Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പേരക്കുട്ടിയെ കൊല്ലാന്‍ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലിൽ തിളങ്ങിയ കവിത ലക്ഷ്മി

28 OCTOBER 2017 09:28 AM IST
മലയാളി വാര്‍ത്ത

ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലില്‍ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയല്‍ നായിക വേഷങ്ങള്‍ ചെയ്ത കവിതാലക്ഷ്മി ഇപ്പോള്‍ ജീവിക്കാനായി തട്ടുകട നടത്തുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. മകന്റെ പഠനവും യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാള്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കേണ്ടിവന്നതോടെ കവിതയ്ക്ക് സീരിയല്‍ അവസരങ്ങളും കുറഞ്ഞു. ഇപ്പോള്‍ ഒന്ന് രണ്ട് സീരിയലില്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകള്‍ക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ലെന്നും കവിത പറഞ്ഞിരുന്നു.

മകളും അമ്മയും മാത്രമാണ് കവിതക്കൊപ്പമുള്ളത്. കൂടപ്പിറപ്പുകളെ പോലെ കാണുന്ന ചില സുഹൃത്തുക്കള്‍ മാത്രമാണ് സഹായത്തിനായി ഉള്ളത്. തനിക്കെതിരെ ഉയര്‍ന്നുവന്നിരുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു വീട്ടുകാര്‍ അവരുടെ കയ്യില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്‌ കവിത. കവിതയുടെ വാക്കുകള്‍ ഇങ്ങനെ ...

എനിക്കെതിരെ ഒരു വാര്‍ത്ത വന്നിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനാണ് ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നില്‍ വന്നത്. ആദ്യമായ് തന്നെ ഞാന്‍ ഒരുകാര്യം മറച്ചുവച്ചതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ മകന്‍ വിവാഹിതനാണ്. അതില്‍ ഒരു കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെകുറിച്ച്‌ പറയാന്‍ ബുദ്ധിമുട്ടുള്ളത് കാരണമാണ് ഞാന്‍ ഈ കാര്യം ആദ്യംതന്നെ മറച്ചുവച്ചത്. മകളുടെ അച്ഛന്‍ സമ്പന്നനായിരുന്നു.

ഇപ്പോള്‍ എല്ലാം തകര്‍ന്നു. 45 ലക്ഷം രൂപ ലോണ്‍ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒളിച്ചോടി പോകേണ്ടി വന്ന അവസ്ഥയിലാണ് അവര്‍. ആ കുടുംബത്തിനെ വീണ്ടും കുത്തി നോവിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് ഈ കാര്യം മറച്ചു വച്ചത്. ഇപ്പോള്‍ ഞാന്‍ അവരുടെ കയ്യില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് അവര്‍ തന്നെ വാര്‍ത്തകള്‍ നല്കുന്നു. ഇക്കാര്യത്തില്‍ സംഭവിച്ചതെന്തെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് എന്റെ മകള്‍ പറയുന്നതാണ്. മരുമകളെ കൂടെ നിര്‍ത്തി കവിത പറഞ്ഞുതുടങ്ങി.

ഞാന്‍ ആരുടെയും പൈസ തട്ടിയെടുക്കുകയോ ഒന്നുംചെയ്തിട്ടില്ല. ഈ പെണ്‍കുട്ടിയെ ഞാന്‍ കൈപിടിച്ച്‌ കൊണ്ടുവന്നപ്പോ ഒരു പൊന്നോ ഒന്നുമില്ലായിരുന്നു. ഇവളുടെ അച്ഛനും അമ്മയും ഇവളെ നോക്കാത്ത ഒരു അവസ്ഥ വന്നപ്പോഴാണ് ഞാന്‍ ഇവളെ കൂട്ടിക്കൊണ്ട് വന്നത്. ആക്സിഡന്റ് പറ്റി ദേഹം മുഴുവന്‍ മുറിഞ്ഞിരുന്നപ്പോള്‍ പോലും സ്വന്തം അച്ഛനും അമ്മയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ അവസ്ഥയിലാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നത്.

പെണ്‍കുട്ടിയുടെ വീട്ടുചെലവും പഠനച്ചെലവുമെല്ലാം ഞാന്‍ നോക്കി. എന്റെ മകനും ഈ മകളും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. കല്യാണം എല്ലാം ഉറപ്പിച്ചതായിരുന്നു. കുറെ നാളായിട്ടും കല്യാണം നടത്തിത്തന്നില്ല, ഒരുവര്‍ഷത്തോളം അവരുടെ വീട്ടില്‍ താമസിച്ചു. ഒരു ഫാം നടത്തിയിരുന്നു. അതിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്ത എന്റെ പൈസ മുഴുവന്‍ പോയി. അതുകാരണം ഞാന്‍ അവരുമായി ഉടക്കി പിരിഞ്ഞിരിക്കുകയായിരുന്നു. പക്ഷെ രണ്ടു പെണ്‍കുട്ടികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. സ്വന്തം മക്കളെ പോലെ കണ്ടതുകൊണ്ട് അവരെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റേ കുട്ടിയും അവര്‍ കല്യാണം കഴിപ്പിച്ചു കൊടുക്കാഞ്ഞതു കാരണം ഇറങ്ങി പോകുകയായിരുന്നു.

അയാള്‍ മദ്യപാനിയായതു കൊണ്ടുതന്നെ രണ്ടു പെണ്‍കുട്ടികളുടേയും, ജീവിതമാണ് ഇല്ലാതായത്. ഈ കുട്ടി എന്നെ വിളിച്ചു. അവളെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവന്നു. ചോറ്റാനിക്കര അമ്പലത്തില്‍ വച്ച്‌ താലി കെട്ടിയാണ് കൊണ്ടുവന്നത്. ഈ നിമിഷം വരെ ഇവള്‍ എന്റെ സംരക്ഷണത്തിലാണ്. ഞാന്‍ കൊല്ലാന്‍ നോക്കി എന്ന് പറഞ്ഞ കുഞ്ഞാണിത് – പേരക്കിടാവിനെ കാണിച്ച്‌ കവിത പറയുന്നു. പെണ്‍കുഞ്ഞാണെന്നു അറിഞ്ഞപ്പോള്‍ മുതലാണ് തന്റെ വീട്ടുകാര്‍ക്ക് ഈ ദേഷ്യം വന്നതെന്ന് മരുമകള്‍ രുഗ്മയും വ്യക്തമാക്കി. ഗ്രാനൈറ്റ് മുതലാളി എന്ന് പറയുന്ന പ്രേംകുമാര്‍ മദ്യപാനത്തിന് അടിമയാണെന്നും അതിനാലാണ് ഇത്തരത്തില്‍ അപവാദ പ്രചരണത്തിന് ഇറങ്ങിയതെന്നുമാണ് കവിതയും മരുമകള്‍ രുഗ്മയും പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (13 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (28 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (40 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (54 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (17 hours ago)

Malayali Vartha Recommends