മമ്മുട്ടി ചിത്രം മാസ്റ്റർ പീസിന്റെ ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം ; പുറത്ത് വിട്ട് നിമിഷങ്ങൾക്കകം ടീസർ കണ്ടത് പതിനായിരങ്ങൾ

മമ്മുട്ടി ചിത്രം മാസ്റ്റർ പീസിന്റെ ഒഫീഷ്യൽ ടീസറിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം .മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത് . ടീസർ പുറത്തുവന്ന് മിനിഷങ്ങൾക്കകം പതിനായിരക്കണക്കിനുപേരാണ് ടീസർ കണ്ടത് .
തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം അജയ് വാസുദേവ് ആണ് സംവിധാനം ചെയ്യുന്നത്. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളെജ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മുഴുവന്‍ പേര്. ഇംഗ്ലീഷ് പ്രൊഫസറാണ്. കുഴപ്പക്കാരായ കൊളെജ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊളെജ് കാമ്പസിലേക്ക് അതിലേറെ കുഴപ്പക്കാരനായ പ്രൊഫസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
അതേ കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്‌നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്വ ഈ ചിത്രത്തില്‍ കോളെജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്
വീഡിയോ കാണൂ
https://www.facebook.com/Malayalivartha