Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് മമ്മൂട്ടി രക്ഷപ്പെട്ടത് തന്നെ ഒറ്റികൊടുത്തത് കൊണ്ട്...ചിത്രീകരണ സമയത്ത് തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രവി വള്ളത്തോൾ

16 OCTOBER 2017 12:07 PM IST
മലയാളി വാര്‍ത്ത

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് രവി വള്ളത്തോള്‍. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ രവി വള്ളത്തോളിനെ മമ്മൂട്ടി ഒറ്റികൊടുത്തു. വിധേയന്റെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവമാണ് കാര്യം. മമ്മൂട്ടിയുമായുള്ള അഭിനയ മുഹൂര്‍ത്തങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നതിനിടയിലാണ് ഈ കാര്യം രവി വള്ളത്തോള്‍ തുറന്നു പറയുന്നത്.

സംഭവമിങ്ങനെ…

വിധേയന്റെ ചിത്രീകരണം മംഗലാപുരത്തു നിന്നും അമ്പതു കിലോമീറ്റര്‍ അകലെ പുത്തൂരിലായിരുന്നു നടന്നിരുന്നത്. അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധായകന്‍. അടൂര്‍ സാറിന്റെ സെറ്റില്‍ പേടിയോടെയാണ് അഭിനയിക്കുന്നത്. ഭാസ്‌കരപട്ടേലരായി മമ്മൂട്ടി റെഡിയായി കഴിഞ്ഞു. അനന്തിരവന്റെ വേഷമായിരുന്നു എനിക്ക്. എന്നാല്‍ ഷൂട്ടിംഗിനിടയില്‍ മമ്മൂക്കയുടെ മുഖം ആകെ വല്ലാതായിരിക്കുന്നു. എന്തായെന്ന് തിരക്കിയപ്പോള്‍

‘കുറച്ചു മുമ്പ് ഇവിടെ എത്തിയതേയുള്ളൂ. ദുല്‍ഖറിന് മഞ്ഞപ്പിത്തമാണ്. ബോംബെയില്‍ നിന്നു വരുന്ന വഴി മദ്രാസില്‍ ഇറങ്ങണമെന്നു വിചാരിച്ചതാ. പക്ഷേ അടൂര്‍ സാര്‍ സമ്മതിച്ചില്ല. അവനെ കാണാത്തതില്‍ വല്ലാത്തൊരു വിഷമം.’ മനസില്‍ ദേഷ്യമിരട്ടിക്കുന്നത് മുഖത്ത് കാണാം. എന്നാലും ഒന്നും പറയാതെ തയ്യാറായി നില്‍ക്കുകയാണ്.

ഞാനും മമ്മൂക്കയും തമ്മിലുള്ള ഡയലോഗ് സീനാണ് എടുക്കേണ്ടത്. കന്നഡയിലാണ് ഡയലോഗ്. മംഗലാപുരത്തെ ഒരു കോളെജില്‍ നിന്നെത്തിയ പ്രൊഫസറാണ് ഞങ്ങളെ ഡയലോഗുകള്‍ പഠിപ്പിച്ചത്. അടൂര്‍ സാര്‍ ആക്ഷന്‍ പറഞ്ഞു. ആദ്യം എന്റെ ഡയലോഗ്. അതിന് മമ്മൂക്ക മറുപടി പറയുന്നതിനിടെ ഇടയ്ക്കുള്ള ചെറിയ പോര്‍ഷന്‍ മറന്നുപോയി. അത് അറിയാതിരിക്കാന്‍ അദ്ദേഹം മുഖം ചെറുതായൊന്നു തിരിച്ചു. പക്ഷേ ഓരോ സൂക്ഷ്മാംശവും നിരീക്ഷിക്കുന്ന അടൂര്‍ സാര്‍ അതു കണ്ടുപിടിച്ചു. റീടേക്ക് എടുത്തിട്ടും അതേ അവസ്ഥ.

മമ്മൂട്ടി മുഖം തിരിക്കുന്നതെന്തിനാണ്? അടൂര്‍ സാര്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക വിഷയം മാറ്റാന്‍ ശ്രമിച്ചു. സാര്‍ അത് മുഖം തിരിച്ചതല്ല. രവി മേക്കപ്പിട്ടിട്ടുണ്ടോ എന്നൊരു സംശയം?’ മമ്മൂക്ക പറഞ്ഞതു കേട്ടപ്പോള്‍ ഞാനാകെ വിറച്ചുപോയി. ആ സിനിമയില്‍ മേക്കപ്പിടരുതെന്ന് അടൂര്‍ സാറിന്റെ പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു.

‘രവി അതു ചെയ്യില്ലല്ലോ. എന്നാലും നോക്കാം.’ അടൂര്‍സാര്‍ എന്റെ മുഖത്ത് വിരല്‍കൊണ്ടു തൊട്ടുനോക്കി. ‘ഉണ്ട് സാര്‍ ഇട്ടിട്ടുണ്ട്.’ മമ്മൂക്ക ഉറപ്പിച്ചു പറഞ്ഞു. ഞാനാകെ വല്ലാതായി. പക്ഷേ അടൂര്‍ സാറിനു കാര്യം പിടികിട്ടി. ‘രവിക്ക് ഇപ്പോഴുള്ള മേക്കപ്പ് മുകളില്‍ നിന്ന് കൊടുത്തിട്ടുള്ളതാണ്. അതു മാറ്റാന്‍ നമുക്കൊന്നുമാവില്ല.’ അടൂര്‍സാറിന്റെ നര്‍മ്മം കേട്ട് എല്ലാവരും ചിരിച്ചു.

പക്ഷേ ആ അവസ്ഥയില്‍ എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടന്‍ തന്നെ മമ്മൂക്ക എന്റടുത്തേക്കു വന്നു. വിട്ടുകള, രവീ, അടൂര്‍ സാറിനോട് അതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പെട്ടുപോയേനെയെന്ന് പറഞ്ഞു.’

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (9 minutes ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (21 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (38 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (51 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (54 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (1 hour ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (3 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

Malayali Vartha Recommends