഈ മൗനം. മുമ്പ് കേരളത്തില്‍ ഏറെ വിവാദമായ ആട്, മാഞ്ചിയം കേസിലെ പ്രതിയാണ് ശ്രീകുമാര്‍ മേനോനെന്ന് അടുത്തിടെ പി.സി ജോര്‍ജ് എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള ശ്രീകുമാര്‍ ഒന്നും കാണാതെ മിണ്ടാതിരിക്കില്ലെന്ന് അറിയാവുന്നവര്‍ പറയുന്നു. 

പാലക്കാട്ടെ ഗ്രാമങ്ങളില്‍ പണ്ട് ഉണ്ടായിരുന്ന ഒടിയന്‍മാരുടെ കഥയാണ് ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രീകുമാര്‍മേനോന്‍ പറയുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ശ്രീകുമാറിന്റെ ബാല്യകാല സുഹൃത്തുമായ ഹരികൃഷ്ണനാണ് തിരക്കഥ എഴുതിയത്. മഞ്ജുവാര്യരാണ് നായിക. ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള മാണിക്യന്റെ ജീവിതം സിനിമയില്‍ പകര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നപ്പോഴേ വയറലായിരുന്നു. അതിനാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണുള്ളത്. അത് അണിയറപ്രവര്‍ത്തകരുടെ ശീതസമരത്തില്‍ ഇല്ലാതാകുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (17 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (29 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (46 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (59 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (3 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends